തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എട്ട് വയസുകാരിയുടെ മരണം കോവളത്ത് ബൈപ്പാസ് ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

കോവളം: കോവളം ബൈപാസിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടർന്ന് ഒരു പിഞ്ചു കുട്ടി മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേല്ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബൈപാസ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും കോവളം ജംഗ്ഷനിൽ റോഡുപരോധിച്ചു. കോവളം മുതൽ മുക്കോലവരെയുള്ളഭാഗത്തെ സർവീസ് റോഡുകൾ നിർമ്മിക്കുക, പോറോഡ് ആർ.കെ.എൻ.റോഡ് പുനർ നിർമ്മിക്കുക, പുരാതനമായ പോറോഡ് കുളം പുനസ്ഥാപിക്കുക, മുക്കോല ജലവിതരണ പദ്ധതിുടെ പൈപ്പ്ലൈൻ ബൈപാസ് റോഡിലെ ഡെക്ടിലൂടെ കൊണ്ടുപോകാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബഹുജന പങ്കാളിത്തത്തോടെ കോവളം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായാണ് റോഡ് ഉപരോധിച്ചത്.

രാവിലെ ഒൻപതു മുതൽ തുടങ്ങിയ പ്രതിഷേധ സമരത്തിൽ കടുത്ത വെയിലിനെപ്പോലും വകവയ്ക്കാതെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജനം റോഡിൽ കുത്തി ഇരുന്നു. ഉപരോധസമരത്തെ തുടർന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. എം.വിൻസന്റ് എം എൽ എ, വിവിധ കക്ഷി നേതാക്കളായ പി.രാജേന്ദ്രകുമാർ, വെങ്ങാനൂർ സതീഷ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ് .ശ്രീകല, ജില്ലാ പഞ്ചായത്തംഗം ലതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ലീലാഭായി, പഞ്ചായത്തംഗങ്ങളായ ആർ.എസ്.ശ്രീകുമാർ, ലാലൻ, ബിബിൻ, ശാലിനി, വിവിധ പാർട്ടി നേതാക്കളായ വെങ്ങാനൂർ മോഹൻ, പനങ്ങോട് സുജിത്, വെങ്ങാനൂർ ബ്രൈറ്റ്, മുജീബ് റഹ്മാൻ, ഉച്ചക്കട സുരേഷ്, കോവളം ബാബു, രാധാകൃഷ്ണൻ, എൻ.എസ്.നുസൂർ, സിസിലിപുരം ജയകുമാർ, മുട്ടയ്ക്കാട് വേണുഗോപാൽ തുടങ്ങിയവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നല്കി.

news

ഉപരോധ സമരത്തെ തുടർന്ന് സ്ഥലത്തെത്തിയ എഡി .എം. വിനോദ് , ഹൈവേ അതോരിറ്റി പ്രൊജക്ട് ഡയറക്ടർ വെങ്കിടേഷ്, ഫോർട്ട് എ.സി.ജെ.കെ. ദിനിൽ
എന്നിവർ എം.എൽ.എ. എം വിൻസെൻറ്, ജനപ്രതിനിധികൾ വിവിധ കക്ഷിനേതാക്കൾ എന്നിവരുമായി ചർച്ച നടത്തുകയും ബൈപാസിൽ അപകടം നടന്ന സ്ഥലം സന്ദർശിക്കുകയും ചെയ്തു.

Thiruvananthapuram
English summary
Bypass road blocked against death of 8 year old girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X