മോഹന്‍രാജിന്റെ 'വീട്ടുപടിക്കല്‍' സിപിഎമ്മും ബിജെപിയും; രാജിവച്ച കോണ്‍ഗ്രസ് നേതാവിന് പറയാനുള്ളത് ഇതാണ്...
പത്തനംതിട്ട: സീറ്റ് നിര്‍ണയത്തില്‍ അവസാനം വരെ ഉയര്‍ന്നുകേട്ട പേരാണ് പത്തനംതിട്ട മുന്‍ ഡിസിസി അധ്യക്ഷന്‍ പി മോഹന്‍രാജിന്റേത്. ശിവദാസന്‍ നായര്‍ക്ക് അവസരം ലഭിച്ചതോടെ മോഹന്‍രാജ് തഴയപ്പെട്ടു. ഇത് ആദ്യ സംഭവമല്ല. മുമ്പും പലതവണ തഴയപ്പെട്ടിട്ടുണ്ട്. ഇനിയും അപമാനം സഹിച്ച് എന്തിന് കോണ്‍ഗ്രസില്‍ നില്‍ക്കണമെന്നായി അദ്ദേഹത്തിന്റെ ചിന്ത.
ഒടുവില്‍ കോണ്‍ഗ്രസ് വിട്ട മോഹന്‍രാജിന്റെ 'വീട്ടുപടിക്കല്‍' കാത്തുനില്‍ക്കുകയാണ് സിപിഎമ്മും ബിജെപിയും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടവ് മാറ്റുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ബിജെപി, ചിത്രങ്ങൾ കാണാം

കലങ്ങിത്തെളിഞ്ഞപ്പോള്‍ സീറ്റില്ല
ആറന്മുള മണ്ഡലത്തില്‍ ആദ്യം പറഞ്ഞുകേട്ട സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്നു പി മോഹന്‍രാജ്. ചര്‍ച്ചകള്‍ കലങ്ങിത്തെളിഞ്ഞപ്പോള്‍ സീറ്റ് കിട്ടിയത് മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍ക്ക്. സീറ്റ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ദിവസം ശിവദാസന്‍ നായര്‍ വീട്ടില്‍പോയി മോഹന്‍രാജുമായി ചര്‍ച്ച നടത്തിയിരുന്നു.

അതു മാത്രമല്ല വിഷമം
ആറന്മുള കിട്ടിയില്ല എന്ന് മാത്രമല്ല, കോന്നിയില്‍ തനിക്ക് പാരവച്ചവരില് മുന്നിലുണ്ടായിരുന്നു എന്ന് മോഹന്‍രാജ് കരുതുന്ന റോബിന് പീറ്റര്‍ക്കും സീറ്റ് ലഭിച്ചു. ഇതാണ് മോഹന്‍രാജിനെ ശരിക്കും തളര്‍ത്തിയത്. ഇനി പാര്‍ട്ടിയില്‍ തുടരേണ്ട എന്ന് തീരുമാനിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

കോണ്‍ഗ്രസ് രണ്ടു തട്ടില്‍
മോഹന്‍രാജിന്റെ രാജി കോന്നിയിലും ആറന്മുളയിലും കോണ്‍ഗ്രസിന് തിരിച്ചടിയാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതൊന്നും ബാധിക്കില്ല എന്ന് പറയുന്ന കോണ്‍ഗ്രസുകാരുമുണ്ട്. മോഹന്‍രാജിന്റെ രാജി കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് മുന്നില്‍ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് രണ്ടു തട്ടിലാണ്.

രണ്ടു തവണ മാറി കൊടുത്തു
2001ലും 2006ലും മോഹന്‍ദാസിന് ചുണ്ടിനും കപ്പിനുമിടയിലാണ് സ്ഥാനാര്‍ഥിത്വം നഷ്ടമായത്. ആദ്യം കെകെ നായര്‍ക്ക് വേണ്ടിയും പിന്നീട് ശിവദാസന്‍ നായര്‍ക്ക് വേണ്ടിയും മാറി കൊടുക്കേണ്ടി വന്നു മോഹന്‍രാജിന്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും മോഹന്‍രാജിന്റെ പേര് ചര്‍ച്ച ചെയ്തിരുന്നു.

ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ഇടപെടല്‍
2009ല്‍ എകെ ആന്റണിയുടെ ഇടപെടലാണ് മോഹന്‍രാജിന് സീറ്റ് നഷ്ടമാക്കിയത്. പകരം എത്തിയത് ആന്റോ ആന്റണി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടെപടല്‍ മോഹന്‍രാജിനെ തഴയാന്‍ ഇടയാക്കി. അടൂര്‍ പ്രകാശിന് വേണ്ടിയായിരുന്നു ഇത്തവണ ഒഴിഞ്ഞത്.

അവസരം കിട്ടിയപ്പോള്‍ കാലുവാരി
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ അടൂര്‍ പ്രകാശ് പോയതോടെ കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് വന്നു. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം മോഹന്‍രാജ് സ്ഥാനാര്‍ഥിയായി. പാര്‍ട്ടിയില്‍ ഒരു വിഭാഗം കാലുവാരി. മോഹന്‍രാജ് തോറ്റു. ഇത്തവണ ശിവദാസന്‍ നായര്‍ക്ക് വേണ്ടി വീണ്ടും മാറിക്കൊടുത്തു. കോന്നിയില്‍ റോബിന് പീറ്ററെയാണ് കോണ്‍ഗ്രസ് പരിഗണിച്ചത്.

കെ സുരേന്ദ്രന് വിളിച്ചു
ഇനി എങ്ങോട്ട് എന്നാണ് മോഹന്‍രാജിനോടുള്ള ചോദ്യം. ബിജെപിയും സിപിഎമ്മും പിന്നാലെയുണ്ട്. രാജിവെച്ചാലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് അറിയിച്ചെങ്കിലും ഇരുപാര്‍ട്ടികളും വിട്ടിട്ടില്ല. കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ നിന്ന് ബന്ധപ്പെട്ടത്. സുരേന്ദ്രന് മല്‍സരിക്കുന്ന മണ്ഡലം കൂടിയാണിത്.

സിപിഎം ഇടപെടല്‍
സിപിഎം ജില്ലാ നേതാക്കള്‍ മോഹന്‍രാജുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നു. സംസ്ഥാന സമിതി അംഗം കെ അനന്തഗോപനും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഈ സാഹചര്യം മനസിലാക്കി കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്ന പദവിയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്.

മോഹന്‍രാജിന് പറയാനുള്ളത്
തന്നെ വിളിച്ചവരോടെല്ലാം മോഹന്‍രാജിന് പറഞ്ഞത് ഇങ്ങനെയാണ്- 52 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. തല്ക്കാലം ഉടന്‍ തീരുമാനം എടുക്കുന്നില്ല. വൈകാതെ ചില തീരുമാനങ്ങള്‍ എടുക്കും. മനസ് കൊണ്ട് എന്നും കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം പറയുന്നു.
തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications