Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തിൽ; എ കെ ജി സെന്റിൽ പൊതുദർശനം

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കൽ കേളേജിൽ വെച്ചായിരുന്നു അന്ത്യം. ചിറയൻകീഴിലെ വീട്ടിലേക്കാണ് കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ എ കെ ജി സെന്ററിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.

ഉച്ചയ്ക്ക് മൂന്ന് മണി മുതൽ സി ഐ ടി യു ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെട്ടെ അദ്ദേഹത്തിന് പുഷ്പചക്രം അർപ്പിക്കും. വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ ആണ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം നടക്കുക. രോ​ഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

anathalavattam

പഠനകാലത്ത് തന്നെ പാർട്ടിപ്രവർത്തനം ആരംഭിച്ചിരുന്നു. 1957 ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹ സമിതി അം​ഗമായി. 1960 മുതൽ 71 വരെ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെന്റർ ( സി ഐ ടി യു) ഭാരവാഹിയാണ്. അദ്ദേഹം 1987 ൽ ആണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്, ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നായിരുന്നു ജയിച്ചത്. 1996 ൽ വീണ്ടും ആറ്റങ്ങലിൽ നിന്ന് ജയിച്ചു.. 200ലൽ ആറ്റിങ്ങൾ മണ്ഡലത്തിൽ നിന്ന് വിജയിച്ച് വീണ്ടും നിയമസഭയിലെത്തി.

അതേസമയം,തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവ്.

തൊഴിലാളികളുടെ പൊതുവിലും, കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണ്.
സി ഐ ടി യുവിൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയം ആണ്.
പ്രഗൽഭനായ നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വർഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു., അദ്ദേഹം ഫേസ്ബുക്കിൽ എഴുതി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+