Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേട്ടതെല്ലാം പൊയ്...'; അനിലിനെതിരെ പ്രചരണത്തിനെത്തുമെന്ന് അച്ചു ഉമ്മന്‍, തിയതിയും കുറിച്ചു..!

പത്തനംതിട്ട: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും പ്രചരണത്തിന് ഇറങ്ങും എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. നേരത്തെ പത്തനംതിട്ടയില്‍ അനില്‍ ആന്റണി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനാല്‍ താന്‍ പ്രചരണത്തിന് എത്തില്ല എന്ന് അച്ചു ഉമ്മന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് അച്ചു ഉമ്മന്റെ പ്രതികരണം.

അനില്‍ ആന്റണി ബാല്യകാല സുഹൃത്താണ് എന്നും അതിനാല്‍ പത്തനംതിട്ടയില്‍ പ്രചരണത്തിന് താനുണ്ടാകില്ല എന്നും അച്ചു ഉമ്മന്‍ പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നാണ് അച്ചു ഉമ്മന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

2024 LOKSABHA ELECTION

ഏപ്രില്‍ ആറാം തിയതി പത്തനംതിട്ടയില്‍ പ്രചരണത്തിന് എത്തും എന്നാണ് അച്ചു ഉമ്മന്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പോസ്റ്ററും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അച്ചു പങ്ക് വെച്ചിട്ടുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകനാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്.

ഒരു കാലത്ത് കോണ്‍ഗ്രസില്‍ എകെ ആന്റണിയുടെ വലംകൈയായിരുന്നു ഉമ്മന്‍ ചാണ്ടി. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും ഈ സൗഹൃദമുണ്ട്. ഇതിന്റെ പേരിലാണ് അനില്‍ ആന്റണിക്കെതിരെ അച്ചു ഉമ്മന്‍ പ്രചരണത്തിന് എത്തില്ല എന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച് പറ്റാവുന്നയിടങ്ങളിലെല്ലാം പ്രചാരണത്തിന് പോകും എന്നും ഒരു വിധത്തിലും മറ്റൊരു നിലപാട് എടുത്തിരുന്നില്ലെന്നുമാണ് അച്ചു പറയുന്നത്.

അച്ചു ഉമ്മന്‍ പ്രചരണത്തിന് ഇറങ്ങില്ല എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അനില്‍ ആന്റണി ചെറുപ്പം തൊട്ടുള്ള തന്റെ അടുത്ത സുഹൃത്താണെന്നും അതുകൊണ്ട് തന്നെ പത്തനംതിട്ടയില്‍ അനിലിനെതിരെ പ്രചരണത്തിന് ഇറങ്ങാന്‍ സാധിക്കില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ട്. നേരത്തേ അനില്‍ ആന്റണിക്ക് വേണ്ടി പത്മജ വേണുഗോപാല്‍ പത്തനംതിട്ടയില്‍ പ്രചരണത്തിന് എത്തിയിരുന്നു.

കെ കരുണാകരനും എ കെ ആന്റണിയും ഗ്രൂപ്പ് കളിച്ചപ്പോഴും അനില്‍ ആന്റണിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും തനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വന്ന ആളാണെന്നും അതുകൊണ്ട് അനിലിന് വേണ്ടി താന്‍ പ്രചരണം നടത്തുമെന്നും ആയിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+