വീട്ടിനുള്ളിലെ കുഴിയില്‍ സ്വര്‍ണവും ഡോളറും; അനില്‍ കുമാറിന്റെ മോഷണ ശേഖരം, പൊലീസിന് ഞെട്ടല്‍
തിരുവനന്തപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ മോഷ്ടാവ് അനില്‍ കുമാര്‍ പിടിയില്‍. പട്ടത്തും വലിയ ശാലയിലും വീടുകള്‍ കുത്തിത്തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് അനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ 47 പവന്‍ സ്വര്‍ണവും ഡോളര്‍ ശേഖരവും കണ്ടെത്തി. കഴിഞ്ഞ 18ാം തീയതിയാണ് തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് ഡോളറും ആഭരണങ്ങളും മോഷ്ടിക്കുന്നത്.
22ന് മെഡിക്കല്‍ കോളേജ് സ്‌റ്റേഷന്‍ പരിധിയിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്ത പ്രതിയുമായി തമ്പാനൂര്‍, മെഡിക്കല്‍ കോളേജ് സി ഐമാരുടെ നേതൃത്വത്തില്‍ വിളപ്പില്‍ ശാലയില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും മോഷണ മുതലും പിടിച്ചെടുത്തത്. ആള്‍വാസമില്ലാത്ത വീടിനുള്ളില്‍ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിപുന്നു മോഷണ വസ്തുക്കള്‍.

പട്ടത്ത് ആരോഗ്യവകുപ്പ് റിട്ട . ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നിന്ന് 45.5 പവന്‍ സ്വര്‍ണാഭരണങ്ങളും 1.80 ലക്ഷം രൂപയും, വലിയശാലയിലെ ബീനയുടെ വീട്ടില്‍ നിന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയുമാണ് അനില്‍ കുമാര്‍ മോഷ്ടിച്ചത്. ഗേറ്റ് പൂട്ടിക്കിടക്കുന്ന വീടുകള്‍ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി .
തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20 ഓളം മോഷണ കേസുകളില്‍ പ്രതിയാണ് അനില്‍ കുമാര്‍. തിങ്കളാഴ്ച രാവിലെ റിട്ട. ഉദ്യോഗസ്ഥരായ ദമ്പതികള്‍ വീട് പൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. മതില്‍ ചാടിക്കടന്ന പ്രതി അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറി ഒന്നാം നിലയിലെ മുറിയുടെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു .
18ന് രാത്രി 7 നാണ് വലിയശാലയില്‍ ആളില്ലാത്ത വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും വിദേശത്തു നിന്ന് കൊണ്ടുവന്ന പുരാവസ്തുക്കളും കവര്‍ന്നത്. 13ാം വയസില്‍ മോഷണം ആരംഭിച്ച അനില്‍കുമാര്‍ വിളപ്പില്‍ ശാലയില്‍ കഴിഞ്ഞ ജനുവരിയിലാണ് പത്ത് ലക്ഷം രൂപ കൊടുത്ത് പുതിയ വീട് വാങ്ങിയത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളേജ് എസ് എച്ച് ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications