പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയിൽ ''പിങ്ക് സംഘം'' എത്തിയിട്ട് ഒരു മാസം: പ്രതിസന്ധിയിലാക്കിയത് 17കാരിയുടെ തിരോധാനം

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട: പിങ്ക് പൊലീസ് സേവനം ജില്ലയിൽ ആരംഭിച്ചിട്ട് ഒരു മാസം. പൊതു ഇടങ്ങളിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങളെ നേരിടുകയാണ് പിങ്ക് പൊലീസിന്റെ പ്രധാന ജോലിയെങ്കിലും ജില്ലയിൽ അത്ര വലിയ പ്രശ്‌​നക്കാരൊന്നുമില്ല എന്ന വിലയിരുത്തലിലാണ് ഇവർ. മുത്തൂറ്റ് ആശുപത്രിയിൽ അമ്മയ്‌​ക്കൊപ്പം എത്തിയ പതിനേഴുകാരിയുടെ തിരോധാനമാണ് പിങ്ക് പൊലീസിനെ ഒരു മാസത്തിനിടെ ഏറെ കുഴപ്പത്തിലാക്കിയ പ്രധാന സംഭവം.

എന്നാൽ തക്കസമയത്ത് കർമ്മനിരതരായി പ്രവർത്തിച്ച് പൊലീസ് സഹകരണത്തോടെ പെൺകുട്ടിയുടെ നമ്പർ പിന്തുടർന്ന് കുട്ടിയെ കണ്ടുപിടിച്ച് അമ്മയ്ക്കരികിൽ എത്തിച്ചത് പട്രോളിംഗ് സംഘത്തിന് നേട്ടമായി. സ്​കൂളുകൾക്ക് സമീപം വിദ്യാർത്ഥിനികളെ ശല്യം ചെയ്യുന്ന വിരുതന്മാരായിരുന്നു ആദ്യമൊക്കെ പിങ്ക് പൊലീസിന്റെ പ്രധാന ഇരകൾ. വനിതാപോലീസുകാരുടെ സ്‌​നേഹത്തോടെയുള്ള ഉപദേശത്താൽ ഇപ്പോൾ ഇത്തരം സംഭവങ്ങളിൽ വലിയ കുറവണ്ടായിട്ടുണ്ട്. സ്​കൂൾ സമയം കഴിഞ്ഞ് ബസ് സ്‌​റ്റോപ്പുകളിലും കടകൾക്ക് മുമ്പിലും അനാവശ്യമായി കൂട്ടംകൂടി വിദ്യാർത്ഥികൾ നിൽക്കുന്നുവെന്ന പരാതിയാണ് പിങ്ക് പോലീസിന് ലഭിച്ചതിലേറെയും. കുടുംബപ്രശ്‌​നങ്ങൾക്ക് പരിഹാരം തേടി പിങ്ക് പോലീസിന്റെ സേവനം ആവശ്യപ്പെട്ട വീട്ടമ്മമാരും ജില്ലയിൽ കുറവല്ല. നേരിട്ടെത്തി തന്നെ സാഹചര്യം വിലയിരുത്തി തുടർസേവനങ്ങൾക്കായി സ്ഥലത്തെ പൊലീസ് സ്‌​റ്റേഷനുമായി ഇവരെ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്തു.

police-31

രാത്രികാലങ്ങളിൽ ബസ് സ്റ്റാൻഡുകളിൽ വന്ന് പെട്ടുപോയ സ്ത്രീകൾക്ക് തുടർയാത്രാ സൗകര്യവും ഇവർ ഒരുക്കുന്നുണ്ട്. ജില്ലയിൽ അത്ര വലിയ പ്രശ്‌​നക്കാരും പ്രശ്‌​നവും ഇല്ലെങ്കിലും മുടങ്ങാതെ രാവിലെ എട്ടര മുതൽ 11 മണി വരേയും വൈകിട്ട് മൂന്ന് മുതൽ ആറ് വരെയും പിങ്ക് പോലീസ് പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. പ്രധാനമായും സ്​കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, പൊതുയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങൾക്ക് സമീപമാണ് പട്രോളിങ് നടത്തുന്നത്. ഡ്രൈവർ ഉൾപ്പെടെ പൂർണമായും വനിതകൾ കൈകാര്യം ചെയ്യുന്ന രണ്ട് പിങ്ക് പോലീസ് വാഹനങ്ങളാണ് ജില്ലയിൽ ഉള്ളത്. രണ്ട് വാഹനങ്ങളിലുമായി ആറ് വനിതാപോലീസുകാരാണ് സേവനം അനുഷ്ടിക്കുന്നത്. രണ്ട് പേർ വീതം പത്തനംതിട്ടയിലും തിരുവല്ലയിലുമുള്ള കൺട്രോൾ റൂമുകളിലുമുണ്ട്. കൺട്രോൾ റൂമിലെ 1515 എന്ന നമ്പറിൽ ലഭിക്കുന്ന പരാതികൾക്കനുസരിച്ചാണ് പിങ്ക് പൊലീസിന്റെ പ്രവർത്തനം. കഴിഞ്ഞ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയിലെ പിങ്ക് പൊലീസ് സേവനം ഉദ്ഘാടനം ചെയ്തത്.

English summary
pathanamthitta local news pin team in district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X