മുറിയില്‍ ലൈംഗിക ഉപകരണങ്ങള്‍, എംഡിഎംഎയുടെ വില്‍പ്പന, 'ഡാന്‍സാഫ്' വന്നപ്പോള്‍ കണ്ടത്; അറസ്റ്റ്
പത്തനംതിട്ട: പോലീസിന്റെ വന്‍ വല വീശലില്‍ കുടുങ്ങിയത് വലിയ മയക്കുമരുന്ന് സംഘം. പന്തളത്ത് ഹോട്ടലില്‍ മുറിയെടുത്ത് മാരക ലഹരിമരുന്നാണ് ഈ സംഘം വില്‍പ്പന നടത്തിയത്. വളരെ അപകടകാരിയായ എംഡിഎംഎയാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ്.

അഞ്ച് പേരെ പോലീസിന്റെ ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘടത്തില്‍ യുവതി അടക്കമുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. കൊല്ലം സ്വദേശിനായ ഷാഹിന, അടൂര്‍ പറക്കോട് സ്വദേശ് രാഹുല്‍, ആര്യന്‍, വിധു കൃഷ്ണന്‍, സജിന്‍ എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട ജില്ലാ പോലീസ് മാധാവിയുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പിടിക്കാനാണ് ഡാന്‍സാഫ് സംഘം രൂപീകരിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസിനെ പോലും ഞെട്ടിച്ച കാര്യങ്ങളാണ് പിടിച്ചെടുത്തത്. വലിയൊരു റാക്കറ്റാണെന്ന് പോലും പോലീസ് സംശയിക്കുന്നുണ്ട്.
ഹോട്ടല്‍ മുറിയില്‍ നിന്ന് 154 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്. അത് മാത്രമല്ല ഇവരുടെ മുറിയില്‍ നിന്ന് ലൈംഗിക ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മയക്കുമരുന്നിന്റെ കച്ചവടമല്ലാതെ മറ്റ് പരിപാടികള്‍ എന്തെങ്കിലുമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. അക്കാര്യം കൂടുതല്‍ അന്വേഷണത്തിലൂടെ കണ്ടെത്തും.
പന്തളത്തെ മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുള്ള റിവര്‍ വോക്ക് ഹോട്ടലില്‍ നിന്നും ശനിയാഴ്ച്ച ഉച്ചയോടെയാണ് നാര്‍ക്കോട്ടിക് സെല്‍ ഇവരെ പൊക്കിയത്. ഡിവൈഎസ്പി കെഎ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയെത്തിയത്. പരിശോധനയില്‍ എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു.
തെക്കന്‍ കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ളില്‍ വെച്ച് ഏറ്റവും വലിയ ലഹരി വേട്ടായാണിതെന്ന് പോലീസ് പറഞ്ഞു. കേരളത്തില്‍ മയക്കുമരുന്ന് വില്‍പ്പന വ്യാപകമാകുന്നു എന്നാണ് സൂചന. നേരത്തെ കൊച്ചിയില്‍ നടിയുടെ വീട്ടില്‍ നിന്നും ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന് മയക്കമരുന്ന് ഇടപാടുകള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം ഇവിടെയെത്തി പരിശോധന നടത്തിയത്. അതേസമയം വെള്ളിയാഴ്ച്ച വൈകീട്ടാണ് ഷാഹിനയെയും കൂട്ടി മോനായി ഹോട്ടലില്‍ മുറിയെടുത്തത്. പുറത്ത് നിന്ന് ചിലരും ഇവിടേക്ക് എത്തിയിരുന്നു.
പിടിയില്‍ ആയവരെല്ലാം ലഹരി വില്‍പ്പനക്കാര്‍ ആയിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ ഇവിടെ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പന്തളത്തെ ഹോട്ടലില്‍ കൊണ്ടുവന്ന ശേഷം പങ്കുവെച്ച് വില്‍ക്കാനായിരുന്നു പദ്ധതി.
ഡിക്യുവിന്റെ ബര്‍ത്ത്‌ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍
ലഹരി മരുന്ന് കടത്തുന്നതില്‍ സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് യുവതിയെ കൂടെ കൂട്ടിയതെന്ന് പ്രതികള്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.












Click it and Unblock the Notifications