Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടെ പ്രകൃതി ദുരന്തമല്ല, രാഷ്ട്രീയ ദുരന്തമാണ്; എന്തിനൊരു സര്‍ക്കാര്‍ ഇങ്ങനെ? കൃഷ്ണകുമാര്‍ ചോദിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ രംഗത്ത്. തിരുവനന്തപുരം ശംഖുമുഖം കടപ്പുറം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് കൃഷ്ണകുമാറിന്റെ വിമര്‍ശനം. ശംഖുമുഖത്തെ ഒരു ദുഃഖമുഖമാക്കിമാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണെന്നും അവരല്ലെങ്കില്‍ പിന്നെ ഉത്തരവാദികളാരാണെന്നും കൃഷ്ണകുമാര്‍ ചോദിക്കുന്നു.

1

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശംഖുമുഖം കടപ്പുറം സന്ദര്‍ശിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലേക്ക് പോകുന്ന റോഡ് മുഴുവന്‍ തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ ബാഗും തൂക്കിപ്പിടിച്ച് നടക്കേണ്ട സാഹചര്യമാണുള്ളത്. മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന ശംഖുമുഖം- വിമാനത്താവളം റോഡ് കേരളവികസനത്തിന്റെ തനിപകര്‍പ്പാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

2

തലസ്ഥാനത്തെ വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ കേരളത്തിന് അപമാനമാണെന്നും സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു. ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാ?ഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണുള്ളത്. കേരളത്തിന്റെ വികസനത്തിന്റെ മാതൃക ചോദ്യം ചെയ്യപ്പെടുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സുരേന്ദ്രനോടൊപ്പം ശംഖുമുഖം സന്ദര്‍ശിക്കാന്‍ കൃഷ്ണകുമാറും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

3

നമ്മള്‍ തിരുവനന്തപുരത്തുകാര്‍ക്ക് ശംഖുമുഖം വെറുമൊരു കടപ്പുറം മാത്രമല്ല. അത് കുട്ടിക്കാലം മുതലേയുള്ള ഒരു ശീലമാണ്. കാലാകാലങ്ങളായി നാനാദേശങ്ങളില്‍ നിന്നും ജോലി സംബന്ധമായും അല്ലാതെയും നമ്മുടെ നഗരത്തില്‍ വന്നുപോയവരും, (ഇഷ്ടപ്പെട്ട് ബാക്കിജീവിതം ഇവിടെത്തന്നെ തങ്ങാന്‍ തീര്‍ച്ചപ്പെടുത്തിയവരും), തിരക്കുകളില്‍ നിന്ന് തെന്നിമാറാന്‍ തിരഞ്ഞെടുക്കുന്ന തീരം.

4

ശ്രീപദ്മനാഭന്റെ ആറാട്ടുകടവ്, ബലിതര്‍പ്പണങ്ങള്‍ നടക്കുന്ന പുണ്യഭൂമി, എല്ലാ മതസ്ഥരുടെയും വിശ്വാസങ്ങളും ചരിത്രവും ഉള്‍ക്കൊള്ളുന്ന വിശാലത. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകള്‍! ഇന്ന് വീണ്ടും അവിടംവരെ പോയിരുന്നു. എല്ലാംകൊണ്ടും അവഗണിക്കപ്പെട്ടു കിടക്കുകയാണെന്നറിയാമെങ്കിലും ഇന്നവിടെ കണ്ട കാഴ്ചകള്‍ ദേഷ്യവും സങ്കടവും വര്‍ദ്ധിപ്പിച്ചതേയുള്ളൂ. പൊട്ടിത്തകര്‍ന്ന റോഡുകള്‍, ചപ്പും ചവറും വിസര്‍ജ്യങ്ങളും നിറഞ്ഞ പരിസരങ്ങള്‍, കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന നിസ്സഹായാവസ്ഥ -- ഇതൊക്കെയാണ് ഇപ്പോഴത്തെ ഇവിടുത്തെ കാഴ്ചകള്‍.

