• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അനുപമയുടെ പിതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസ്

Google Oneindia Malayalam News

തിരുവനന്തപുരം: കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയെന്ന കേസില്‍ അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം നാലാം അതിവേഗ കോടതിയാണ് ഹരജി തള്ളിയത്. ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വാദം പൂര്‍ത്തിയായി വിധിപറയാനായി ഇന്നത്തേക്ക് മാറ്റിവച്ചതായിരുന്നു. പൊലിസ് റിപ്പോര്‍ട്ട് പ്രകാരം ജയചന്ദ്രനെതിരെയുള്ളത് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങള്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. താനറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്ത് നല്‍കിയെന്നാണ് അനുപമയുടെ പരാതി. സിപിഎം പ്രാദേശിക നേതാവാണ് ജയചന്ദ്രന്‍. അനുപമ നല്‍കിയ കേസില്‍ ഒന്നാം പ്രതിയാണ്. പ്രതിക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് ജ്യാമം തേടാവുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജാമ്യാപേക്ഷയിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.

കേസില്‍ അനുപമയുടെ മാതാവ് സ്മിതാജയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, ജയചന്ദ്രന്റെ സുഹൃത്തുക്കളും സിപിഎം പ്രാദേശിക നേതാക്കളുമായ രമേശ്, അനില്‍കുമാര്‍ എന്നിവരും പ്രതികളാണ്. ഇവര്‍ക്ക് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം ആദ്യം ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നില്ല.

പാതിരാ അട്ടിമറി ഇങ്ങനെ; ഒറ്റ രാത്രി കൊണ്ട് പ്രതിപക്ഷം മാറി... കളം വരച്ചത് പ്രശാന്ത് കിഷോര്‍പാതിരാ അട്ടിമറി ഇങ്ങനെ; ഒറ്റ രാത്രി കൊണ്ട് പ്രതിപക്ഷം മാറി... കളം വരച്ചത് പ്രശാന്ത് കിഷോര്‍

അതേസമയം, നിയമവിരുദ്ധമായി കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമസമിതിയെ ന്യായീകരിച്ച് സിപിഎം വീണ്ടും രംഗത്തുവന്നു. ശിശുക്ഷേമ സമിതി ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ലെന്നും അത് പറയാത്തിടത്തോളം കാലം സമിതി ഭാരവാഹി ഷിജൂ ഖാനെതിരേ ഒരു നടപടിയും ഉണ്ടാകില്ലെന്നും പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഷിജുഖാന്‍ സി.പി.എം പ്രവര്‍ത്തകന്‍ ആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. സമിതിക്ക് ലൈസന്‍സില്ലെന്ന് തെറ്റായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും- ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

അതേസമയം, സമരം തുടരുമെന്ന് അനുപമ പറഞ്ഞു. കൂടിയാലോചന നടത്തേണ്ടതുണ്ട്. അതിന് ശേഷം ബാക്കി സമര രീതി സംബന്ധിച്ച് തീരുമാനമെടുക്കും. ഷിജു ഖാനെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെ കുറിച്ച് ഒന്നും പറയാനില്ല. തെറ്റില്‍ പങ്കുള്ളത് കൊണ്ടാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഷിജു ഖാനെ ന്യായീകരിക്കുന്നതെന്നും അനുപമ പറഞ്ഞു. ബുധനാഴ്ചയാണ് കുടുംബ കോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മകനെ കാണാന്‍ വരാമെന്നും അവരോട് നന്ദിയുണ്ടെന്നും അനുപമ പ്രതികരിച്ചു.

cmsvideo
  Ajith's first wife talks about Anupama issue
  Thiruvananthapuram
  English summary
  Adoption Case: Anupama's Father PS Jayachandran Bail Plea rejected by Court
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X