ക്രിസ്തീയ പ്രാര്‍ത്ഥന കുട്ടികളെക്കൊണ്ട് പാടിച്ചെന്ന് ആരോപണം, പൂനെയിൽ സ്കൂൾ പ്രിൻസിപ്പലിന് മർദ്ദനം
പൂനെ: വിദ്യാര്‍ത്ഥികളോട് ക്രിസ്തീയ പ്രാര്‍ത്ഥന പാടാന്‍ ആവശ്യപ്പെട്ടു എന്നാരോപിച്ച് മഹാരാഷ്ട്രയിലെ പൂനെയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് മര്‍ദ്ദനം. തലെഗട് ദബാഡെയിലെ ഡി വൈ പാട്ടീല്‍ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ അലക്സാണ്ടര്‍ കോടെസ് റീഡ് ആണ് ആക്രമിക്കപ്പെട്ടത്. ഹിന്ദുത്വ സംഘടനയില്‍പ്പെട്ടവരാണ് ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അലക്സാണ്ടര്‍ കോടെസ് റീഡ് ആക്രമിക്കപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹര് ഹര് മഹാദേവ് എന്ന് വിളിച്ച് കൊണ്ട് ഒരു കൂട്ടം ആളുകള്‍ അലക്സാണ്ടറെ പിന്തുടരുന്നത് വീഡിയോയില്‍ കാണാം. അദ്ദേഹത്തിന്റെ ഷര്‍ട്ട് കീറിയ നിലയിലാണ്. ഒരു കെട്ടിടത്തിന്റെ പടികള്‍ക്ക് സമീപത്തേക്ക് ഓടുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ വന്ന് അലക്സാണ്ടറെ ആക്രമിക്കുന്നതും മറ്റുളളവര്‍ പിടിച്ച് വെക്കുന്നതും വീഡിയോയില്‍ കാണാം.

സ്കൂളിലെ ചില വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ഹിന്ദുത്വ സംഘടനയിലെ ആളുകളും ചേര്‍ന്നാണ് പ്രിന്‍സിപ്പലിനെ ആക്രമിക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്തത് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത് സാവന്ത് പറഞ്ഞു. മാത്രമല്ല ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ശുചിമുറികളിലേക്കുളള വഴിയിലുളള സിസിടിവി ക്യാമറയേയും സംഘമായി എത്തിയവര്‍ എതിര്‍ത്തു.
Alexzender principal of D Y patil school beaten badly by bajrang people for conducting Christian prayer in school in Talegaon Ambi morning prayer our father which art in heaven was conducted every morning in d y patil English medium school pic.twitter.com/OikmvKOeo8
— Gayatri Kachhawa 🇮🇳 (@KachhawaGayatri) July 5, 2023
എല്ലാ ദിവസവും രാവിലെ വിദ്യാര്‍ത്ഥികളോട് ക്രിസ്തീയ പ്രാര്‍ത്ഥന ചൊല്ലാന്‍ ആവശ്യപ്പെട്ടു എന്നാണ് രക്ഷിതാക്കള്‍ അടക്കമുളളവര്‍ ആരോപിക്കുന്നത്. എന്നാല്‍ ദൈവമേ എന്ന് തുടങ്ങുന്ന ഒരു സാധാരണ പ്രാര്‍ത്ഥനാ ഗാനമാണ് അതെന്ന് രഞ്ജിത് സാവന്ത് പറയുന്നു. ബൈബിളില്‍ നിന്നുളള ഭാഗങ്ങള്‍ ഈ പ്രാര്ത്ഥനയിലുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ മതംമാറ്റത്തെ സൂചിപ്പിക്കുന്നതോ ബൈബിളില്‍ നിന്നുളളതോ ആയ യാതൊന്നും പ്രാര്‍ത്ഥനയില്‍ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.
രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. അതേസമയം സ്കൂള്‍ അധികൃതര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പ്രിന്‍സിപ്പലിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പ്രിന്‍സിപ്പല്‍ ആക്രമിക്കപ്പെട്ടത്. നൂറോളം പേരടങ്ങുന്ന സംഘം സ്കൂളിലേക്ക് ഇരച്ച് കയറി വരികയായിരുന്നുവെന്ന് ജീവനക്കാരില്‍ ഒരാള്‍ പറയുന്നു. പോലീസ് എത്തിയാണ് അക്രമികളെ തടഞ്ഞത്. സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രിന്സിപ്പലിനൊപ്പമാണെന്നും ഇദ്ദേഹം പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications