ബമ്പര്‍ അടിച്ച അനൂപിന്റെ കഷ്ടകാലം ലോകം മുഴുവന്‍ അറിഞ്ഞു; ബിബിസിയില്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഇത്തവണ ഓണം ബമ്പര്‍ അടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന്റെ അവസ്ഥയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബി ബി സിയില്‍ റിപ്പോര്‍ട്ട്. സഹായം അഭ്യര്‍ത്ഥിച്ച് വരുന്നവരുടെ ശല്യം സഹിക്കാനാവില്ലെന്ന് അനൂപ് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. സ്വന്തം കുട്ടിയെയും ഭാര്യയെയും കാണാന്‍ പോലും സാധിക്കുന്നില്ലെന്നും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും അനൂപ് പറഞ്ഞിരുന്നു.
ഇകാര്യത്തെ കുറിച്ചാണ് ബി ബി സിയില്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. സാഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരെ കൊണ്ട് ബുദ്ധിമുട്ടുന്നു എന്നാണ് ബി ബി സിയുടെ തലക്കെട്ട്. അനൂപിന്റെ ചിത്രവും വാര്‍ത്തിയില്‍ നല്‍കിയിട്ടുണ്ട്. ബി ബി സി തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വാര്‍ത്ത കൂടെ പങ്കുവച്ചതോടെ ഇത് വൈറലായി.

നിരവധി വിദേശികളാണ് ഈ വാര്‍ത്തയ്ക്ക് താഴെ രസകരമായി കമന്റുകള്‍ പങ്കുവയ്ക്കുന്നത്. ലോട്ടറി അടിച്ച വിവരം രഹസ്യമാക്കി വയ്ക്കണമെന്നാണ് പല വിദേശികളും പറയുന്നത്. ചിലര്‍ പറയുന്നു, ഞങ്ങള്‍ക്കും സഹായം ആവശ്യമുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പറഞ്ഞുതരാം എന്നാണ് പലരും കമന്റായി കുറിക്കുന്നത്.
എന്താലായും അനൂപിന്റെ അവസ്ഥ ഇപ്പോള്‍ ലോകം മുഴുവന്‍ അറിഞ്ഞിരിക്കുകയാണ്. അതേസമയം, ലോട്ടറി അടിച്ച അന്ന് മുതല്‍ ഓരോ ആവശ്യങ്ങളുമായി നിരവധി പേര്‍ വിളിച്ച് തുടങ്ങിയെന്ന് അനൂപ് പറഞ്ഞ്ിരുന്നു. ഇടതടവില്ലാതെ ഫോണ്‍ അടിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ അങ്ങ് തൊട്ട് ഇങ്ങോളം ഉള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. ഫോണെടുത്താന്‍ അപ്പോള്‍ കരച്ചിലും ദുരിതം പറച്ചിലുമാണ്. തന്റെ കൈയ്യില്‍ പണം ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറഞ്ഞിട്ട് പോലും ആളുകള്‍ അത് കേള്‍ക്കാന്‍ തയ്യാറാകുന്നില്ല, അനൂപ് പറയുന്നു.
25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ നമ്പറും അഡ്രസും ബാങ്കിന്റെ വിവരങ്ങളും നല്‍കി പല തവണകളായി കത്തയച്ചവരും ഉണ്ടെന്നും അനൂപ് പറയുന്നു. വീടിന്റെ രേഖ പണയം വെച്ച് കടമെടുത്തവര്‍ അതിന്റെ രേഖകള്‍ സഹിതം അയച്ച് നല്‍കിയാണ് സഹായം ചോദിക്കുന്നത്. ചികിത്സാ സഹായം ആവശ്യപ്പെടുന്നവര്‍ വേറെയുമുണ്ടെന്ന് അനൂപ് വ്യക്തമാക്കുന്നു.
വീട്ടില്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ ബന്ധവീട്ടിലാണ് താമസിക്കുന്നതെന്നും അനൂപ് വ്യക്തമാക്കുന്നു. അമ്മ അംബിക ഒരു ബന്ധുവിനൊപ്പമാണ്. ഭാര്യ മായയും മകന്‍ അദ്വൈതും മാതാപിതാക്കള്‍ക്കൊപ്പമാണ്. അവരെ കാണാനും അവരെ കാണാനും നിരവധി ആളുകള്‍ അങ്ങോട്ടേക്ക് പോയിക്കൊണ്ടിരിക്കുന്നത്.
കുഞ്ഞിന് അസുഖം വന്നപ്പോള്‍ ആശുപത്രിയില്‍ പോലും പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഫോണ്‍ നമ്പര്‍ മാറ്റണമെന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും ബാങ്കുകളില്‍ അടക്കം പല സ്ഥലങ്ങളിലും കൊടുത്തിരിക്കുന്നത് ഊ ഫോണ്‍ നമ്പറാണെന്ന് അനൂപ് പറയുന്നു.
ഇതിന് മുമ്പ് ടിക്കറ്റെടുത്ത ലോട്ടറി ഏജന്‍സിയില്‍ എത്തിയപ്പോള്‍ തന്നെ ഒരുപാട് പേര്‍ സഹായം അഭ്യര്‍ത്ഥിച്ച് എത്തിയ കാര്യം അനൂപ് അറിയിച്ചിരുന്നുയ. കുറ ആളുകള്‍ ഫോണിലേക്ക് വിളിച്ച് വീട്ടിലേക്ക് വരാം സംസാരിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോള്‍ ടെന്‍ഷനുണ്ടെന്നും അനൂപ് നേരത്തെ പറഞ്ഞിരുന്നു.. അതേസമയം, കനറ ബാങ്കിന്റെ മണക്കാട് ശാഖയില്‍ ടിക്കറ്റ് കൈമാറിയിരുന്നു. ദിവസത്തിനകം തന്നെ അക്കൗണ്ടില്‍ പണം എത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലോട്ടറി ഓഫീസ് അറിയിച്ചിട്ടുണ്ട്.ഇപ്പോള്‍ കഷ്ടകാലം ആരംഭിച്ചതോടെ അനൂപിന്റെ ജീവിതം ആകെ മാറി മറിഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications