Get Updates
Get notified of breaking news, exclusive insights, and must-see stories!

തോറ്റെങ്കിലും പത്തനംതിട്ടക്കാർക്ക് നല്‍കിയ ആ വാഗ്ദാനം നിറവേറ്റും: ബല്‍റാമിന് ഐസക്കിന്റെ മറുപടി

പത്തനംതിട്ട: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ വിമർശനവുമായി എത്തിയ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന് മറുപടിയുമായി തോമസ് ഐസക്. എംപിയായില്ലെങ്കിലും "വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ" എന്ന പദ്ധതി ഇല്ലാതാകില്ലെന്നാണ് തോമസ് ഐസക് വ്യക്തമാക്കുന്നത്. "പത്തനംതിട്ടയിലെ അമ്പതിനായിരം പേർക്ക് ലഭിക്കേണ്ടിയിരുന്ന തൊഴില്‍ പോയി. അല്ലാതെന്താ" എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തോമസ് ഐസക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പരിഹാസത്തിനാണ് തോമസ് ഐസക്ക് മറുപടി നല്‍കുന്നത്.

പദ്ധഥിക്ക് കീഴില്‍ ഇതിനകം 158 പേർക്ക് തൊഴിൽ നൽകിക്കഴിഞ്ഞു. 1000 പേർക്ക് ജൂലൈ മാസത്തിനുള്ളിൽ തൊഴിൽ നൽകും. 5000 പേർക്ക് തൊഴിൽ നൽകാനാണ് 2024-ലെ ലക്ഷ്യമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

issac-balram

ബൽറാമിന്റെ ട്രോളിലെ പരിഹാസം തല്ക്കാലം മാറ്റിവയ്ക്കാം. ബലറാം പറയൂ - കഴിഞ്ഞ ടേമിലെ എംപിമാരിൽ ആരെങ്കിലും അവരുടെ മണ്ഡലത്തിന് സാധാരണഗതിയിൽ നടക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ വികസന പ്രവർത്തനങ്ങൾക്കപ്പുറം എന്തെങ്കിലും നൂതന വികസന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതായി പറയാനാകുമോ? അങ്ങനെ എന്തെങ്കിലുമൊരു ധർമ്മം എംപിക്ക് ഉണ്ടോ? ഇവിടെയാണ് 'വിജ്ഞാന പത്തനംതിട്ട' വികസന പദ്ധതിയുടെ പ്രസക്തി.

ഇല്ല ബൽറാം. ഞാൻ എംപി അല്ലാത്തതുകൊണ്ട് "വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ" എന്ന പദ്ധതി ഇല്ലാതാകില്ല. ഇതിനകം 158 പേർക്ക് തൊഴിൽ നൽകിക്കഴിഞ്ഞു. 1000 പേർക്ക് ജൂലൈ മാസത്തിനുള്ളിൽ തൊഴിൽ നൽകും. 5000 പേർക്ക് തൊഴിൽ നൽകാനാണ് 2024-ലെ ലക്ഷ്യം.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തൊഴിൽ സ്കീം പറയട്ടെ: ഒരു പ്രധാനപ്പെട്ട ഗിഗ് ഭക്ഷ്യവിതരണ കമ്പനിക്ക് കസ്റ്റമർ കെയർ ഓപ്പറേറ്റേഴ്സായി 200 പേരെ വേണം. വീട്ടിലിരുന്നു പണി ചെയ്യാം. പ്രതിമാസം 18,000 രൂപ ശമ്പളം. ഞങ്ങൾ ചെയ്യുന്നത് ഇതാണ്: കുടുംബശ്രീയുടെ സഹായത്തോടെ താല്പര്യമുള്ള 500 ഓളം സ്ത്രീകളെ കണ്ടെത്തി. അവരെ സന്നദ്ധാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ പ്രൊഫഷണൽ പ്രാഗത്ഭ്യമുള്ള ടീം സ്ക്രീൻ ചെയ്തുകൊണ്ടിരിക്കുകയാണ്. (ചിത്രങ്ങൾ കമന്റിൽ) കൗൺസിലിംഗും കമ്പനി അഭിമുഖത്തിനുള്ള പരിശീലനവും നൽകും. അവർ തെരഞ്ഞെടുക്കുന്നവരെ ജൂലൈ മധ്യത്തിൽ കമ്പനി ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കും.

