Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമതിപത്രം ലഭിച്ചില്ല: പയ്യാമ്പലത്ത് കൊവിഡ് രോഗിയുടെ മരണാനന്തര ചടങ്ങുകൾ മണിക്കുറുകളോളം തടസപ്പെട്ടു

കണ്ണൂർ: കണ്ണൂർ കോർപറേഷൻ അധികൃതരുടെ അനുമതിപത്രം ലഭിക്കുന്നത് 'വൈകിയതിനാൽ പയ്യാമ്പലത്ത് കൊവിഡ് രോഗിയുടെ മരണാനന്തര ചടങ്ങുകൾ വൈകിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒടുവിൽ മണിക്കുറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ബന്ധുക്കൾ ഐആർപിസി പ്രവർത്തകരുടെ സഹായത്തോടെ സ്വമേധയാ ശവസംസ്കാരം നടത്തുകയായിരുന്നു. ഇതോടെ കൊ വിഡ് രോഗികളുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് കോർപറേഷനും ഐആർപിസിയും തമ്മിലുള്ള തർക്കം തുറന്ന പോരിലേക്ക് മാറി.

കോർപറേഷൻ കാര്യാലയത്തിൽ നിന്നും മുൻകൂട്ടിയുള്ള അനുമതി പത്രംവാങ്ങാതെ ശവസംസ്കാരത്തിന് രോഗിയുടെ ബന്ധുക്കൾ എത്തിയതോടെയാണ് പയ്യാമ്പലം ശ്മശാനത്തിൽ പ്രതിസന്ധിയുണ്ടായത്. ഇതേ തുടർന്ന് കോർപറേഷനിൽ നിന്നും അനുമതിപത്രം നൽകാതെ ശവസംസ്കാരം നടത്താൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഐ.ആർ.പി.സി പ്രവർത്തകരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

 corporation-

വിവരമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, ഡോ.വി.ശിവദാസൻ എംപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇവർ കോർപറേഷൻ മേയർ ഉൾപ്പെടെയുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടർന്ന് എം.വി ജയരാജൻ കോർപറേഷൻ സെക്രട്ടറിയെ വിളിച്ച് വിവരം പറഞ്ഞുവെങ്കിലും ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തിയാൽ മാത്രമേ കോർപറേഷൻ മുഖേനയുള്ള സംസ്കാരം നടത്താൻ കഴിയുകയുള്ളുവെന്ന് അറിയിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ഐ.ആർ.പി.സി പ്രവർത്തകർ ബന്ധുക്കളുടെ ആവശ്യപ്രകാരം സ്വമേധയാ സംസ്കാരം നടത്തി മടങ്ങുകയായിരുന്നു. കൊവിഡ് രോഗികളുടെ സംസ്കാരം കഴിഞ്ഞ ദിവസം കോർപറേഷൻ പുർണമായി ഏറ്റെടുത്തിരുന്നു. ഇതിനെ തുടർന്ന് നേരത്തെ സംസ്കാര ചടങ്ങുകൾ നടത്തിയിരുന്ന ഐ ആർപിസിയുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പയ്യാമ്പലത്ത് ശവസംസ്കാരം തടസപ്പെട്ടത്.

Recommended Video

cmsvideo
    Dr indu P S talks about the pecautions we should take for Covid 19

    മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

    ശവസംസ്കാര ചടങ്ങില്‍ വരെ കോർപറേഷൻ അധികൃതർ രാഷ്ട്രീയം കലർത്തുകയാണെന്ന് ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ആരോപിച്ചു. എന്തു തടസങ്ങളുണ്ടായാലും ഐആർപിസി സേവന പ്രവർത്തനങ്ങളുമായി മുൻപോട്ട് പോകുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

    ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+