തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെളിവ് തേടി എൻഫോഴ്സ്മെന്റ്: അന്വേഷണ സംഘം തിരുവനന്തപുരത്ത്, വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന!!

Google Oneindia Malayalam News

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ബിനീഷ് കൊടിയേരിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം. ബെംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നൽകിയതിനെ തുടർന്നാണ് ബിനീഷിലേക്ക് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നീളുന്നത്. അനൂപിന് പണം നൽകി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ്.

'എന്നെ ആവശ്യമുളളവർ എന്റെ വില മനസിലാക്കി വരികയാണെങ്കിൽ സഹകരിയ്ക്കും'; വീണ്ടും വിജയ് യേശുദാസ്'എന്നെ ആവശ്യമുളളവർ എന്റെ വില മനസിലാക്കി വരികയാണെങ്കിൽ സഹകരിയ്ക്കും'; വീണ്ടും വിജയ് യേശുദാസ്

ഇഡി സംഘം കേരളത്തിൽ

ഇഡി സംഘം കേരളത്തിൽ

ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഒരു സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അന്വേഷണ സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന് പുറമേ ബിനീഷ് കോടിയേരിയുമായി ബിസിനസ് പങ്കാളിത്തമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇതേ സംഘം പരിശോധന നടത്തുമെന്നാണ് സൂചനകൾ. ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് നടപടി കടുപ്പിക്കുന്നത്. എൻഫോഴ്സ്മെന്റിന് പുറമേ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും തലസ്ഥാനത്തെത്തിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം?

കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം?


ബെംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നൽകിയതിനെ തുടർന്നാണ് ബിനീഷിലേക്ക് അന്വേഷണം നീളുന്നത്. അനൂപിന് പണം നൽകി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ബിനീഷിന്റെ അറസ്റ്റ്. 2012 മുതൽ 2019വരെയുള്ള കാലയളവിൽ ബിനീഷിന്റെ അക്കൌണ്ടിലേക്ക് എത്തിയ പണവും ആദായ നികുതി റിട്ടേണായി സമർപ്പിച്ച തുകയും തമ്മിലുള്ള കണക്കിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. ബിനീഷിന്റെ കസ്റ്റഡി കാലയളവ് നീട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.

വീട്ടിൽ പരിശോധന?

വീട്ടിൽ പരിശോധന?

ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എത്തുമെന്ന് സൂചനകൾ ലഭിച്ചതോടെ ബിനീഷും കുടുംബവും താമസിച്ചിരുന്ന വീടിന് മുമ്പിൽ പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. നേരത്തെ ഈ വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നതെങ്കിലും അറസ്റ്റിന് ശേഷം ഇവർ വീട്ടിൽ നിന്ന് താമസം മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തെ കോടിയേരി എന്ന പേരിലുള്ള വീട്ടിലാണ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്നത്. പിന്നീട് പാർട്ടി അനുവദിച്ച ഫ്ലാറ്റിലേക്ക് കോടിയേരി താമസം മാറുകയായിരുന്നു.

ആദായനികുതിയിൽ പാളിച്ചകൾ

ആദായനികുതിയിൽ പാളിച്ചകൾ

ബിനീഷിന്റെ അക്കൌണ്ടിൽ അഞ്ചരക്കോടിയോളം രൂപ വന്നു പോയിട്ടുണ്ടെങ്കിലും ആദായനികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ മൂന്നരക്കോടി രൂപയെന്നാണ് കണക്കിൽ കാണിച്ചിട്ടുള്ളത്. ഓരോ വർഷവും 40 ലക്ഷം രൂപയുടെ അന്തരമാണ് കണക്കുകളിൽ പ്രകടമായിട്ടുള്ളത്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ സമർപ്പിച്ച ആദായനികുതി സംബന്ധിച്ച രേഖകളിലും പൊരുത്തക്കേടുകൾ പ്രകടമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച എൻഫോഴ്സ്മെന്റ് ഇവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുടർനീക്കങ്ങൾ.

കസ്റ്റഡി നീട്ടി

കസ്റ്റഡി നീട്ടി

എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബെംഗളൂരു സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്. ബിനീഷിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പത്ത് ദിവസത്തേക്ക് കസ്റ്റഡി കാലാവധി നീട്ടണമെന്നുമുള്ള ആവശ്യങ്ങളാണ് എൻഫോഴ്സ്മെന്റ് മുന്നോട്ടുവെച്ചത്. എന്നാൽ അഞ്ച് ദിവസത്തേയ്ക്ക് കൂടി കസ്റ്റഡിയിൽ വെയ്ക്കാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു.

കൂടുതൽ സ്ഥാപനങ്ങൾ

കൂടുതൽ സ്ഥാപനങ്ങൾ

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഓൾഡ് കോഫി ഹൌസ്, യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസ്, ക്യാപിറ്റോ ലൈറ്റ്സ്, കെകെ റോക്ക്സ് ക്വാറി എന്നീ സ്ഥാപനങ്ങളാണ് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയിലേക്ക് പുതിയതായി വരുന്നത്. അതേ സമയം തന്നെ ബിനീഷ് കോടിയേരി ദുബായിലുണ്ടായിരുന്ന കാലഘട്ടത്തിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയിക്കുന്നതായി എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിരുന്നു. 2008 മുതൽ 2013 വരെയുള്ള കാലയളവിലാണ് ബിനീഷ് ദുബായിലുണ്ടായിരുന്നത്.

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

Thiruvananthapuram
English summary
Bengaluru drug case: Enfrocement team reaches Thiruvananthapuram, Bineesh Kodiyeri's house will be inspected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X