പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയും,പുഴയും കടന്ന് അവരെത്തി, കുരുന്നുകളില്‍ ചിരിവിടർന്നു; ആദിവാസിമേഖലയില്‍ എസ്എഫ്ഐ ഇടപെടല്‍

Google Oneindia Malayalam News

പത്തനംതിട്ട: എസ് എഫ് ഐ പത്തനതിട്ട ജില്ല കമ്മിറ്റിയുടെ 'ഊരിലേക്ക് എസ് എഫ് ഐ' പദ്ധതിക്ക് തുടക്കമായി. കോന്നിയിൽ നിന്ന് 40 കിലോമീറ്റർ അകലെ വനത്തിൽകൂടി തന്നെ സഞ്ചരിച്ചു അച്ഛൻകോവിലാറും കടന്ന് വനവാസമേഖലയായ ആവണിപാറയിലെത്തി എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ ആദ്യ ഘട്ടം പഠനോപകരണവിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിക്കും ടീച്ചർ ഷീബക്കും നൽകി നിർവ്വഹിച്ചു.

6 പേർ ദിലീപിന്റെ ബന്ധുക്കള്‍, 5 പേർ സിനിമയിലെ സുഹൃത്തുകള്‍, 4 അപരിചിതർ -കൂറുമാറിയവർ ഇവർ6 പേർ ദിലീപിന്റെ ബന്ധുക്കള്‍, 5 പേർ സിനിമയിലെ സുഹൃത്തുകള്‍, 4 അപരിചിതർ -കൂറുമാറിയവർ ഇവർ

ജില്ലയിലെ മുഴുവൻ ആദിവാസി ഉരുകളും ഏറ്റെടുക്കുന്ന പദ്ധതിയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും ഗ്രന്ഥശാല നിർമ്മാണവും, തൊഴിൽ നൈപുണ്യ ക്ലാസുകളും, മെഡിക്കൽ ക്യാമ്പും, സ്റ്റുഡൻസ് സർക്കിൾ നിർമാണവും, പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമടക്കം ഉൾപ്പെടുന്ന മാനവിക പദ്ധതിക്കാണ് sfi പത്തനംതിട്ട ജില്ലാകമ്മിറ്റി നേതൃത്വം നൽകുന്നുത്. കൃത്യമായ ഇടവേളകളിൽ ഈ പ്രദേശത്ത് എത്തുന്ന കോളേജിലെ വിദ്യാർത്ഥികൾ ഈ മേഖലയിലെ അടിസ്ഥാന വികസനങ്ങൾ പൊതുവായ ആവശ്യങ്ങൾ ഏതെങ്കിലും ചൂഷണം നിലനിൽക്കുന്നുണ്ടെങ്കിൽ അവ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഉള്ള ഇടപെടലുകൾ സ്വീകരിക്കും തങ്ങളുടെ അവകാശങ്ങളെ പറ്റിയുള്ള ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമാണ്.കോവിഡ് മഹാമാരിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ അടക്കം 5000 ത്തോളം വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്

 saa

പത്തനംതിട്ട ജില്ലയിലെ ക്യാമ്പസുകൾ കൈകോർത്തു പിടിച്ചാണ് ഈ മഹനീയ യജ്ഞത്തിന് നേതൃത്വം നൽകുന്നത്. വർഗ സമരങ്ങളുടെ കാലത്ത് മാനവിക നന്മയുടെ പുതിയ ചിന്തയിലേക്ക് പത്തനംതിട്ടയിലെ കലാലയങ്ങളെ മാറ്റി ചിന്തിപ്പിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾക്കായി ഊരുകളെ ദത്തെടുക്കുന്നതോടൊപ്പം ഇതിന് ആവശ്യമായ മുഴുവൻ പഠനോപകരണങ്ങളും നോട്ട്ബുക്ക് ചലഞ്ചിലൂടെയും ഒരു രൂപ ചലഞ്ചിലൂടെയും വിവിധ പരിപാടികളിലൂടെയും പത്തനംതിട്ട ജില്ലയിലെ കലാലയങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പഠന വണ്ടി ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലൂടെയും സഞ്ചരിച്ച് പഠനോപകരണങ്ങൾ ഏറ്റുവാങ്ങിയപ്പോൾ ആവേശജ്ജ്വലമായ സ്വീകരണവും രാഷ്ട്രീയത്തിനതീതമായ പിന്തുണയും ഈ പരിപാടിക്ക് ലഭിച്ചു

രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ

വരുംദിവസങ്ങളിൽ ജില്ലയിലെ മറ്റ് ആദിവാസി ഊരുകളിലേക്കും അർഹതപ്പെട്ടവരിലേക്കും പഠന സാമഗ്രികളുമായി എസ്എഫ്ഐയുടെ പഠനവണ്ടി എത്തും മലയും,മഴയും,പുഴയും കടന്നു മരക്കൊമ്പുകളിൽ മുട്ടിയുരുമ്മി എത്തുമ്പോൾ ഈ കുരുന്നുകളുടെ കുഞ്ഞി പുഞ്ചിരി മുന്നോട്ടുള്ള പ്രവർത്തനത്തിൽ പുതിയ ഊർജ്ജമേകുന്നുവെന്നും എസ് എഫ് ഐ നേതൃത്വം അഭിപ്രായപ്പെട്ടു

English summary
SFI distributes study materials in tribal areas of Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X