Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് മണ്ഡലങ്ങളിലെ ബിജെപി വോട്ട് ഇടതിലേക്ക് പോയി; എങ്കിലും വിജയിച്ച് കയറുമെന്ന് കോണ്‍ഗ്രസ്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പത്തനംതിട്ടയിലെ വിജയ പ്രതീക്ഷയില്‍ എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ആത്മവിശ്വാസത്തിലാണ്. കയ്യിലുള്ള അഞ്ച് സീറ്റും നിലനിര്‍ത്താന്‍ കഴിയുമെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍ നാല് സീറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് യുഡിഎഫ് അവകാശവാദം. കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നി മണ്ഡലത്തെ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ വിജയ പ്രതീക്ഷകള്‍. എന്നാല്‍ അടിയൊഴുക്കള്‍ എങ്ങനെയെന്ന് പ്രവചിക്കാന്‍ കഴിയാത്തതാണ് മൂന്ന് മുന്നണികളേയും ഒരു പോലെ കുഴപ്പിക്കുന്നത്. റാ​ന്നി, ആ​റ​ന്മു​ള, തി​രു​വ​ല്ല മണ്ഡലങ്ങളില്‍ ശക്തമായ തോതില്‍ വോട്ടുകള്‍ മറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

വോട്ട് മറിഞ്ഞു

വോട്ട് മറിഞ്ഞു

മൂന്ന് മണ്ഡലങ്ങളിലും ബിജെപി വന്‍തോതില്‍ വോട്ട് മറിച്ചെന്നാണ് ആരോപണം. എന്നാല്‍ ഇതിന്‍റെ യഥാര്‍ത്ഥ ഗുണം ആര്‍ക്ക് ലഭിച്ചെന്ന് അറിയുക വോട്ടെണ്ണിയതിന് ശേഷം മാത്രമായിരിക്കും. എന്നാല്‍ ഇതിനോടകം തന്നെ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുമായി എല്‍ഡിഎഫും യുഡിഎഫ് കളത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ആറന്‍മുളയില്‍

ആറന്‍മുളയില്‍

ആറന്‍മുളയില്‍ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചെന്നാണ് സിപിഎം സംസ്ഥാന സമിതി അംഗം കെ അനന്തഗോപന്‍ ആരോപിച്ചത്. ഇവിടെ കഴിഞ്ഞതവണ ബിജെപിയിലേക്ക് പോയ തിരിച്ചെത്തുമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശിവദാസന്‍ നായരുടെ പ്രസ്താവന വോട്ട് കച്ചവടത്തിന് തെളിവാണെന്നും എല്‍ഡിഎഫ് ചൂണ്ടിക്കണിക്കുന്നു.

റാ​ന്നി​യി​ലും തി​രു​വ​ല്ല​യി​ലും

റാ​ന്നി​യി​ലും തി​രു​വ​ല്ല​യി​ലും

പി​ന്നാ​ലെ​യാ​ണ്​ റാ​ന്നി​യി​ലും തി​രു​വ​ല്ല​യി​ലും ആ​രോ​പ​ണ​മു​യ​രുന്നത്. കോന്നിയില്‍ ബിജെപി-എല്‍ഡിഎഫ് കച്ചവടമെന്ന് യുഡിഎഫും ആരോപിക്കുന്നു. ഇത്തവണ റാ​ന്നി, ആ​റ​ന്മു​ള, തി​രു​വ​ല്ല മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ ഗണ്യമായി കുറയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് വോട്ട് കച്ചവട ആരോപണത്തിന് മൂര്‍ച്ചയേറിയത്.

ബിജെപിയുടെ വലിയ നേട്ടം

ബിജെപിയുടെ വലിയ നേട്ടം

ഇടതുമുന്നണി കഴിഞ്ഞ അഞ്ച് തവണയായി വിജയിക്കുന്ന റാന്നിയില്‍ ബിഡിജെഎസിലെ കെ പത്മകുമാര്‍ കഴിഞ്ഞ തവണ നേടിയത് 28201 വോട്ടുകളായിരുന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച കെ സുരേന്ദ്രന് മണ്ഡലത്തില്‍ 39560 വോട്ടുകള്‍ നേടാന്‍ സാധിച്ചതാണ് റാന്നിയിലെ ബിജെപിയുടെ വലിയ നേട്ടം.

കാര്യക്ഷമമല്ല

കാര്യക്ഷമമല്ല

എന്നാല്‍ ഇത്തവണ ഇരുപതിനായിരത്തോളം വോട്ട് മാത്രമാണ് മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് ലഭിക്കുകയുള്ളുവെന്നാണ് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വിലയിരുത്തല്‍. മണ്ഡലത്തില്‍ ഇത്തവണ ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തന വേണ്ടത്ര കാര്യക്ഷമമായിരുന്നില്ലെന്ന ആരോപണം ബിഡിജെഎസിന് തന്നെയുണ്ട്.

വോട്ട് കുറഞ്ഞാല്‍

വോട്ട് കുറഞ്ഞാല്‍

ക്രൈസ്തവര്‍ ഏറെയുള്ള മണ്ഡലമായിട്ടു റാന്നിയില്‍ കേരള കോണ്‍ഗ്രസ് ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബിജെപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് യുഡിഎഫ് ആരോപണം. എന്നാല്‍ ബിജെപിക്ക് വോട്ട് കുറഞ്ഞാല്‍ അതിന്‍റെ ഗുണം ലഭിക്കുക യുഡിഎഫിനാണെന്നാണ് എല്‍ഡിഎഫ് തിരിച്ചടിക്കുന്നത്.

ആറന്‍മുളയില്‍

ആറന്‍മുളയില്‍

ആറന്‍മുളയില്‍ കഴിഞ്ഞ തവണ എംടി രമേശ് നേടിയത് 37906 വോട്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ 50947 വോട്ടും പിടിക്കാന്‍ സാധിച്ചു. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ ബിജെപി അപ്രസക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സിപിഎമ്മുമായുള്ള ഡീലിന്‍റെ ഭാഗമാണെന്നാണ് യുഡിഎഫ് ആരോപണം. എന്നാല്‍ ബിജെപി കേന്ദ്രങ്ങളില്‍ നിന്നും വോട്ടുകള്‍ വലിയതോതില്‍ യുഡിഎഫിലേക്ക് പോയെന്നാണ് സിപിഎം അവകാശവാദം.

തി​രു​വ​ല്ല​യി​ൽ

തി​രു​വ​ല്ല​യി​ൽ

തി​രു​വ​ല്ല​യി​ൽ 2016ലെ ​നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി 31439 വോട്ട് നേടിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ അത് 40186 ആയി. മണ്ഡലത്തില്‍ ബിജെപിക്ക് മുപ്പതിനായിരം ഉറച്ച വോട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തുന്നത്. ഇ​ത്ത​വ​ണ 20,000വോ​ട്ടു​ക​ളി​ൽ താ​ഴെ വോട്ടുകള്‍ മാത്രമെ ബിജെപി സമാഹരിക്കുകയുള്ളുവെന്നാണ് കണക്ക് കൂട്ടല്‍. ബിജെപി സ്ഥാനാര്‍ത്ഥി അശോകന്‍ കുളനടയ്ക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവിടെയടക്കം ബിജെപിക്ക് ചോരുന്ന വോട്ടുകള്‍ ആര്‍ക്ക് ലഭിക്കും എന്നുള്ളതാണ് വിജയത്തെ നിര്‍ണ്ണയിക്കുക.

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+