പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴഞ്ചേരി മണ്ണാരക്കുളഞ്ഞി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു:

  • By Desk
Google Oneindia Malayalam News

കോഴഞ്ചേരി: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയ നിലവാരത്തില്‍ നിര്‍മിക്കുന്ന കോഴഞ്ചേരി മണ്ണാരക്കുളഞ്ഞി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോഴഞ്ചേരി പഴയതെരുവില്‍ നിന്നാരംഭിച്ച് കോന്നി നിയോജക മണ്ഡലത്തിലെ മണ്ണാരക്കുളഞ്ഞിയില്‍ എത്തിച്ചേരുന്നതാണ് നിര്‍ദിഷ്ട പാത. 15.7 കിലോമീറ്ററാണ് റോഡിന്റെ നീളം. കിഫ്ബി പദ്ധതിയില്‍ ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ റോഡാണിത്.

ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിനാല്‍ ജില്ലയിലെ മാതൃകാറോഡാക്കാനാണ് പദ്ധതി. 23.46 കോടി രൂപയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കോഴഞ്ചേരിയില്‍ നിന്നു ശബരിമലയിലേക്ക് എത്തുന്നതിനുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ പാത. നടുവൊടിക്കുന്ന കുഴികളുമായി ഈ റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. ഒരു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിക്കുവാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

pathanamthitta

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോഴഞ്ചേരി ഈസ്റ്റ്- നാരങ്ങാനം വലിയകുളം ഭാഗത്തെ പിഐപി കനാലിനോടു ചേര്‍ന്ന ഭാഗത്തും മണ്ണാരക്കുളഞ്ഞി ഭാഗത്തുമാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. വലിയകുളം ഭാഗത്ത് വശങ്ങള്‍ കെട്ടി ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. റോഡിന്റെ ഉപരിതലം ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. കൂടാതെ, റോഡിന്റെ വീതി അളന്നു തിട്ടപ്പെടുത്തുകയും കയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഓട നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. റോഡിന്റെ ഭൂരിപക്ഷഭാഗങ്ങളിലും നിലവില്‍ ഓടയില്ല. തര്‍ക്കമില്ലാത്ത ഭാഗങ്ങളിലെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.

English summary
pathanamthitta local news kozhanchery road construction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X