ആര്യനാട് ഈഞ്ചപുരി ബസ്സപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു
തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരിയിൽ കെഎസ്ആർടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ആര്യനാട് സ്വദേശി സോമൻ നായർ (65) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ചു കുട്ടികളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
രാവിലെ 8:45 ഓടെ ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചലിലെ കൊടുംവളവിലായിരുന്നു അപകടം. പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് കൊടുംവളവ് തിരിഞ്ഞ് ബസ്റ്റ്സ്റ്റോപ്പില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നാല് സ്കൂൾ വിദ്യാർഥികളും ഒരു കോളജ് വിദ്യാർഥിയും ഒരു മുതിർന്നയാളുമടക്കം അഞ്ചു പേരാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ബസ്സിന്‍റെ ഒരു ഭാഗം ഷെല്‍ട്ടറിന്‍റെ തൂണിലിടിക്കുകയും ബസ് ഷെല്‍ട്ടര്‍ പൂര്‍ണമായി നിലംപൊത്തുകയുമായിരുന്നു. ബസ്സ് കാത്തു നിന്ന കുട്ടികളും ആര്യനാട് സ്വദേശി സോമൻ നായരും കോൺക്രീറ്റ് സ്ലാബിനടിയിൽപ്പെടുകയായിരുന്നു.

പൂർണമായും സ്ലാബിനടിയിൽപെട്ട സോമൻ നായരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോമൻ നായർ ഉച്ചയ്ക്ക് രണ്ടരയോടെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ അഞ്ചു വിദ്യാർഥികളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നയുടൻ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പെട്ടെന്ന് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
പൊളിച്ചടുക്കി റെബ്ബേക്കാ... ഹൽദിക്കിടയിലും പണികൊടുത്ത് ശ്രീജിത്ത്, വൈറൽ
രക്ഷാപ്രവർത്തകർക്ക് അപകടത്തിൽപെട്ടവരെയെല്ലാം വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാനും കഴിഞ്ഞു. ബസ്സ് അമിതവേഗതയിലായിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ബസ് സ്റ്റോപ്പിൽ നിർത്താനായി മിനിമം വേഗതയിലാണ് വന്നത്. കാലപ്പഴക്കം സംഭവിച്ച ബസ് ഷെൽട്ടറിൽ ബസ്സ് ഇടിച്ചതോടെയാണ് അത് പൊളിഞ്ഞു വീണ അപകടമുണ്ടായത്. ബസ് യാത്രക്കാർക്ക് പരിക്കുകളില്ല.












Click it and Unblock the Notifications