പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട: സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ പുനരുദ്ധാരണം പാതിവഴിയില്‍ നിലച്ചു, കുടുങ്ങിയത് പഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

ഇട്ടിയപ്പാറ: സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ പുനരുദ്ധാരണം പാതിവഴിയില്‍ നിലച്ചു. പണി ഏറ്റെടുത്ത കരാറുകാരന്‍ ബസ് ടെര്‍മിനലിലെ പെയിന്റിങ് ഭാഗികമായി പൂര്‍ത്തിയാക്കി മടങ്ങിയതാണ് പഞ്ചായത്തിന് വിനയായത്. ബസ് ടെര്‍മിനലിന്റെ നവീകരണം, ഓട നിര്‍മാണം, പൂട്ടുകട്ട പാകല്‍, പൊളിഞ്ഞ യാര്‍ഡിന്റെ പുനരുദ്ധാരണം എന്നിവയാണ് ബസ് സ്റ്റാന്‍ഡിന്റെ നവീകരണത്തില്‍ പഞ്ചായത്ത് ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15 ലക്ഷം രൂപയും നടപ്പുവര്‍ഷം 10 ലക്ഷം രൂപയുമാണ് പദ്ധതിയില്‍ നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പണി കരാറായിരുന്നു.

ഒരു മാസം മുന്‍പ് പണി തുടങ്ങിയതാണ്. ബസ് ടെര്‍മിനലിന്റെ പെയിന്റിങ്ങാണ് ആരംഭിച്ചത്. ഏതാനും ദിവസം പണി നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. നാശം ടെര്‍മിനലിന്റെ പടികളൊക്കെ പൊളിഞ്ഞു കിടക്കുന്നു. ഒന്നാം നിലയിലെ വെള്ളമൊഴുകിപ്പോകാന്‍ സ്ഥാപിച്ചിരുന്ന പൈപ്പുകളൊക്കെ നശിച്ചു. മഴ പെയ്യുമ്പോള്‍ വെള്ളം കാത്തിരുപ്പുകേന്ദ്രത്തിലാണ് വീഴുന്നത്. കാത്തിരുപ്പുകേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങളൊക്കെ തകര്‍ന്നു. കാലില്‍ കമ്പി കയറാം സ്റ്റാന്‍ഡില്‍ ബസിറങ്ങുന്നവര്‍ കാലില്‍ കമ്പി തുളച്ചു കയറാതെ നോക്കണം. യാര്‍ഡിലെ കോണ്‍ക്രീറ്റ് പൊളിഞ്ഞ് കമ്പികള്‍ തെളിഞ്ഞിട്ടു കാലങ്ങളായി.

pathanamthitta-

വാഹനങ്ങള്‍ കയറിയിറങ്ങി കമ്പികള്‍ മുറിഞ്ഞിട്ടുണ്ട്. അതില്‍ തട്ടി വീഴുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു. പലരും തലനാരിഴയ്ക്കാണ് കമ്പി കാലുകളില്‍ കയറാതെ രക്ഷപ്പെടുന്നത്. ചെളിവെള്ളം മഴക്കാലത്ത് സ്റ്റാന്‍ഡില്‍ ചെളി നിറയും. വേനല്‍ക്കാലത്ത് പൊടിയും. ശുചിമുറിക്കു സമീപം ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതില്‍ ചവിട്ടിയാണ് യാത്രക്കാര്‍ ബസുകളില്‍ കയറിയിറങ്ങുന്നത്. മലിനജലത്തില്‍ ചവിട്ടിയാല്‍ എലിപ്പനി പിടിപ്പെടുമെന്ന സ്ഥിതി. കരാര്‍ റദ്ദാക്കുമോ? സ്റ്റാന്‍ഡിന്റെ നവീകരണം ഏറ്റെടുത്ത കരാറുകാരന് നോട്ടിസ് നല്‍കാനാണ് പഞ്ചായത്തിന്റെ നീക്കം. എന്നിട്ടും പണി നടത്തിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ ചെയ്യണം. നടപടികള്‍ വൈകുന്നത് യാത്രക്കാര്‍ക്കാണ് പൊല്ലാപ്പായിരിക്കുന്നത്.


English summary
Pathanamthitta Local News private bus stand rennovation delayed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X