കുഞ്ഞിന് മുത്തം നല്കി അനുപമ; കോടതിയില്‍ അസാധാരണ സംഭവങ്ങള്‍, ചരിത്ര നിമിഷം
തിരുവനന്തപുരം: ഏറെനാളത്തെ അനുപമയുടെ പോരാട്ടം ഫലം കണ്ടു. കുഞ്ഞിനെ കോടതിയില്‍ വച്ച് അനുപമയ്ക്ക് കൈമാറി. വഞ്ചിയൂര്‍ കുടുംബകോടതിയില്‍ നടന്നത് അസാധാരണമായ നടപടി ക്രമങ്ങളാണ്. ഡിഎന്‍എ പരിശോധനാ ഫലം വന്ന സാഹചര്യത്തില്‍ കുഞ്ഞിനെ വേഗത്തില്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് അനുപമ അഡ്വാന്‍സ് പെറ്റീഷന് നല്‍കിയിരുന്നു. ഈ മാസം 30നാണ് കേസ് നേരത്തെ നിശ്ചയിച്ചിരുന്നത്. അതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. സര്‍ക്കാരും അനുകൂല നിലപാടെടുത്തു. ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകള്‍ സിബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചു.
അനുപമയുടെ ഹര്‍ജി പരിഗണിച്ച കോടതി കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. പാളയം കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലായിരുന്നു കുഞ്ഞ്. ശിശു ക്ഷേമ സമിതിയുടെ വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. വൈദ്യപരിശോധന നടത്തുകയായിരുന്നു അടുത്ത ഘട്ടം. ഡോക്ടറെ ചേംബറിലേക്ക് കോടതി വിളിപ്പിച്ചു. അവിടെ വച്ച് വൈദ്യപരിശോധന നടത്തി. ഈ വേളയില്‍ അനുപമയും കോടതിയിലുണ്ടായിരുന്നു. പരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ ജഡ്ജി ബിജു മേനോന് നിര്‍ദേശിക്കുകയായിരുന്നു. കുഞ്ഞുമായി കോടതിയില്‍ നിന്ന് അനുപമ പുറത്തിറങ്ങുമ്പോള്‍ അതൊരു ചരിത്ര പിറവിയായിരുന്നു. പോരാട്ടത്തിലൂടെ തന്റെ കുഞ്ഞിനെ സ്വന്തമാക്കിയ അമ്മ രചിച്ച ചരിത്രം.

കോടതിക്ക് പുറത്ത് മാധ്യമങ്ങളും അനുമപയെ പിന്തുണയ്ക്കുന്നവരുമടക്കമുള്ള വലിയ സംഘം തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കെകെ രമയും അനുപമയെ സ്വീകരിക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. സിഡബ്ല്യുസി അധ്യക്ഷ കോടതിയില്‍ ഹാജരായി. കുഞ്ഞിനെ മാറോട് ചേര്‍ത്താണ് അനുപമയും അജിത്തും കോടതിക്ക് പുറത്തേക്ക് ഇറങ്ങി വന്നത്. എല്ലാവര്ക്കും നന്ദി പറഞ്ഞ അനുപമ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്ന് അഭ്യര്‍ഥിച്ച ശേഷം വാഹനത്തില്‍ കയറി.
ശേഷം കുഞ്ഞുമായി ശിശു ക്ഷേമ സമിതിയിലെ സമരപ്പന്തലില്‍ എത്തി. കുഞ്ഞിന്റെ അടുത്ത് ഇരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് പ്രതികരിച്ചു. എയ്ഡന്‍ അനു അജിത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിനെ എടുത്ത് അജിത്തിനൊപ്പം അനുപമ വീട്ടിലേക്ക് പോയി.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...
ദത്ത് വിവാദത്തിന്റെ ഒരു ഭാഗം ഇവിടെ അവസാനിച്ചിപിക്കുകയാണ്. കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ നിന്ന് അനുപമ പിന്നോട്ട് പോകില്ലെന്നാണ് വിവരം. സമരം അവസാനിപ്പിക്കില്ല എന്നാണ് അറിയുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സമരം തുടരുമെന്ന് അനുപമയ്ക്കൊപ്പമുള്ള ഐക്യദാര്‍ഢ്യ സമിതി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയത്. കേരളത്തിലെ ദത്ത് വിവാദങ്ങളെ കുറിച്ച് അറിഞ്ഞ ദമ്പതികള്‍ ആദ്യംകുഞ്ഞിനെ വിട്ടുതരാന്‍ തയാറായിരുന്നില്ല. ഏറെ നേരത്തിന് ശേഷം അവര്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് കുഞ്ഞിനെ കൈമാറുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചത്. ഈ സമയം അനുപമ ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നില്‍ സമരത്തില്‍ ആയിരുന്നു. അടുത്ത ദത്ത് നല്കുന്ന വേളയില്‍ ആജ്യം ആന്ധ്രയിലെ ദമ്പതികളെ പരിഗണിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications