Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി: മത്സരിക്കാനില്ലെന്ന് പന്തളം മുൻ രാജകുടുബാംഗം

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല കാർഡിറക്കി കളിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി. പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടിട്ടുള്ളത്. ശബരിമല വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപിയുടെ നീക്കത്തിനേറ്റ തിരിച്ചടി കൂടിയാണിത്. ശബരിമല കാർഡിറക്കി വിശ്വാസികളുടെ വോട്ടുകള്‍ നേടാനുള്ള പാർട്ടിയുടെ നീക്കങ്ങള്‍ക്കും ഇത് കനത്ത ആഘാതമാണ് ഏൽപ്പിച്ചിട്ടുള്ളത്.

ശ്രമം പാളി

ശ്രമം പാളി


ശബരിമല വിഷയത്തില്‍ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയ രാജകുടുംബം സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും തുറന്നു പറയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വീണ്ടും ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തിയത്.

മത്സരിക്കാനില്ലെന്ന്

മത്സരിക്കാനില്ലെന്ന്

ബിജെപി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പന്തളം പ്രതിനിധി വ്യക്തമാക്കിയതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള ശ്രമവും ബിജെപി നടത്തിയെങ്കിലും ഇക്കാര്യം അംഗീകരിക്കാനും പന്തളം പ്രതിനിധി തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ഒന്നില്‍ കൂടുതല്‍ തവണ ബിജെപി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ഇതും അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വരെ കൊട്ടാരത്തില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായിരുന്നില്ല.

 രണ്ട് പേർ പട്ടികയിൽ

രണ്ട് പേർ പട്ടികയിൽ

പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡണ്ട് ശശി കുമാര വര്‍മ്മയ്ക്ക് പുറമേ സെക്രട്ടറി നാരായണ വര്‍മ്മയെയും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യവുമായി ബിജെപി സമീപിച്ചിട്ടുള്ളത്. ആറന്മുള മണ്ഡലം ലക്ഷ്യമിട്ടായിരുന്നു ബിജെപി ഇത്തരമൊരു ശ്രമം നടത്തിയത്. അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനത്തില്‍ പ്രതികരിച്ച് പന്തളം മുന്‍ രാജകുടുംബം രംഗത്തെത്തിയിരുന്നു.

 മാപ്പ് പറയണം

മാപ്പ് പറയണം


തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണ് കടകംപള്ളി നടത്തിയതെന്നായിരുന്നു ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി നടത്തിയ പ്രസ്താവനയോട് പന്തളം മുന്‍ രാജകുടുംബാംഗത്തിന്റെ പ്രതികരണം. അതേ സമയം ഖേദപ്രകടനം നടത്തേണ്ടത് ദേവസ്വം മന്ത്രി അല്ലെന്നും.ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മന്ത്രിയുടെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള നല്‍കിയിട്ടുള്ള സത്യവാങ്ങ് മൂലം പുതുക്കുകയും പരസ്യമായി ഇടതുപക്ഷം മാപ്പു പറയണമെന്നുമുള്ള ആവശ്യങ്ങളും രാജകുടുംബം ഉന്നയിച്ചിരുന്നു.

Recommended Video

cmsvideo
    ശ്രീധരന്റെ പ്രചരണത്തിനായി പ്രത്യേക ഹെലികോപ്റ്റര്‍ | Oneindia Malayala
     എന്തുകൊണ്ട് വൈകി?

    എന്തുകൊണ്ട് വൈകി?

    നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടികളെല്ലാം സീറ്റ് വിഭജനത്തിന്റെയും സ്ഥാനാർത്ഥി നിർണ്ണയത്തിന്റെയും തിരക്കിലായിരിക്കെയാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന പുറത്തുവരുന്നത്. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. അതേ സമയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂകയുള്ളൂവെന്നും കടകംപള്ളി ചൂണ്ടിക്കാണിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+