Get Updates
Get notified of breaking news, exclusive insights, and must-see stories!

കോന്നീ താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് മൂന്നാറിലേക്ക്; നടപടിക്ക് നിര്‍ദ്ദേശം

കൂട്ട അവധി എടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

kerala

പത്തനംടതിട്ട: കോന്നീ താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് മൂന്നാറിലേക്ക് വിനോദ യാത്ര പോയതോടെ വലഞ്ഞത് സാധാരണക്കാരായ ജനങ്ങള്‍. 17 ജീവനക്കാര്‍ അവധി എടുത്ത് വിനോദ യാത്ര പോയെന്നാണ് ആരോപണം. സംഭവം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു.

ആകെ 63 ജീവനക്കാരാണ് കോന്നീ താലൂക്ക് ഓഫീസിലുള്ളത്. 39 പേരാണ് വെള്ളി.ാഴ്ച അവധി എടുത്തത്. ഇവരില്‍ 17 പേര്‍ ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ച് ടൂര്‍ പോവുകയായിരുന്നു എന്നാണ് ആരോപണം. ബാക്കി 22 പേര്‍ അനധികൃതമായ അവധിയില്‍ പ്രവേശിച്ചതായാണ് വിവരം. വിവിധ ആവശ്യങ്ങളുമായി നിരവധി പേര്‍ താലൂക്ക് ഓഫീസിലെത്തിയെങ്കിലും ജീവനക്കാരില്ലാത്തതിനാല്‍ മടങ്ങിപ്പോകുകയായിരുന്നു.

പരാതി ഇയര്‍ന്നതിന് പിന്നാലെ കോന്നി എം എല്‍ എ കെ യു ജനീഷ് കുമാര്‍ നേരിട്ട് താലൂക്ക് ഓഫീസില്‍ എത്തുകയും ഹാജര്‍ നില പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് 39 പേര്‍ അനധികൃതമായും വിനോദ യാത്ര പോകാനുമൊക്കെയായി അവധി എടുത്ത കാര്യം മനസിലായത്. ഇതിനിടെ ഒപ്പിട്ട ചില ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഇതോടെ ജനീഷ് കുമാര്‍ മന്ത്രിയെ നേരിട്ട് വിവരം അറിയിക്കുകയായിരുന്നു.

ജീവനക്കാര്‍ കൂട്ട അവധി എടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അഞ്ച് ദിവസമാണ് അന്വേഷണ റിപ്പോര്‍ട്ടിനായി നല്‍കിയിരിക്കുന്ന സമയം. ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+