കോന്നിയില്‍ കെയു ജനീഷ് കുമാര്‍ മുന്നില്‍: റോബിന്‍ പീറ്റര്‍ പിന്നില്‍, കെ സുരേന്ദ്രന്‍ മൂന്നാമത്
പത്തനംതിട്ട: ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ മുന്നിട്ട് നില്‍ക്കുന്നു. യുഡിഎഫിലെ റോബിന്‍ പീറ്ററെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് 1103 വോട്ടിനാണ് കെയു ജനീഷ് കുമാര് മുന്നിലുള്ളത്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ മൂന്നാമതാണ്. ഒരു ഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന് 421 വോട്ടിന്‍റെ ലീഡ് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് കെയു ജനീഷ് കുമാര്‍ ലീഡ് തിരികെ പിടിച്ചു.
2019 ലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചതോടെയാണ് കോന്നി മണ്ഡലം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ കൂടുതല്‍ ശ്രദ്ധേയമവുന്നത്. 1996 മുതല്‍ അടൂര്‍ പ്രകാശിലൂടെ കോണ്‍ഗ്രസ് കുത്തകയാക്കി വെച്ചിരുന്ന മണ്ഡലം പിടിച്ചെടുത്തതാണ് ഇടത് വിജയത്തിന്‍റെ തിളക്കമേറ്റിയത്. കോണ്‍ഗ്രസിലെ പി മോഹന്‍രാജിനെതിരെ 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ കെയു ജനീഷ് കുമാര്‍ വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒപ്പം ബിജെപിക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കോന്നി.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

1965 ല്‍ വന്ന കോന്നി നിയോജക മണ്ഡലത്തില്‍ ആദ്യകാലത്ത് ഏഴ് പഞ്ചായത്തുകളായിരുന്നു ഉണ്ടായിരുന്നത്. നിയമസഭാ മണ്ഡലങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ പഞ്ചായത്തുകളുടെ എണ്ണം പിന്നീട് 11 ആയി. 11 പഞ്ചായത്തുകളില്‍ ഒന്‍പത് പഞ്ചായത്തുകളിലാണ് ഇടത് ഭരണം. രണ്ട് പഞ്ചായത്തുകള്‍ യുഡിഎഫും ഭരിക്കുന്നു. ഒരു പഞ്ചായത്തിലും ഭരണം ഇല്ലെങ്കിലും കോന്നി, കലഞ്ഞൂര്‍, പ്രമാടം, വള്ളിക്കോട്, മലയാലപ്പുഴ, മൈലപ്ര, ചിറ്റാര്‍, ഏനാദിമംഗലം പഞ്ചായത്തുകളില്‍ അംഗങ്ങള്‍ ഉണ്ട്.












Click it and Unblock the Notifications