പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കേക്കരയില്‍ വീണ്ടും കടുവ... ഡ്രോണ്‍ പറത്തി പരിശോധന, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

തണ്ണിത്തോട്: കടുവ ശല്യം കുറച്ച് നാളായി വടക്കേക്കരയില്‍ തുടങ്ങിയിട്ട്. എന്നാല്‍ നിരന്തമായുള്ള തിരച്ചില്‍ വെറുതെയാവുകയാണ്. ഇപ്പോഴിതാ വീണ്ടും മേടപ്പാറ വടക്കേക്കരയില്‍ കടുവയെ കണ്ടതായി അഭ്യൂഹങ്ങള്‍. കൂത്താടിമണ്‍-മേടപ്പാറ വടക്കേക്കര റോഡില്‍ പ്രകാശിന്റെ വീടിന് സമീപത്താണ് കടുവയെ കണ്ടതായി പറയപ്പെടുന്നത്. പുലര്‍ച്ചെ മൂന്നിന് സമീപഭാഗത്ത് കാട്ടുപന്നി അലയ്ക്കുന്നത് കേട്ട പ്രകാശ് സമീപവാസികളെ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

1

പ്രകാശിനൊപ്പം സമീപവാസികളായ മൂന്ന് പേരുമുണ്ടായിരുന്നു. ഇവര്‍ ടോര്‍ച്ച് വെളിച്ചത്തില്‍ നൂറ് മീറ്റര്‍ മാറി റബര്‍ തോട്ടത്തില്‍ കടുവയെ കണ്ടതായി പറയുന്നു. ഏറെ നേരത്തിന് ശേഷമാണ് കടുവ അവിടെ നിന്ന് മാറിയതെന്നും ഇവര്‍ പറയുന്നു. മേടപ്പാറ പ്ലാന്റേഷന്‍ തോട്ടത്തില്‍ കഴിഞ്ഞ മാസം ഏഴിന് കടുവയുടെ ആക്രമണത്തില്‍ ഇടുക്കി സ്വദേശി കൊല്ലപ്പെട്ടിരുന്നു. എംഎല്‍എ ജനീഷ് കുമാര്‍ അടക്കം സംഭവത്തെ തുടര്‍ന്ന് എത്തിയിരുന്നു.

്അതേസമയം ഇവര്‍ ഏറെ നേരം തിരഞ്ഞെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. വിവിദ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തും വനത്തിലും പരിശോധന നടത്തി. ഡ്രോണ്‍ പറത്തിയും നിരീക്ഷണം നടത്തി. ഇവിടെ നിരീക്ഷണ ക്യാമറകും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കടുവയുടെയോ പുലിയുടെയോ കാല്‍പ്പാടുകളോ സാന്നിധ്യമോ കണ്ടെത്താനായിട്ടില്ല. റബര്‍ മരത്തില്‍ കണ്ട അടയാളം കടുവ മാന്തിയതല്ലെന്നും കണ്ടെത്തി.

കടുവ മാന്തിയതായി റബര്‍ മരത്തിന് ചുവട്ടില് കണ്ടത് കുറുകെയുള്ള അഞ്ച് വരകളാണ്. എന്നാല്‍ സാധാരണ കടുവ ഉയരത്തില്‍ നിന്ന് താഴേക്കാണ് മാന്തുക. നഖങ്ങളെല്ലാം മരത്തില്‍ ശക്തമായ പോറലുണ്ടാക്കുകയുമില്ല. ടോര്‍ച്ച വെളിച്ചത്തില്‍ കടുവയെ ഒരു മണിക്കൂറോളം കണ്ടെന്നത് തെറ്റാനാണ് സാധ്യത. മനുഷ്യസാന്നിധ്യം കണ്ടാല്‍ കടുവ പെട്ടെന്ന് മാറി കളയാറുണ്ട്. ഇല്ലെങ്കില്‍ ആക്രമിക്കും. വനത്തില്‍ നടത്തിയ പരിശോധനയില്‍ സമീപഭാഗത്ത് കുട്ടിയുമായി കാട്ടാനക്കൂട്ടമുണ്ട്. ഈ സാഹചര്യത്തിലും കടുവ ഉണ്ടാവില്ല.

രാഹുല്‍ ജനപ്രിയ ഫോര്‍മുല ഒരുക്കുന്നു, തിരിച്ചുവരവിന് മുമ്പ് ഒരൊറ്റ ലക്ഷ്യം, 5 വര്‍ഷത്തെ മുമ്പുള്ളത്!രാഹുല്‍ ജനപ്രിയ ഫോര്‍മുല ഒരുക്കുന്നു, തിരിച്ചുവരവിന് മുമ്പ് ഒരൊറ്റ ലക്ഷ്യം, 5 വര്‍ഷത്തെ മുമ്പുള്ളത്!

English summary
pathanamthitta vadakkeraa locals says they facing tiger threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X