പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങും: സ്കൂള്‍ സ്ഥാപിക്കുന്നത് അട്ടച്ചാക്കലില്‍!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിലെ മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയം കോന്നി അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് വിഎച്ച്എസ്ഇയില്‍ തുടങ്ങാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. എന്തു വിലകൊടുത്തും സ്‌കൂള്‍ സംരക്ഷിക്കണമെന്നായിരുന്നു യോഗത്തിന്റെ പൊതു വികാരം. അട്ടച്ചാക്കല്‍ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കളക്ടര്‍ പി.ബി. നൂഹും അടൂര്‍ പ്രകാശ് എംഎല്‍എയും പരിശോധിച്ചു. ആവശ്യമായ അറ്റകുറ്റ പ്രവൃത്തികള്‍ അടിയന്തരമായി തുടങ്ങാന്‍ നിര്‍മിതി കേന്ദ്രത്തിനു കളക്ടര്‍ നിര്‍ദേശം നല്‍കി. 20 ദിവസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

അതേസമയം, 30നു മുന്‍പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സ്‌കൂള്‍ നഷ്ടപ്പെടുമെന്നാണ് ആശങ്ക. പന്ന്യാലില്‍ സ്‌കൂളിന്റെ പേരിലാണ് പുതിയ കേന്ദ്രീയ വിദ്യാലയത്തിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തിയിരിക്കുന്നത്. അവിടത്തെ എതിര്‍പ്പും സമരവും കാരണം അട്ടച്ചാക്കല്‍ സ്‌കൂളിലേക്കു വിദ്യാലയം മാറ്റിയാല്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ ആദ്യം മുതല്‍ വീണ്ടും നടത്തണമെന്നു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. 30നു മുന്‍പ് ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കി സ്‌കൂള്‍ യാഥാര്‍ഥ്യമാക്കുന്നത് എളുപ്പമല്ല.

pathanamthit-mapta

കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെടാതിരിക്കാന്‍ കളക്ടറും എംപിയും പരിശ്രമിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ എവിടെ വരുന്നതിനോടും തനിക്ക് എതിര്‍പ്പില്ലെന്നും നിസ്സാര കാരണം പറഞ്ഞു സ്‌കൂള്‍ നഷ്ടപ്പെടുത്തരുതെന്നും ആന്റോ ആന്റണി യോഗത്തില്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ പേരു പറഞ്ഞു കേന്ദ്രീയ വിദ്യാലയത്തിനു തടസ്സം നില്‍ക്കുന്നവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുവിദ്യാഭ്യാസ സ്ഥാപനമാണ് കേന്ദ്രീയ വിദ്യാലയം എന്നു മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയിലെ പല സ്‌കൂളുകളുടെയും അധികൃതരുമായി നേരിട്ടു സംസാരിച്ചെന്നും ആരും സ്‌കൂള്‍ തുടങ്ങാന്‍ അനുമതി നല്‍കിയില്ലെന്നും എംപി പറഞ്ഞു. അതിനു ശേഷമാണ് പന്ന്യാലില്‍ സ്‌കൂള്‍ തിരഞ്ഞെടുത്തത്. എന്നാല്‍, ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം തുടങ്ങുന്നതിനു മുന്‍പ് ഏഴു വര്‍ഷം പന്ന്യാലില്‍ സ്‌കൂളില്‍ നടത്തിയതിന്റെ തിക്താനുഭവമാണ് പുതിയ സ്‌കൂളിനെ എതിര്‍ക്കാന്‍ കാരണമെന്നു പിടിഎ ഭാരവാഹികള്‍ പറഞ്ഞു. പ്രവേശന നടപടികള്‍ പന്ന്യാലില്‍ സ്‌കൂളില്‍ നടത്താനെങ്കിലും അനുവദിക്കണമെന്ന എംപിയുടെയും കളക്ടറുടെയും അഭ്യര്‍ഥന പിടിഎയും സ്‌കൂള്‍ അധികൃതരും നിരസിച്ചു.

ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തിനു വേണ്ടി മറ്റൊരു പൊതുവിദ്യാഭ്യാസ സ്ഥാപനത്തെ തകര്‍ക്കുന്നതു ശരിയല്ലെന്നു യോഗത്തില്‍ പങ്കെടുത്ത വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. സ്‌കൂള്‍ വേണ്ടെന്ന പന്ന്യാലില്‍ക്കാരുടെ വികാരത്തെ മാനിക്കുന്നുവെന്നും പക്ഷേ, കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെട്ടാല്‍ കളക്ടറേറ്റ് പടിക്കല്‍ സമരം തുടങ്ങുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. അട്ടച്ചാക്കല്‍ സ്‌കൂള്‍ വിട്ടു നല്‍കുന്നതില്‍ സന്തോഷമേയുള്ളെന്നു മാനേജര്‍ ഫാ. പി.വൈ. ജെസന്‍ യോഗത്തില്‍ പറഞ്ഞു. മൂന്നു മാസം മുന്‍പ് അട്ടച്ചാക്കല്‍ സ്‌കൂളിന്റെ താല്‍പര്യം അറിയിച്ചെങ്കിലും പഴയ ജില്ലാ ഭരണകൂടം വീഴ്ചവരുത്തിയെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് വിഎച്ച്എസ്എസിലെ നാല് ബ്ലോക്കുകളാണ് ക്ലാസ് മുറികള്‍ക്കായി പരിശോധിച്ചത്. അഞ്ച് മുറികള്‍ വീതമുള്ള രണ്ട് ബ്ലോക്കുകളാണ് ക്ലാസുകള്‍ക്കായി വേണ്ടത്. ഇവയ്‌ക്കെല്ലാം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്. രണ്ട് കെട്ടിടങ്ങളില്‍ മേല്‍ക്കൂര അടക്കം മാറ്റേണ്ടതായുണ്ട്. വെള്ളത്തിന്റെ ലഭ്യത, ശുചിമുറി സൗകര്യം, ഓഫിസ്, പാര്‍ക്കിങ് ഏരിയ തുടങ്ങിയവയും ക്രമീകരിക്കണം.

എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ ഈ അധ്യയന വര്‍ഷംതന്നെ ക്ലാസുകള്‍ തുടങ്ങാന്‍ കഴിയും.പത്തനംതിട്ട നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്. സനില്‍, സ്‌കൂള്‍ മാനേജര്‍ ഫാ. പി. വൈ. ജസന്‍, പ്രിന്‍സിപ്പല്‍ പി. കെ. ത്യാഗരാജന്‍, ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം അധികൃതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇതോടെ നഷ്ടപ്പെടുമെന്ന് കണക്കുകൂട്ടിയ കേന്ദ്രീയ വിദ്യാലയം ജില്ലയ്ക്ക് തിരികെ പിടിക്കാനായി.

English summary
Pathanamthitta local news Kendriya vidyala in attachakkal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X