Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള വികസനത്തിന് തുരങ്കം വെക്കുന്ന ബാഹ്യശക്തികളെ നാട് ഒറ്റക്കെട്ടായി നേരിടും: മന്ത്രി റിയാസ്

കിഫ്ബിയെ ദുര്‍ബലപ്പെടുത്തി നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ബാഹ്യശക്തികളെ കേരളം ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് . ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ബജറ്റ് തുക കൊണ്ട് മാത്രം വികസനം യാഥാര്‍ഥ്യമാകാതെ വരുന്ന സമയത്ത് പരിഹാരമായാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വികസനപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോന്നി, അടൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികസമ്മാനമായി ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിന്റേയും കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാറിന്റേയും ശ്രമഫലമായാണ് ഈ റോഡ് നിര്‍മാണം സാക്ഷാത്ക്കരിച്ചത്. 10.208 കിലോമീറ്റര്‍ നീളത്തിലാണ് ഈ റോഡ് നിര്‍മിക്കുന്നത്. ബിഎം, ബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന ഈ റോഡില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓട സംവിധാനവുമുണ്ടാകും.

riyas

പത്തനംതിട്ട ജില്ലയുടെ സമഗ്രവികസനത്തിന് ഈ റോഡ് വലിയ പങ്ക് വഹിക്കും. പ്രത്യേകിച്ച് ശബരിമല തീര്‍ഥാടന കാലത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ പത്തനംതിട്ട ടൗണില്‍ ഈ റോഡിലൂടെ എത്തിച്ചേരാന്‍ സാധിക്കും. ശബരിമല തീര്‍ഥാടനം റോഡുകളെ കുറിച്ച് ഒരു പരാതിയുമില്ലാതെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. തീര്‍ഥാടനം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എമാര്‍ക്കൊപ്പം സഞ്ചരിച്ച് റോഡ് പരിശോധിച്ചു. പൂര്‍ത്തിയാകാനുള്ള റോഡുകള്‍ ഉദ്യോഗസ്ഥന്മാര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കി. അഞ്ച് വര്‍ഷം കൊണ്ട് 100 പാലങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മികച്ച വികസനം നടന്ന ജില്ലയാണ് പത്തനംതിട്ടയെന്നും എല്ലാ വിഭാഗം ജനങ്ങളേയും യോജിപ്പിച്ച് മുന്നോട്ട് പോകുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Job Vastu: എത്ര അലഞ്ഞിട്ടും ജോലിയൊന്നും ശരിയാവുന്നില്ലേ: വാസ്തുവില്‍ പറയുന്ന ഈ പരിഹാരങ്ങള്‍ ശ്രദ്ധിക്കൂ

ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ദിശാബോധത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വ്യക്തമാക്കി. ഏറെ നാളത്തെ നാടിന്റെ സ്വപ്നമാണ് ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ്. പതിനാല് ജില്ലകളിലും ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനം സാധ്യമാക്കി. റോഡുകളും, പാലങ്ങളും സുരക്ഷിതമായി പൂര്‍ത്തിയാക്കി വരുന്നു. അടൂര്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം റോഡുകളും ബിഎം, ബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി.

ഒരുപാട് ആശങ്കകളും പരാതികളും നിലനിന്ന റോഡാണ് ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ്. റോഡ് നിര്‍മാണം പൂര്‍ത്തിയായ ശേഷം റോഡ് കുഴിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ പ്രവര്‍ത്തികളും നടത്തിയ ശേഷമായിരിക്കും റോഡ് നിര്‍മാണം ആരംഭിക്കുക. ഈ റോഡ് സാധ്യമാകുന്നതോടെ നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മികച്ച രീതിയിലാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ഉന്നത നിലവാരത്തില്‍ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് പൂര്‍ത്തിയാക്കുകയെന്ന പൊതുജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമാകാന്‍ പോകുന്നതെന്ന് മുഖ്യാതിഥിയായിരുന്ന അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഏറ്റവും കൂടുതല്‍ പഴക്കമുള്ള റോഡാണിതെന്നും സമയബന്ധിതമായി എത്രയും വേഗത്തില്‍ ഇത് പൂര്‍ത്തിയാക്കുമെന്നും എം എല്‍ എ പറഞ്ഞു.

കിഫ്ബിയില്‍ നിന്നും 41.18 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച പദ്ധതി കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയിലാണ് നിര്‍മാണം നടത്തുന്നത്. അടൂര്‍, കോന്നി നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ റോഡ്. കായംകുളം - പുനലൂര്‍ സംസ്ഥാന പാതയില്‍ നിന്ന് ആരംഭിച്ച് അടൂര്‍-പത്തനംതിട്ട ദേശീയ പാതയില്‍ ചേരുന്നതാണ് ഈ റോഡ്. ചന്ദനപ്പള്ളി ദേവാലയങ്ങള്‍, ചിലന്തിയമ്പലം, കൊടുമണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ റോഡ് പ്രയോജനകരമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+