5

ഒരു കലാകാരനെന്ന നിലയ്ക്ക് ഏറ്റവും വേദന തോന്നിയത് സപ്തസ്വരമണ്ഡപം കണ്ടപ്പോഴാണ്. പലര്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനൊരു മറ, അത്ര തന്നെ! പെട്ടെന്നോര്‍മ്മ വന്നത് പണ്ടൊരു പ്രകൃതിദുരന്തത്തില്‍ പ്രേതഭൂമിയായിപ്പോയ ധനുഷ്‌കോടിയിലെ ചില ദൃശ്യങ്ങളാണ്. ഇവിടെയിത് പക്ഷേ പ്രകൃതിദുരന്തമല്ല, രാഷ്ട്രീയ ദുരന്തമാണ്. ശംഖുമുഖത്തെ ഒരു ദുഃഖമുഖമാക്കിമാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണ്. അവരല്ലെങ്കില്‍ പിന്നെ ഉത്തരവാദികളാരാണ്?

6

നാളെ ലോക ടൂറിസം ദിനമാണത്രെ. അല്പദിവസങ്ങള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ചില ചിത്രങ്ങളുണ്ട്. തിരുവനന്തപുരം 'അന്താരാഷ്ട്ര' വിമാനത്താവളത്തിലേക്ക് പെട്ടിയും സഞ്ചികളും തൂക്കി കടപ്പുറത്തിനരികെകൂടി വേഗത്തില്‍ നടന്നുനീങ്ങുന്ന ചിലയാള്‍ക്കാര്‍. റോഡുകളില്ല. ഈ ഫോട്ടോകള്‍ ശ്രദ്ധിക്കൂ, തിക്കും തിരക്കും തടസ്സങ്ങളും കാണൂ. ലോകത്തെവിടെയെങ്കിലുമൊരു വിമാനത്താവളത്തിന് ഇതുപോലൊരു ദുര്‍ഗ്ഗതിയുണ്ടാകുമോ? സംശയമാണ്.

7

ഇങ്ങോട്ടേക്കാണ് നമ്മുടെ സര്‍ക്കാര്‍ എല്ലാ രാജ്യക്കാരെയും നമ്മുടെ സംസ്ഥാനം കാണാന്‍ ക്ഷണിക്കുന്നത്. ഒന്നോര്‍ത്തുപോകുകകയാണ് -- കൊച്ചിയിലോ കണ്ണൂരോ ആണെങ്കില്‍ ഒരു വിമാനത്താവളത്തിന് ഇതുപോലൊരു ദുസ്ഥിതി ഉണ്ടാകുമായിരുന്നോ? അന്താരാഷ്ട്ര ടൂറിസം നടക്കട്ടെ, പക്ഷേ ആയിരക്കണക്കായ തദ്ദേശവാസികളുടെ ഉപജീവനവും അതിജീവനവും ഇതേ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സാമാന്യബോധം എന്തുകൊണ്ടാണിവിടുത്തെ ഭരണകൂടങ്ങള്‍ക്കില്ലാതെ പോകുന്നത്? സാധാരണക്കാരന്‍ ആരോടാണ് പരാതിപ്പെടേണ്ടത്?

8

ഈ മേഖലയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ നട്ടം തിരിയുകയാണ്. അവരുടെ കൂട്ടികളും കുടുംബങ്ങളും തികഞ്ഞ പട്ടിണിയിലാണ്. സര്‍ക്കാരിന്റെ തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമായ കോവിഡ് മാനേജ്മന്റ് തീരുമാനങ്ങള്‍ തകര്‍ത്തെറിഞ്ഞത് അനേകമനേകം ചെറുകിട വ്യാപാരികളെയും, വിനോദസഞ്ചാരികള്‍ക്കു അവശ്യസാധനങ്ങള്‍ എത്തിച്ചു ഉപജീവനം നടത്തുന്ന ഒരുപിടി പാവപ്പെട്ടവരെയാണ്. ഈയവസ്ഥകള്‍ക്കൊരു മാറ്റം വരാന്‍ നാമിനി എത്ര ദുരന്തങ്ങള്‍ കൂടി വന്നുപോകാന്‍ കാത്തിരിക്കണം? എത്ര നാള്‍ കൂടി?

