പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രക്ഷാപ്രവര്‍ത്തനത്തിനിടെ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് പുറത്തേക്ക്; പത്തനംതിട്ടയില്‍ വന്‍ തീപിടുത്തം

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടുത്തം. എട്ട് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സെന്‍ട്രല്‍ ജംക്ഷനില്‍ ചിപ്‌സ് കടകളില്‍ ആണ് തീപിടുത്തമുണ്ടായത്. സിവില്‍ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ആണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പുറത്തേക്ക് പൊട്ടിത്തെറിച്ചത് ആശങ്കയേറ്റി.

നഗരമധ്യത്തിലെ സിവില്‍ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് തീ പടര്‍ന്നത്. മൂന്ന് ചിപ്‌സ് കടകളിലും ഒരു ചെരുപ്പ് കടയിലേക്കും ഒരു മൊബൈല്‍ ഫോണ്‍ കടയിലേക്കും ആണ് തീപടര്‍ന്നത്. നമ്പര്‍ വണ്‍ ചിപ്‌സ് കട എന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത് എന്നാണ് വിവരം.

AS

വീടുവിട്ടിറങ്ങി പെണ്‍കുട്ടി; തുണയായി ലുലു മാള്‍ കാണാന്‍ ട്രെയിന്‍ കയറിയ യുവാക്കള്‍വീടുവിട്ടിറങ്ങി പെണ്‍കുട്ടി; തുണയായി ലുലു മാള്‍ കാണാന്‍ ട്രെയിന്‍ കയറിയ യുവാക്കള്‍

പിന്നീട് തൊട്ടടുത്തെ എ വണ്‍ ചിപ്‌സ്, ഹാശിം ചിപ്‌സ് എന്നീ കടകളിലേക്കും അഞ്ജന ഷൂ മാര്‍ട്ട്, സെല്‍ ടെക് മൊബൈല്‍ ഷോപ്പ് എന്നിവയിലേക്കും തീ പടരുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. തീപിടുത്തത്തിനെ കടകളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണം.

പക്ഷിപ്പനി: പത്തനംതിട്ട നെടുബ്രത്ത് പൗള്‍ട്രി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടച്ചിടാന്‍ ഉത്തരവ്പക്ഷിപ്പനി: പത്തനംതിട്ട നെടുബ്രത്ത് പൗള്‍ട്രി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടച്ചിടാന്‍ ഉത്തരവ്

മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗ്യാസ് സിലിണ്ടര്‍ വന്‍ ശബ്ദത്തോടെ അതിവേഗം തീ പിടിക്കുന്ന കടകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

റൊണാള്‍ഡോയ്ക്ക് പാചകക്കാരനെ വേണം... ശമ്പളം ഒന്നും രണ്ടുമല്ല.. അഞ്ച് ലക്ഷം!!l; പക്ഷെ ആളെ കിട്ടാനില്ല; കാരണമിത്റൊണാള്‍ഡോയ്ക്ക് പാചകക്കാരനെ വേണം... ശമ്പളം ഒന്നും രണ്ടുമല്ല.. അഞ്ച് ലക്ഷം!!l; പക്ഷെ ആളെ കിട്ടാനില്ല; കാരണമിത്

രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഗ്യാസ് കുറ്റിയുടെ കമ്പിയുടെ കഷ്ണം തലക്ക് കൊണ്ട് മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നഗരത്തിലേക്കുള്ള ഗതാഗതം നിലവില്‍ നിയന്ത്രിച്ചിരിക്കുകയാണ്. ചിപ്‌സ് കടയിലെ എണ്ണയിലേക്ക് പടര്‍ന്ന തീ ആണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. ഉച്ചയ്ക്ക് 1.50 ന് ആയിരുന്നു അപകടം.

English summary
Pathanamthitta: Massive fire in city. 4 shops burned and 8 people injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X