കോയമ്പത്തൂര് വച്ചുള്ള മൂന്ന് മാസത്തെ ട്രെയിനിംഗാണ് കമ്പനി നിബന്ധനയായി പറഞ്ഞിട്ടുള്ളത്. 200 പേരും പത്തനംതിട്ടയിൽ നിന്നായതുകൊണ്ട് ജില്ലയിലെ അസാപ്പ് കേന്ദ്രത്തിൽവച്ച് പരിശീലനം നൽകുന്നതിനെക്കുറിച്ച് കമ്പനിയുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ നിയമനം ലഭിക്കും.

ഇതുപോലെ 1000 നേഴ്സുമാർ, 1000 വെൽഡർമാർ (ഐടിഐ), 500 ഡിപ്ലോമ സിവിൽ എഞ്ചിനീയർമാർ എന്നിവർക്കു വേണ്ടിയുള്ള മോബിലൈസേഷൻ തുടങ്ങിക്കഴിഞ്ഞു. ആർക്കു വേണമെങ്കിലും താല്പര്യമുള്ളവരുടെ പേര് പത്തനംതിട്ട മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ജോബ് സ്റ്റേഷനുകളിൽ സമർപ്പിക്കാം.

ഇവിടെ എന്താണ് എന്റെ സ്ഥാനം എന്നായിരിക്കും താങ്കൾ ചിന്തിക്കുക. ഇലക്ഷന് മുമ്പ് ജനുവരിയിൽ തിരുവല്ലയിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവാണ് വിജ്ഞാന പത്തനംതിട്ടയ്ക്ക് തുടക്കംകുറിച്ചത്. അതിന്റെ സംഘാടകനെന്ന നിലയിൽ ഇനിയും ഈ പദ്ധതി നടപ്പാക്കാൻ ഞാനുണ്ടാകും.

ഏതാനും ദിവസം മുമ്പാണ് കീറിസോഴ്സ് പേഴ്സൺമാരുടെ പരിശീലനം പൂർത്തിയായത്. ഇവരാണ് നാട്ടിലെ സ്ഥാപനങ്ങളേയും സംഘടനകളെയും വ്യക്തികളേയും ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നത്. പക്ഷേ ജോലിക്ക് അപേക്ഷിക്കാൻ ഇവർ തന്നെ വേണമെന്നില്ല. ഏതൊരാൾക്കും കെ-ഡിസ്കിന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്ത് ജോലിക്ക് നേരിട്ട് അപേക്ഷിക്കാം. ഏത് പാർടിക്കോ, പ്രസ്ഥാനത്തിനോ, സന്നദ്ധസംഘടനയ്ക്കോ ഡിഡബ്ല്യുഎംഎസിലെ ജോലികൾക്കുവേണ്ടി കീറിസോഴ്സ് പേഴ്സൺസ് ചെയ്യുന്നതുപോലെ അർഹരായ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റുകൾ തയ്യാറാക്കി നേരിട്ട് ജോബ് സ്റ്റേഷനുകളിൽ സമർപ്പിക്കാവുന്നതാണ്. അവയ്ക്കും തുല്യപരിഗണന ലഭിക്കും.

ഈ പദ്ധതി തട്ടിപ്പാണെന്നാണല്ലോ യുഡിഎഫ് ഇലക്ഷൻ സമയത്ത് പ്രചാരണം നടത്തിയത്. അന്നത്തെ സാഹചര്യമാണെന്നു വയ്ക്കാം. ഇന്ന് ഇലക്ഷനെല്ലാം കഴിഞ്ഞല്ലോ. അതുകൊണ്ട് ഇനിയും പദ്ധതിയെ എതിർക്കാൻ നടക്കാതെ തല്പരരായ യുവതി-യുവാക്കളുടെ ലിസ്റ്റ് തയ്യാറാക്കി ജോബ് സ്റ്റേഷനിൽ നൽകുന്നതിന് പത്തനംതിട്ടയിലെ കോൺഗ്രസിനെ ഉപദേശിക്കുകയാണു ബൽറാം ചെയ്യേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+