Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്ത് കൈക്കലാക്കി മക്കള്‍ ഉപേക്ഷിച്ചു: വൃദ്ധയെ പോലീസും നാട്ടുകാരും ചേര്‍ന്നു സ്‌നേഹിതയിലാക്കി

പന്തളം: സ്വത്തു കൈക്കലാക്കിയ ശേഷം മാതാവിനെ മക്കള്‍ ഉപേക്ഷിച്ചു. പൂഴിയ്ക്കാട് വിരുത്തയ്യത്ത് ചെല്ലമ്മ (83) ആണ് മക്കളുപേക്ഷിച്ചത്.ചെല്ലമ്മയക്കു രണ്ടാണും ഒരു മകളുമായി മൂന്നു മക്കളാണുള്ളത്. മൂത്ത മകന്‍ കരസേനയില്‍ നിന്ന് വിരമിച്ചു.കടുംബ വസ്തുതുവായ ഇരുപത്തിരണ്ടു സെന്റ് വസ്ത വും വീടും ഇവിടെ ഇവരോടൊപ്പം താമസമാക്കിയ ഇയ്യാള്‍ സ്വന്തം പേരില്‍ എഴുതി വാങ്ങുകയായിരുന്നു. മകന്‍ സംരക്ഷിക്കുമെന്ന് വിശ്വസിച്ചാണിവര്‍ സ്വത്ത് മകനു എഴുതി നല്‍കിയത്.

എന്നാല്‍ ദിവസങ്ങള്‍ക്കകം ഇയാള്‍ മാതാവിനെ വീട്ടില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ഇവര്‍ മകളോടൊത്തായിരുന്നു താമസം. എന്നാല്‍ ആഴ്ചകള്‍ക്കു മുമ്പ് സ്വത്തു തര്‍ക്കത്തെ തുടര്‍ന്നു മകളും മാതാവിനെ വീട്ടില്‍ നിന്നു ഇറക്കിവിട്ടു. രണ്ടാമത്തെ മകന്‍ ക്യാന്‍സര്‍ രോഗിയായതിനാല്‍ ഇപ്പോള്‍ അടുത്ത ബന്ധുവീട്ടില്‍ ആയിരിക്കെ ഇവരെ സംരക്ഷിക്കാന്‍ അവരും വിസമ്മതിച്ചു.

chellamma-

വൃദ്ധയായ ഇവരുടെ സ്ഥിതി മനസ്സിലാക്കിയ പ്രദേശത്തെസാമൂഹിക പ്രവര്‍ത്തകര്‍ മക്കളോട് സംസാരിച്ചെങ്കിലും ഇവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് പോലിസിലറിയിച്ച് വാര്‍ഡ് കൗണ്‍സിലര്‍ നിഷാ ജോണിന്റെ നേതൃത്തത്തില്‍ പോലിസ്സും, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നു പത്തനംതിട്ടകുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തത്തില്‍ പ്രവര്‍ത്തിക്കുന്ന പന്തളത്തെ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കായ സ്‌നേഹിതയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടിയുള്ള അഭയ കേന്ദ്രമാണ് സ്‌നേഹിത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+