“ആരെയും ശിക്ഷിക്കാനൊന്നുമല്ല, പക്ഷേ, മറ്റൊരാൾക്കും ഈ ഗതി ഉണ്ടാവരുത്”; അഭിരാമിയുടെ വീട്ടിൽ ഐസക്
പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമി നാടിന് നോവായിരിക്കുകയാണ്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ 12കാരിയായ അഭിരാമിക്ക് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു.
അഭിരാമിയുടെ മരണത്തില്‍ കുടുംബം പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം ഉന്നയിച്ചിരിക്കുകയാണ്. അഭിരാമിയുടെ മരണത്തോടെ തെരുവുനായകളെ നിയന്ത്രിക്കേണ്ടതുമായ വിഷയത്തില്‍ സര്‍ക്കാരിനെതിരെയും പ്രതിഷേധം പുകയുന്നു. മുന്‍ മന്ത്രി ഡോ. ടിഎം തോമസ് ഐസക് പെരുനാട്ടിലെ അഭിരാമിയുടെ വീട് സന്ദര്‍ശിച്ചു.

തോമസ് ഐസകിന്റെ കുറിപ്പ്: ' ഇന്നാണ് അഭിരാമിയുടെ സംസ്കാരം. ഒരു നാട് മുഴുവൻ നടുക്കത്തിലാണ്. ആ കുടുംബത്തിന്റെ ദുഖം തീരില്ല. അമ്മ രജനിയും അച്ഛൻ ഹരീഷും ഉണ്ടായ സംഭവങ്ങൾ വളരെ സമചിത്തതയോടെ വിവരിക്കുന്നുണ്ടായിരുന്നു. അവരുടെ പരാതികൾ മുഖവിലയ്ക്കെടുത്ത് പരിശോധിക്കുക തന്നെ വേണം. അവരുടെ വാക്കുകളിൽ “ആരെയും ശിക്ഷിക്കാനൊന്നുമല്ല. പക്ഷേ, മറ്റൊരാൾക്കും ഈ ഗതി ഉണ്ടാവരുത്.” കോട്ടയം മെഡിക്കൽ കോളേജിനെക്കുറിച്ചു വളരെ നല്ല അഭിപ്രായം പറഞ്ഞപ്പോൾ, പത്തനംതിട്ട ജനറൽ ആശുപത്രിയെക്കുറിച്ച് അതല്ല പറഞ്ഞത്.

കാലത്ത് പാല് വാങ്ങാൻ പോയപ്പോഴാണ് നായയുടെ ആക്രമണം ഉണ്ടായത്. ഉടനെ പ്രാഥമിക ശുശ്രൂഷയ്ക്ക് പിഎച്ച്സിയിൽ പോയെങ്കിലും അതു തുറന്നിരുന്നില്ല.21-ാമത്തെ പേവിഷബാധ മരണമാണ്. അതുകൊണ്ട് നായയുടെ ആക്രമണം നേരിട്ട രോഗികൾ ആശുപത്രികളിൽ വന്നാൽ സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങളെക്കുറിച്ച് സമഗ്രമായി പരിശോധിക്കണം. ഈ 21 കേസുകളിലും എന്താണ് സംഭവിച്ചതെന്ന കാര്യങ്ങളെക്കുറിച്ചുള്ള താരതമ്യ പരിശോധന വിദഗ്ദർ നടത്തണം. പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് താഴേത്തട്ടിലുള്ള ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും കഴിയും.

ഇത്തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് സ്കൂൾ പഠനത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും വേണ്ടത്ര അവബോധം ഇന്നും ഇല്ലായെന്നതാണു വാസ്തവം. പെരുനാട്ടെ ഫാമിലി ഹെൽത്ത് സെന്റർ പിഎച്ച്സിയെ ഉയർത്തിയിട്ടുണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങൾ പൂർണ്ണമായിട്ടില്ല. ബ്ലോക്കിൽ നിന്നും ഒരു അധിക ഡോക്ടറെ നിയമിക്കുന്നതിന് ആളെ തെരഞ്ഞെടുത്തെങ്കിലും ആ ഡോക്ടർ ജോയിൻ ചെയ്തില്ല. ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനം സംബന്ധിച്ച പരാതികൾ അടിയന്തരമായി പരിഹരിക്കപ്പെടണം.
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ചു പരിശോധന നടത്തുന്നതിനായി കേന്ദ്ര സർക്കാരിനു മന്ത്രി തന്നെ കത്ത് എഴുതിയിട്ടുണ്ട്. നടപടിക്രമങ്ങളെക്കുറിച്ച് വിശദമായ പരിശോധനയ്ക്ക് ഒരു വിദഗ്ദസമിതിയെ നിയോഗിച്ചതും നന്നായി. പിഎച്ച്സി സംബന്ധിച്ച് വിശദമായ ഒരു മെമ്മോറാണ്ടം പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണം.

ഗൗരവമായി ആലോചിക്കേണ്ട കാര്യം തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ അടിയന്തിരമായി എണ്ണം കുറയ്ക്കുന്നതിനുള്ള കള്ളിംഗ് അടക്കമുള്ള നടപടികൾ സ്വീകരിച്ചേ തീരൂ. പക്ഷേ, ഇക്കാര്യങ്ങൾ ഇപ്പോൾ സുപ്രിംകോടതിയുടെ തന്നെ പരിഗണനയിലാണ്. എത്രയും പെട്ടെന്ന് ഇതു സംബന്ധിച്ച് അനുകൂലമായ തീരുമാനം കോടതിയിൽ നിന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം'.
'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications