India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം താലിബാനാകാതിരിക്കാന്‍ തീവ്രവാദശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവരണം: ജാമിത ടീച്ചര്‍

Google Oneindia Malayalam News

കണ്ണൂര്‍: കേരളം താലിബാനാകാതിരിക്കാന്‍ തീവ്രവാദ ശക്തികള്‍ക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ജാമിത ടീച്ചര്‍. ഹിന്ദു ഐക്യവേദി കണ്ണൂര്‍ ഗുരുഭവന്‍ ഹാളില്‍ സംഘടിപ്പിച്ച കേരളം താലിബാനിസത്തിലേക്കോ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തില്‍ മതതീവ്രവാദം ഇന്നത്തെ നിലയില്‍ എത്തിയതിന് പിന്നില്‍ സംസ്ഥാനം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളാണെന്നും ഇവര്‍ പറഞ്ഞു. നാല് വോട്ടിനു വേണ്ടി ഇക്കൂട്ടര്‍ ഉണ്ടാക്കിവെച്ച ദുരന്തമാണ് ഇന്ന് സംസ്ഥാനത്ത് തീവ്രവാദ സംഘടനകള്‍ക്ക് പരസ്യമായി പൊതു സമൂഹത്തെയാകെ വെല്ലുവിളിക്കുന്നതിന് ധൈര്യം നല്‍കുന്നത്.

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി നിലകൊണ്ടവര്‍ പത്താം ക്ലാസുകാരിയെ പൊതുവേദിയില്‍ നിന്നിറക്കിവിട്ടപ്പോള്‍ എവിടെ പോയിയെന്ന് ജാമിത ചോദിച്ചു. ഇസ്ലാമിക മതതീവ്രവാദത്തിന്റെ പറുദീസയായി കേരളം മാറിയിരിക്കുകയാണ്. ഈ സമയത്ത് പ്രതികരിക്കാന്‍ പൊതു സമൂഹം തയ്യാറായില്ലെങ്കില്‍ നാം ഓരോരുത്തരും വെറും ഡമ്മികളായി മാറും.

എല്ലാ തരത്തിലുളള പുരോഗതിയേയും ഉന്മൂലനം ചെയ്യുക എന്നതാണ് താലിബാനുകളുടെ ശൈലി. മദ്രസകളില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ പീഢിപ്പിക്കപ്പെടുകയാണ്. എന്നാല്‍ ഒരിടത്തു പോലും ഇത്തരം സംഭവങ്ങള്‍ക്കെതിരെ സമുദായം പ്രതിഷേധിക്കുകയോ പ്രതിരോധിക്കുകയോ ചെയ്തു കാണുന്നില്ല. ഇത് സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ്. ഇവിടങ്ങളില്‍ എന്താണ് പഠിപ്പിക്കപ്പെടുന്നതെന്ന് ആരും അറിയുന്നില്ല.

'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി'എന്റെ പിന്തുണ റിയാസിന്, ഈ ഇടപെടല്‍ സമൂഹത്തിന് അനിവാര്യം'; വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി

വിദ്വേഷവും വര്‍ഗ്ഗീയതയും അന്യമത വിരോധവും വളര്‍ത്തുന്നതില്‍ മദ്രസകള്‍ക്ക് വലിയ പങ്കുണ്ട്. നുണയും കളളപ്രചാരണവുമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. ഇസ്ലാംമതം ഒരിടത്തും അന്യമതസ്ഥരെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നില്ല. മുസ്ലീങ്ങളായ ഞങ്ങള്‍ സഹോദരന്മാരാണെന്നാണ് ഖുറാന്‍ പോലും പറയുന്നത്.

അമുസ്ലീങ്ങളെ ഇല്ലാതാക്കുകയെന്ന ഒരൊറ്റ ലക്ഷ്യമാണ് തീവ്രവാദ സംഘടനകള്‍ക്കുളളത്. ഇക്കാര്യങ്ങള്‍ ഹിന്ദു ഐക്യവേദിയുടെ വേദിയില്‍ സംസാരിക്കുന്നുവെന്നത് കൊണ്ട് ഒരു ഭീഷണിയേയും ഞാന്‍ വകവെയ്ക്കുന്നില്ലെന്നും ഇത്രകാലം ജീവിക്കാമെന്ന് ആര്‍ക്കും ഒരുറപ്പും കൊടുത്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ

നൂപൂര്‍ ശര്‍മ്മ മതഗ്രന്ഥത്തിലുളള യാഥാര്‍ത്ഥ്യം മാത്രമേ വിളിച്ചു പറഞ്ഞിട്ടുളളൂവെന്നും ഇതെങ്ങനെ മതനിന്ദയാവുമെന്ന് ജാമിത ടീച്ചര്‍ ചോദിച്ചു. ഇതിന്റെ പേരില്‍ രാജ്യം ലോകത്തിന് മുന്നില്‍ തലകുനിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ബിരിയാണി ചെമ്പ് വിദേശത്ത് നിന്ന് കടത്തിയപ്പോള്‍ തലകുനിയാഞ്ഞത് എന്തു കൊണ്ടെന്നും ടീച്ചര്‍ ചോദിച്ചു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് ഡോ. വി.എസ്. ഷേണായ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍തില്ലങ്കേരി, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ജില്ലാ പ്രസിഡണ്ട് എ.ടി. ഷാജി എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനു ആമുഖഭാഷണം നടത്തി. ജില്ലാ ജനറള്‍ സെക്രട്ടറി പി.വി. ശ്യാംമോഹന്‍ സ്വാഗതവും ട്രഷറര്‍ ടി.പി. സതീശന്‍ നന്ദിയും പറഞ്ഞു.

cmsvideo
  കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍
  English summary
  stand together against the terrorist forces to prevent Kerala becoming Taliban says Jamita Teacher
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X