പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയിക്ക് മികച്ച വിജയം; യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു

Google Oneindia Malayalam News

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായ മറിയം റോയിക്ക് മിന്നും വിജയം. പത്തനംതിട്ട ജില്ലയിലെ അരുവാപ്പാലം പഞ്ചായത്തില്‍ നിന്നാണ് മറിയം റോയി വിജയിച്ചത്. പഞ്ചായത്തിലെ ഊട്ടുപാറയില്‍ നിന്നാണ് റേഷ് ആദ്യ പോരാട്ടത്തില്‍ തന്നെ മികച്ച വിജയം സ്വന്തമാക്കിയത്. യുഡിഎഫിന്‍റെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. രേഷ്മ മറിയം റോയിക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുജാതാ മോഹനന് 380 വോട്ട് മാത്രമാണ് ജയിക്കാന്‍ സാധിച്ചത്.

പന്തളത്ത് ഇടതിന് കനത്ത തിരിച്ചടി; നഗരസഭാ ഭരണം പിടിച്ചെടുത്ത് ബിജെപി, യുഡിഎഫ് മൂന്നാമത്പന്തളത്ത് ഇടതിന് കനത്ത തിരിച്ചടി; നഗരസഭാ ഭരണം പിടിച്ചെടുത്ത് ബിജെപി, യുഡിഎഫ് മൂന്നാമത്

2020 നവംബര്‍ 18-നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19-ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്‍റെ പിറ്റേ ദിവസമായിരുന്നു രേഷ്മ മറിയം റോയി പത്രിക സമര്‍പ്പിച്ചത്. അതേസമയം. പത്തനംതിട്ട ജില്ലയില്‍ മികച്ച മുന്നേറ്റമാണ് എല്‍ഡി​എഫ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത്. മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം യുഡിഎഫിന്‍റെ നട്ടെല്ലൊടിച്ചു.

panthad

ജില്ലാ പഞ്ചായത്തിലാണ് എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തുന്നത്. 13 സീറ്റിലാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. ആകെ പതിനഞ്ച് വാര്‍ഡുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. 5 സീറ്റില്‍ മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാന്‍ കഴിയുന്നത്. അതേസമയം, വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ഇതുവരെ ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചിട്ടില്ല.
ബ്ലോക്ക് പഞ്ചായത്തുകളുടേയും ഗ്രാമ പഞ്ചായത്തുകളുടേയും എണ്ണത്തിലും എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

Recommended Video

cmsvideo
തകര്‍ന്നടിഞ്ഞ് യുഡിഎഫ്, മെച്ചപ്പെട്ട് ബിജെപി | Oneindia Malayalam

അതേസമയം. സംസ്ഥാനത്ത് ആകെയുള്ള ജില്ലാ പഞ്ചായത്തുകളുടെ കണക്ക് എടുത്താല്‍ യുഡിഎഫിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ഏഴ് വീതം ഒപ്പം പിടിച്ചെങ്കില്‍ ഇത്തവണ 12 സീറ്റില്‍ എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. മലപ്പുറത്തും എറണാകുളത്തും മാത്രമാണ് യുഡിഎഫ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ആകെയുള്ള 6 കോര്‍പ്പറേഷനില്‍ 5 ഇടത്തും ഇടതിനാണ് ലീഡ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം, തൃശ്ശൂര്‍ കോര്‍പ്പറേഷനിലാണ് എല്‍ഡിഎഫ് മുന്നേറ്റം.

കോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ഞെട്ടിച്ച തോല്‍വി; 1200 ലേറെ വോട്ടിന്‍റെ പരാജയംകോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ഞെട്ടിച്ച തോല്‍വി; 1200 ലേറെ വോട്ടിന്‍റെ പരാജയം

English summary
youngest candidate Reshma Mariam Roy secured huge victory in pathanamthitta aruvappulam grama panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X