ബിജെപി എംപിയെ മണ്ഡലത്തില്‍ കാലുകുത്തിക്കുന്നില്ല, ഇത് മമതയുടെ ഷോക്ക് ട്രീറ്റ്മെന്റ്; പ്രതിഷേധം
കൊല്‍ക്കത്ത: കൊവിഡ് രോഗം പടര്‍ന്നുപിടിക്കുമ്പോഴും സ്വന്തം മണ്ഡലത്തില്‍ കാലു കുത്താനാകതെ ഒരു എംപി. പശ്ചിമ ബംഗാളിലെ ബിജെപി എംപി സുകന്ദ മജുംദാറിനാണ് സ്വന്തം മണ്ഡലമായ ദക്ഷിണ് ദിനജ്പൂരിലേക്ക് പോകാന്‍ സാധിക്കാത്തത്. ബംഗാള്‍ ഭരിക്കുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരാണ് മണ്ഡലത്തില്‍ പ്രവേശിക്കാന്‍ തടസം നില്‍ക്കുന്നതെന്ന് എംപി പറയുന്നു. ഇതിനെ തുടര്‍ന്ന് നടുറോഡില്‍ പായവിരിച്ച് ഇരുന്ന് പ്രതിഷേധിക്കുകയാണ് എംപി.

ഇതിനിടെ തന്നെ മണ്ഡലത്തിലേക്ക് പ്രവേശിപ്പിക്കാത്തതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എംപി ബലൂര്‍ഘട്ട് മണ്ഡലത്തിലെ പൊലീസ് സ്റ്റേഷനില്‍ ഒരു കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. കൊറോണ കാലത്ത് തന്റെ മണ്ഡലത്തില്‍ ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്ന് എംപി കത്തില്‍ ചൂണ്ടിക്കാട്ടി. നേരത്തെ ബിജെപിയുടെ മറ്റൊരു എംപിയെ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.
അതേസമയം, തൃണമൂല്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ബിജെപി സംഘടിപ്പിക്കുന്നത്. ദില്ലിയും ബംഗാളിലും ഇതിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. കൊറോണ ലോക്ക് ഡൗണിനിടെ കേന്ദ്രസര്‍ക്കാരും മമത സര്‍ക്കാരും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുന്നതിനിടെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനിടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് മുട്ടാന്‍ നിതീഷ് കുമാറിന്റെ ശിഷ്യനും വലംകൈയ്യുമായ പ്രശാന്ത് കിഷോറിനെയാണ് മമത രംഗത്തിറക്കിയിരിക്കുന്നത്. ബിജെപിയുടെ നീക്കങ്ങളെ പൊളിക്കാനാണ് കുമാറിന്റെ വരവ്. ദില്ലിയിലായിരുന്ന പ്രശാന്ത് മമതയുടെ ഒറ്റ വിളിയില്‍ സംസ്ഥാനത്തെത്തിയിരിക്കുകയാണ്. ബിജെപി നേതാക്കള്‍ക്കെതിരെ വലിയൊരു ബലപ്രയോഗം തന്നെ സംസ്ഥാനത്ത് മമത നടത്തുന്നുണ്ട്. കൂടുതല്‍ പേരിലേക്ക് ബിജെപി വിരുദ്ധത എത്തിക്കാനുള്ള ഓട്ടത്തിലാണ് മമത.
പ്രശാന്ത് കിഷോര്‍ ദില്ലിയില്‍ ചില രാഷ്ട്രീയ ചര്‍ച്ചകളിലായിരുന്നു. മമതയുടെ വിളി കേട്ട് ഒരു കാര്‍ഗോ വിമാനത്തിലാണ് അദ്ദേഹം ബംഗാളിലെത്തിയത്. ബംഗ്ലൂര് ഗാര്‍ബോ മമത എന്ന ജനസമ്പര്‍ക്ക പരിപാടി വന്‍ വിജയമായതോടെ കിഷോര്‍ മമതയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനാണ്. മോദിയുടെ കേന്ദ്ര സംഘം എത്തിയതിന് പിന്നാലെയായിരുന്നു കിഷോറിന്റെ വരവ്. മോദിയല്ല, മമതയ്ക്കെതിരെ നേരിട്ട് പോരാടുന്നത് അമിത് ഷായാണ് എന്ന കിഷോര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, ബംഗാളില്‍ 697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 568 പേര് ഇപ്പോള്‍ ചികിത്സയില്ഡ കഴിയുന്നു. 109 പേരാണ് രോഗമുക്തി നേടിയത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications