പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ ജില്ലയ്ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് വ്യവസായ വകുപ്പും സംരംഭകരുമെന്ന് എംഎൽഎ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പ്രളയാനന്തരമുള്ള രക്ഷാ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഹായവും പിന്തുണയും നല്‍കിയത് ജില്ലാ വ്യവസായ വകുപ്പും വ്യവസായ സംരംഭകരുമാണെന്ന് മാത്യു.ടി.തോമസ് എംഎല്‍എ പറഞ്ഞു. കുന്നന്താനം വ്യവസായ വികസന പ്ലോട്ടില്‍ എസ്റ്റേറ്റ് ഓഫീസിന്റെ നിര്‍മാണോദ്ഘാടനവും വ്യവസായ സംഗമം ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

കുന്നന്താനം വ്യാവസായ വികസന പ്ലോട്ടിലേക്ക് മാത്രമായി മാര്‍ച്ചോടു കൂടി ഡെഡിക്കേറ്റഡ് കേബിള്‍ ലൈന്‍ എത്തുമ്പോള്‍ വ്യാവസായിക കേന്ദ്രത്തിലെ വൈദ്യുത തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നും തിരുവല്ലയില്‍ ജലവിതരണത്തിനായി ഡെഡിക്കേറ്റഡ് കേബിളിനു വേണ്ടിയുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.

mathewtthomas-

ജില്ലയിലെ വ്യവസായത്തിന്റെ സിരാകേന്ദ്രമാണ് കുന്നന്താനം. 2125000 രൂപ ചെലവില്‍ 1150 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ ഓഫീസ് നിര്‍മ്മിക്കുക. നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല. കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസേഴ്സ് റൂം, ഗസ്റ്റ് റൂം, ടോയ്ലറ്റുകള്‍ എന്നിവ അടങ്ങുന്നതാണ് പുതിയ ഓഫീസ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായി മോഹന്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണകുറുപ്പ്, ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിന്‍, കുന്നന്താനം വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. ശശികുമാര്‍, കുന്നന്താനം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എന്‍ മോഹനന്‍, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് മോര്‍ലി ജോസഫ്, കെ.ഐ.ഡി.പി.ഇ.എ സെക്രട്ടറി പി.എ അലക്‌സാണ്ടര്‍, കെ.എസ്.എസ്.ഐ.എ താലൂക്ക് പ്രസിഡന്റ് സണ്ണി ചാക്കോ, എ.ഡി.ഐ.ഒ പ്രതിനിധി എസ്.കെ ഷമ്മി, ബെന്നി പാറേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
mathew t thomas about flood relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X