9

നിര്‍ത്തുകയാണ്. പക്ഷേ ഇവിടുത്തെ സ്ഥിതികള്‍ മെച്ചപ്പെടുത്താനും ജീവിതനിലവാരമുയര്‍ത്താനുമുള്ള എന്റെയും എന്റെ പാര്‍ട്ടിയുടെയും ശ്രമങ്ങള്‍ തുടരുകതന്നെ ചെയ്യും. അന്താരാഷ്ട്ര ഭൂപടത്തില്‍ നമ്മുടെ നാടിനെ വീണ്ടും തലയുയര്‍ത്തി നിര്‍ത്താന്‍ വേണ്ട എല്ലാ ജോലികളും ചെയ്യും. നിശ്ചയിച്ചുറപ്പിച്ചതാണത്. പിടിപ്പുകെട്ടതും പാപ്പരായിപ്പോയതുമായ ഈ സര്‍ക്കാര്‍ നാളെ ലോക ടൂറിസം ദിനവും അഖിലേന്ത്യാ ഹര്‍ത്താലും ഒരേ സമയം നടത്തി വിഡ്ഢിവേഷം കെട്ടുമ്പോള്‍ നാമെന്തുചെയ്യണം? പരമാവധി മദ്യം വാങ്ങുക, വീട്ടിലിരുന്നു കുടിച്ചുതീര്‍ത്ത് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്ക് കൈത്താങ്ങാകുക എന്നല്ലേ ഭരണകൂടം പറയാതെ പറയുന്നത്? എത്ര നാളിങ്ങനെ? എന്തിനൊരു സര്‍ക്കാര്‍ ഇങ്ങനെ?- കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

10

അതേസമയം, കൃഷ്ണകുമാറിന്റെ പോസ്റ്റിന് തിരുവനന്തപുരം വാസികളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി പേരാണ് താരത്തെ പിന്തുണച്ച് അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുന്നത്. എത്രയോ കാലമായി നമ്മള്‍ ഇവിടെയുള്ള പ്രശ്‌നം പരിഹരിക്കാന്‍ അലമുറ ഇടുന്നു. എന്താണ് ചെയ്യാത്തതെന്ന് ഭരണകര്‍ത്താക്കള്‍ കാരണം പറയട്ടെ . ഇല്ലെങ്കില്‍ ഭരണത്തില്‍ നിന്ന് ഒഴിഞ്ഞു പോകട്ടെ . ചെയ്യാന്‍ മനസ്സുള്ളവര്‍ വരട്ടെ എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ച കമന്റ്.

11

ശ്രീപത്മനാഭന്‍ കുടികൊള്ളുന്ന അനന്തപുരി അതിനെ ചുറ്റിപ്പറ്റി വരുന്ന തിരുവനന്തപുരം മണ്ഡലം താങ്കള്‍ ആ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ താങ്കള്‍ ഇപ്പോഴും തിരുവനന്തപുരം മണ്ഡലത്തിലെ ജനകിയ പ്രശ്‌നങ്ങളില്‍ ഇടപ്പെടുന്നു. മണ്ഡലത്തിലെ ഓരോ സ്ഥലവും പഠിച്ചു വരികയാണ് വലിയതുറ പാലത്തിനു വേണ്ടിയും മിനി ഹാര്‍ബര്‍ വേണ്ടിയും താങ്കള്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം കൊടുക്കുകയും ഡല്‍ഹിയില്‍ പോയപ്പോള്‍ കേന്ദ്രമന്ത്രിയുമായി വലിയതുറ പാലത്തിനു വേണ്ടിയും ഹാര്‍ബണ്‍ വേണ്ടിയും സംസാരിക്കുകയുണ്ടായി.

12

ഇപ്പോള്‍ താങ്കള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്ന റോഡ് നാശമായി കിടക്കുകയാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അതിനു വേണ്ടി താങ്കള്‍ പ്രവര്‍ത്തിക്കുകയാണ്. താങ്കളുടെ ആ നല്ല പ്രവര്‍ത്തിയ്ക്ക് ബിഗ് സല്യൂട്ട്. ഇതു പോലുള്ള ജനകീയ നേതാക്കളാണ് ഭാരതീയ ജനതാ പാര്‍ട്ടിക്ക് വേണ്ടത് താങ്കള്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നല്ലൊരു നേതാവായി തിരും. നല്ലൊരു ജനകീയനായി നാട്ടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നല്ലൊരു സംഘാടകന്‍ ആയി മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു മറ്റൊരാള്‍ കുറിച്ച കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+