Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് 11കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 11കാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരിച്ചത് നാവായിക്കുളം സ്വദേശി സഫീറിന്റെ മകന്‍ അല്‍ത്താഫ്. മൃതദേഹം വീടിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിതാവ് സഫീറിന്റെ മൃതദേഹം സമീപത്തെ ക്ഷേത്രക്കുളത്തില്‍ നിന്നും കണ്ടെത്തി. സഫീറിന്റെ ഇളയ മകനെ കാണാനില്ല.

kerala

പിതാവിനെയും ഇളയമകനെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇളയ മകന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പിതാവും ഇളയ മകനും കുളത്തില്‍ ചാടിയെന്ന സംശയം ഉയര്‍ന്നിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൂത്ത മകന്‍ അല്‍ത്താഫ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പിതാവ് സഫീറും അല്‍ത്താഫും, ഇളയ മകന്‍ അന്‍ഷാദും നാവായിക്കുളത്തെ നൈനാന്‍ കോടിലാണ് താമസിക്കുന്നത്. കുട്ടികളുടെ അമ്മ കുടുംബവുമായി അകന്ന് കഴിയുകയാണ്. കുടുംബ പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിന് ഒരു കിലോ മീറ്റര്‍ അകലെയുള്ള ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിലെ കുളത്തിലാണ് സഫീര്‍ ഇളയമകനുമായി ചാടിയത്.

ഇയാളുടെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുളത്തില്‍ ചാടിയോ എന്ന സംശയം ഉയര്‍ന്നത്. വീട്ടിനുള്ളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

അതേസമയം, കുട്ടികളുടെ പിതാവ് സഫീര്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു, തുടര്‍ന്ന് ഭാര്യ മക്കളെയും കൊണ്ട് വീട്ടിലേക്ക് പോയി. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+