പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടൂര്‍ പ്രകാശിനെതിരെ കോണ്‍ഗ്രസില്‍ കലാപം, കോന്നി ഇത്തവണയും കൈവിടും? ഹൈക്കമാന്‍ഡിന് പരാതി!!

Google Oneindia Malayalam News

പത്തനംതിട്ട: കോന്നി ഇത്തവണ തിരിച്ചുപിടിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ തകരുന്നു. പാര്‍ട്ടിയില്‍ അടൂര്‍ പ്രകാശിനെതിരെ വന്‍ കലാപമാണ് ഉയര്‍ന്നിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായ അതേ പ്രശ്‌നങ്ങളാണ് ആവര്‍ത്തിച്ചിരിക്കുന്നത്. പാര്‍ട്ടിയോടോ നേതാക്കളോടോ ചോദിക്കാതെ റോബിന്‍ പീറ്ററിനെ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് അടൂര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും തുടങ്ങാത്ത സാഹചര്യത്തില്‍ ഇത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചയില്‍ ഇരുന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രഖ്യാപനം. കോണ്‍ഗ്രസില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും തുടങ്ങിയിട്ടില്ല.

1

അടൂര്‍ പ്രകാശിന് ഇത്തവണ കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ റോളുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നു. നേരത്തെ ഉപതിരഞ്ഞെടുപ്പിലും റോബിന്‍ പീറ്ററിനെ തന്നെയായിരുന്നു അടൂര്‍ പ്രകാശ് നിര്‍ദേശിച്ചത്. എന്നാല്‍ പ്രശ്‌നം ഹൈക്കമാന്‍ഡിലേക്ക് നീങ്ങിയിരിക്കുകയാണ്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറവും എംഎസ് പ്രകാശും എഐസിസി സെക്രട്ടറി താരിഖ് അന്‍വറിന് പരാതി നല്‍കിയിരിക്കുകയാണ്. അടൂര്‍ പ്രകാശിനെതിരെ അച്ചടക്ക നടപടിയാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. കോന്നിയില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം പാര്‍ട്ടിയിലെ പ്രശ്‌നങ്ങളായിരുന്നു.

ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശ് എങ്ങനെ കോന്നിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് ഡിസിസിയുടെ ചോദ്യം. ആറ്റിങ്ങല്‍ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ അദ്ദേഹത്തിന് നിര്‍ദേശിക്കാം. കോന്നിയില്‍ ആന്റോ ആന്റണി എംപിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കുകയെന്നും ഡിസിസി പറയുന്നു. പാര്‍ട്ടിയെ ഉപതിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് അടൂര്‍ പ്രകാശും റോബിന്‍ പീറ്ററുമായി ചേര്‍ന്നാണെന്ന് ഇവര്‍ പറയുന്നു. ഹൈക്കമാന്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. അതിന് സര്‍വേ നടത്തുന്നുണ്ട്. അതില്‍ ആര് വേണമെങ്കിലും വരട്ടെയെന്നും സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

Recommended Video

cmsvideo
NS madhavan criticize e sreedharan

റോബിന്‍ പീറ്ററിനെതിരെ പാര്‍ട്ടിയില്‍ കലാപം ഉയരുന്നുണ്ട്. വെറും ജൂനിയറായ അദ്ദേഹത്തിന് എങ്ങനെ സീറ്റ് നല്‍കുമെന്നാണ് ചോദ്യം. മോഹന്‍രാജിനെ ജാതി വോട്ടുകള്‍ ഉപയോഗിച്ച് തോല്‍പ്പിച്ചത് റോബിനാണെന്ന് ആരോപണമുണ്ട്. മലയാലപ്പുഴ ഡിവിഷനില്‍ തന്നെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് അടൂര്‍ പ്രകാശാണെന്ന് സാമുവല്‍ കിഴക്കുപുറം പറയുന്നു. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം റോബിന് കിട്ടിയെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. എന്നാല്‍ റോബിന്‍ മത്സരിച്ച പ്രമാടം ഡിവിഷനില്‍ വള്ളിക്കോട്, തുമ്പമണ്‍, ഓമല്ലൂര്‍ പഞ്ചായത്തുകളുടെ ഭാഗമാണ് കൂടുതലുള്ളത്. റോബിന്‍ കഴിഞ്ഞ തവണ പ്രസിഡന്റായിരുന്ന പ്രമാടം പഞ്ചായത്തിന്റെ ഭരണം ഇത്തവണ ഇടതുമുന്നണി പിടിച്ചെടുത്തെന്നും സാമുവല്‍ പറഞ്ഞു.

English summary
kerala assembly election 2021: congress facing infighting in konni complaint against adoor prakash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X