വായില്‍ തുണി തിരുകി വീട്ടമ്മയെ പീഡിപ്പിച്ചു, കാറില്‍ കൂടെ വരാന്‍ ഭീഷണിയും; 45 കാരന്‍ പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാട് കുമ്പഴ വീട്ടില്‍ ഷാജി (45) ആണ് വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പിടിയിലായത്. പന്തളം സ്വദേശിനിയുടെ പരാതിയില്‍ ആണ് മണവാട്ടി എന്ന് വിളിക്കുന്ന ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 10 ന് (ശനിയാഴ്ച) രാത്രി ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു എന്നാണ് പന്തളം സ്വദേശിനിയുടെ പരാതി. 48 കാരിയായ വീട്ടമ്മയെ ആണ് ഷാജി പീഡിപ്പിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും ഉള്ള സ്ത്രീയാണ് പീഡനത്തിന് ഇരയായത്. ശനിയാഴ്ച വീട്ടില്‍ മറ്റാരും ഉണ്ടാകില്ല എന്ന് ഉറപ്പിച്ചായിരുന്നു അയല്‍ക്കാരന്‍ കൂടിയായ ഷാജിയുടെ അതിക്രമം.
വീട്ടിലേക്ക് അതിക്രമിച്ച കയറിയ ഷാജി തുടര്‍ന്ന് വീട്ടമ്മയെ ആക്രമിക്കുകയും വായില്‍ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയും ആയിരുന്നു എന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം സംഭവം നടന്ന ശേഷം വീട്ടമ്മ ഭയം കാരണം ആരോടും കാര്യം പറഞ്ഞിരുന്നില്ല. ഇതിനിടെ തിങ്കളാഴ്ച ഷാജി വീണ്ടും വീട്ടമ്മയെ വിളിച്ചു.
താന്‍ കാറുമായി എത്തും എന്നും തന്നോടൊപ്പം വരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പൊലീസിനെ സമീപിക്കാന്‍ വീട്ടമ്മ തീരുമാനിച്ചത്. കടയ്ക്കാടിന് സമീപം പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുന്ന സ്ഥാപനം നടത്തുന്ന വ്യക്തിയാണ് മണവാട്ടി എന്ന് വിളിക്കുന്ന ഷാജി. ഷാജിക്ക് ഭാര്യയും മക്കളും ഉണ്ട്. അറസ്റ്റ് ചെയ്ത ഷാജിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെയും അടൂര്‍ ഡി വൈ എസ് പി ആര്‍ ബിനുവിന്റെയും നിര്‍ദേശ പ്രകാരം പന്തളം എസ് എച്ച് ഒ എസ് ശ്രീകുമാര്‍, എസ് ഐ ബി ശ്രീജിത്ത്, സി പി ഒമാരായ അര്‍ജുന്‍, രാജീവ് എന്നിവര്‍ അടൂരില്‍ നിന്നും ആണ് ഷാജിയെ പിടികൂടിയത്.












Click it and Unblock the Notifications