Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം പിസിയെ തണുപ്പിക്കണം, അനില്‍ എത്തുന്നത് ചക്രവ്യൂഹത്തിലേക്കോ..? സാധ്യതകള്‍ ഇങ്ങനെ

പത്തനംതിട്ട: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ മത്സരിപ്പിക്കാനുള്ള ബി ജെ പിയുടെ തീരുമാനം തീര്‍ത്തും സര്‍പ്രൈസായിരുന്നു. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും എറണാകുളം ആയിരുന്നു സാധ്യത കല്‍പിച്ച മണ്ഡലം. പത്തനംതിട്ടയില്‍ ഉയര്‍ന്ന് കേട്ടത് പി സി ജോര്‍ജിന്റെ പേരായിരുന്നു.

എന്നാല്‍ ഇന്ന് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ തന്നെ അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ ത്രികോണ മത്സരം നടക്കാനിടയുള്ള മണ്ഡലമാണ് പത്തനംതിട്ട. എല്‍ ഡി എഫില്‍ നിന്ന് തോമസ് ഐസക്കാണ് മത്സരിക്കുന്നത്. യു ഡി എഫില്‍ നിന്ന് സിറ്റിംഗ് എം പി ആന്റോ ആന്റണി തന്നെയായിരിക്കുമോ ജനവിധി തേടുക എന്നത് ഉറപ്പില്ല.

2024 LOKSABHA ELECTION

കെ എസ് യു നേതാവ് അബിന്‍ വര്‍ക്കിയുടെ പേരാണ് ഇവിടെ ഉയര്‍ന്ന് കേള്‍ക്കുന്നത്. അതിനാല്‍ തന്നെ ബി ജെ പി അല്‍പം കൂടി കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിരുന്നത്. ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ സഭയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി സി ജോര്‍ജ്, പി എസ് ശ്രീധരന്‍ പിള്ള എന്നിവരുടെ പേരെല്ലാം ഉയര്‍ന്ന് കേട്ടിരുന്നു.

എന്നാല്‍ അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിക്കുള്ളിലെയും മുന്നണിയിലേയും അസ്വാരസ്യങ്ങള്‍ കൂടി വെളിവാക്കുന്നതാണ്. കഴിഞ്ഞ മാസമാണ് പി സി ജോര്‍ജ് തന്റെ പാര്‍ട്ടിയായ ജനപക്ഷം ബി ജെ പിയില്‍ ലയിപ്പിച്ച് പാര്‍ട്ടി അംഗത്വമെടുത്തത്. ഇതോടെയാണ് പി സി ജോര്‍ജ് ചിത്രത്തിലേക്ക് വന്നത്. ക്രിസ്ത്യന്‍ വോട്ട് ബാങ്കിനൊപ്പം തന്നെ പി സി ജോര്‍ജിന്റെ ശക്തി കേന്ദ്രമായ പൂഞ്ഞാറും പത്തനംതിട്ടയില്‍ നിര്‍ണായകമാകും എന്നതായിരുന്നു ഇതിന് കാരണം.

പി സി ജോര്‍ജും സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യം വെച്ച് നീക്കം നടത്തിയിരുന്നു എന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം പത്തനംതിട്ടയില്‍ നായര്‍ സ്ഥാനാര്‍ത്ഥി വേണം എന്നായിരുന്നു സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളയാളെ വേണം എന്നതായിരുന്നു ദേശീയ ഘടകത്തിന് താല്‍പര്യം.

അപ്പോഴും അനില്‍ ആന്റണി ചിത്രത്തില്‍ ഇല്ലായിരുന്നു. എങ്കിലും യുവമുഖം, മുന്‍ കോണ്‍ഗ്രസ് നേതാവ്, സഭയുമായുള്ള അടുപ്പം, ബി ഡി ജെ എസിനുള്ള സ്വീകാര്യത എന്നിവയെല്ലാം അനില്‍ ആന്റണിക്ക് അനുകൂല ഘടകമാണ്. പി സി ജോര്‍ജിന്റെ സാധ്യതയിലേക്കുള്ള അനിലിന്റെ കടന്നുവരവ് എങ്ങനെ വോട്ടില്‍ പ്രതിഫലിക്കും എന്നത് കണ്ടറിയണം. പി സി ജോര്‍ജ് തന്നെ പറഞ്ഞ അനിലിനെ പത്തനംതിട്ടയിലുള്ളവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കണം എന്ന സ്റ്റേറ്റ്‌മെന്റ് തന്നെയാണ് അതിന് കാരണം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പി സിയെ വെട്ടിയാണ് അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ അതൃപ്തി മറികടക്കുക എന്നതാണ് അനില്‍ ആന്റണിക്കും ബി ജെ പിക്കും മുന്നിലുള്ള ആദ്യ വെല്ലുവിളി. പി സി അനുകൂല വോട്ടുകള്‍ കൃത്യമായി പെട്ടിയിലാക്കുക എന്നതിലേക്കായിരിക്കും പാര്‍ട്ടി ആദ്യം ലക്ഷ്യമിടുക. പത്തനംതിട്ടയില്‍ ബി ജെ പിക്ക് 290000 ലേറെ വോട്ടുണ്ട്.

2019 ല്‍ ശബരിമല വിഷയം നിലനിന്ന സമയത്ത് ലഭിച്ച വോട്ടാണിത്. കെ സുരേന്ദ്രനായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. എന്നാല്‍ ആ സാഹചര്യം ഇന്നില്ല എന്നത് ബി ജെ പി ദേശീയ നേതൃത്വത്തിന് നന്നായി അറിയാം. അതിനാലാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലത്തിലേക്ക് അത്തരമൊരു സ്ഥാനാര്‍ത്ഥിയെ നിയോഗിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+