• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൊതുസ്ഥാപനങ്ങള്‍ ആവശ്യങ്ങളറിഞ്ഞ് വിനിയോഗിക്കണം: മന്ത്രി ജി. സുധാകരന്‍

  • By Desk

പത്തനംതിട്ട: പൊതുസ്ഥാപനങ്ങള്‍ ആവശ്യങ്ങളറിഞ്ഞ് വിനിയോഗിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍. പത്തനംതിട്ട വിശ്രമകേന്ദ്രത്തിലെ പുതിയ വിഐപി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വിശ്രമകേന്ദ്രങ്ങളെ ആധുനികവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വിശ്രമകേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേക യൂണിഫോം നല്‍കിയതിലൂടെ അവരുടെ വ്യക്തിത്വം വളര്‍ത്തുവാന്‍ സാധിച്ചു. കുറഞ്ഞ വാടകയില്‍ ക്യാന്റീന്‍ സൗകര്യങ്ങള്‍ കൂടി ലഭ്യമാക്കി സാധാരണക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഇടമായി സര്‍ക്കാര്‍ വിശ്രമകേന്ദ്രങ്ങള്‍ മാറുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ 2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തി 2018 ജനുവരിയില്‍ 2.50 കോടിയുടെ ഭരണാനുമതിയും ഏപ്രിലില്‍ ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ സാങ്കേതിക അനുമതിയും ലഭിച്ചതാണ് പദ്ധതി. ടെണ്ടര്‍ നടപടികളിലൂടെ കരാര്‍ ഏറ്റെടുത്ത ഡോറ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 33,60,567 രൂപ താഴ്ത്തിയാണ് കരാര്‍ ഏറ്റെടുത്തത്. ഈ തുകയ്ക്ക് അനുബന്ധ പ്രൊജക്ട് തയാറാക്കുകയാണെങ്കില്‍ തുക വകുപ്പിന് തിരികെ നല്‍കാതെ പ്രൊജക്ടിനുവേണ്ടി ചിലവഴിക്കാമെന്നും മന്ത്രി അറിയിച്ചു.

മൂന്ന് നിലകളിലായി 8468 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ എട്ട് വിഐപി മുറികള്‍, 100 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ രൂപകല്‍പ്പന ചെയ്തത് പൊതുമരാമത്ത് ആര്‍ക്കിടെക്ട് വിഭാഗമാണ്. ഈ വിഐപി ബ്ലോക്കിന്റെ താഴത്തെ നിലയില്‍ നാല് വിഐപി റൂമുകളും ഓഫീസ് മുറിയും കെയര്‍ ടേക്കര്‍ റൂമും ടോയ്ലറ്റുമുണ്ടാകും. രണ്ടാം നിലയില്‍ നാല് വിഐപി മുറികളും ഹൗസ് കീപ്പിംഗ് സെക്ഷനുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നാം നിലയില്‍ 1180 ചതുരശ്ര അടിയിലുള്ള കോണ്‍ഫറന്‍സ് ഹാളും ടോയ്ലറ്റ് ബ്ലോക്കും ഉണ്ടാകും. നിലവില്‍ 10 മുറികളില്‍ രണ്ട് വിഐപി മുറികള്‍ മാത്രമുള്ള ഈ വിശ്രമകേന്ദ്രത്തില്‍ പുതിയ വിഐപി ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ പത്തനംതിട്ട വിശ്രമകേന്ദ്രം ജില്ലയിലെ ഏറ്റവും വലിയ വിശ്രമകേന്ദ്രമായി മാറും. 18 മാസമാണ് നിര്‍മാണ കാലാവധി.

ശബരിമല തീര്‍ഥാടന കാലത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി വിഐപികള്‍ എത്തുമ്പോള്‍ നിലവിലെ സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിഐപി ബ്ലോക്ക് നിര്‍മിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആറന്മുള എംഎല്‍എ വീണാജോര്‍ജ് പറഞ്ഞു.

വിശ്രമകേന്ദ്ര പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.കെട്ടിടവിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഡി.ഹരിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റാന്നി എംഎല്‍എ രാജു എബ്രഹാം, പത്തനംതിട്ട നഗരസഭ അധ്യക്ഷ അഡ്വ.ഗീതാ സുരേഷ്, നഗരസഭ പ്രതിപക്ഷനേതാവ് പി.കെ അനീഷ്, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
minister g sudhakaran on public institutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X