ശബരിമലയിൽ 5000 പേർക്ക് ദർശനനാമതി: ഒരുക്കങ്ങൾ പൂർത്തിയായി, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ശബരിമല ഉന്നതാധികാര സമിതിയുടെ വിലയിരുത്തൽ. എഡിഎം ഡോ. അരുൺ വിജയ്, സന്നിധാനം സ്പെഷ്യൽ ഓഫീസർ എഎസ് രാജു എന്നിവർ ചേർന്നാണ് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുള്ളത്. ശബരിമലയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ നിർദേശങ്ങൾ യോഗത്തിന് നൽകി.
നിലവിലെ വിർച്വൽ ക്യൂ സംവിധാനം വഴി മാത്രമായിരിക്കും ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുക. ബുധനാഴ്ച മുതൽ ദിവസേന 5000 ഭക്തരെ പ്രവേശിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിന് സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ വകുപ്പ് ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ ദിവസം വൈകിട്ട് തന്നെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ദർശനത്തിനായി ബുക്ക് ചെയ്യുമ്പോൾ അനുവദിക്കുന്ന സമയത്ത് മാത്രമാണ് ഭക്തർക്ക് സന്നിധാനത്തും പമ്പയിലും എത്താൻ കഴിയൂ. നിശ്ചിത എണ്ണം ഭക്തരെ മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തിവിടുകയുള്ളൂ. മണ്ഡലപൂജയ്ക്കും നിശ്ചിത എണ്ണം ഭക്തർക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടാകൂ. 5000 പേർക്കുള്ള ശുചിമുറി സംവിധാനം, വെള്ളം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യൂ നിൽക്കുന്നതിനുള്ള സൌകര്യം ഇവരെ നിയന്ത്രിക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കൽ, എന്നിവ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട് ദർശനത്തിനെത്തുന്നവർക്ക് സന്നിധാനത്ത് വിരിവെക്കുന്നതിനും തങ്ങുന്നതിനുമുള്ള അനുമതിയുണ്ടാകില്ല.
ദർശനം പൂർത്തിയാക്കിയ ശേഷം ഭക്തർ അതാത് ദിവസം തന്നെ മടങ്ങിപ്പോകുന്നുവെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായി നട തുറന്നിരിക്കുന്ന 14 മണിക്കൂറിൽ 10 മണിക്കൂർ സമയമാണ് ഭക്തർക്ക് ദർശനത്തിനായി അനുവദിച്ചിട്ടുള്ളത്. ഒരു മണിക്കൂറിൽ 500 പേർക്ക് ദർശനം എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. നിലവിൽ സന്നിധാനത്ത് വിന്യസിച്ചിട്ടുള്ള പോലീസിനെ ഉപയോഗിച്ചായിരിക്കും നിയന്ത്രണങ്ങൾ ക്രമീകരിക്കുക. സന്നിധാനത്ത് അടിയന്തര സാഹചര്യം വേണ്ടിവന്നാൽ പത്തനംതിട്ട, മണിയാർ എന്നിവിടങ്ങളിൽ നിന്നുള്ള സേനാംഗങ്ങളെ സന്നിധാനത്ത് വിന്യസിക്കും.
കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കും; ലോക്സഭയിലേക്ക് ഷംസുദ്ദീന്, മുസ്ലിം ലീഗില്‍ വന്‍ മാറ്റം
യുവനടി അറസ്റ്റില്‍; മറ്റൊരു നടിയെ പോലീസ് തേടുന്നു, നിശാപാര്‍ട്ടിക്ക് പിന്നില്‍ മലപ്പുറം സ്വദേശി