പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മുട്ടപ്പലം കുക്കുടു ജയന്‍ എന്ന ബാബു (30) കുറ്റക്കാരന്‍. ആറ്റിങ്ങല്‍ പോക്‌സോ അതിവേഗ കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്. 2016ലെ തിരഞ്ഞെടുപ്പ് കാലത്താണ് കേസിനാസ്പദമായ സംഭവം. മാതാവ് വോട്ടുചെയ്യുവാന്‍ പോയ വേളയില്‍ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ ആറ് മാസം കഠിനതടവ് അനുഭവിക്കേണ്ടി വരും. ഭീഷണിപ്പെടുത്തിയതിന് അഞ്ചു മാസം കഠിനതടവും, പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ആണ് കോടതി വിധിച്ചത്. പിഴത്തുകയില്‍ 25000 രൂപ ഇരയായ കുട്ടിക്ക് നല്‍കണണമെന്നും, തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി വീതം കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതിയെന്നും ജയിലില്‍ കിടന്ന കാലം ശിക്ഷ ഇളവിന് അര്‍ഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്. അയിരൂര്‍ പോലീസ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ ആധാരമാക്കുകയും ചെയ്തു. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വക്കേറ്റ് എം. മുഹസിന്‍ ഹാജരായി.
അവിവാഹിതയെ വെട്ടി; ശേഷം ആത്മഹത്യാശ്രമം...
മലപ്പുറം: 45കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അയല്‍വാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ചുങ്കത്തറയിലെ ശാന്തകുമാരിയെ ആണ് അയല്‍വാസി അഷ്‌റഫ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പശുവിനെ കറക്കാനെത്തിയ ശാന്ത കുമാരിയെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
അഷറഫുമായി ശാന്ത ഏറെ കാലമായി അടുപ്പത്തിലായിരുന്നുവത്രെ. മദ്യപിച്ച് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ഇരുവരും അകന്നത്. നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ട് തര്‍ക്കം പരിഹരിച്ചിരുന്നു. എന്നാല്‍ അഷറഫ് വീണ്ടും ശല്യപ്പെടുത്തി എന്നാണ് ശാന്തയുടെ ആരോപണം. ചൊവ്വാഴ്ച ശാന്ത എടക്കര പോലീസില്‍ പരാതി നല്‍കി. അഷറഫ് ശല്യപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. ഇന്ന് അതി രാവിലെയാണ് ശാന്ത ആക്രമിക്കപ്പെട്ടത്. ശേഷം അഷറഫ് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഗുതുതരാവസ്ഥയിലായ ഇരുവരെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications