Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരുക്ക് മുറുകുന്നു: മുഖ്യന്ത്രിയുടെ രണ്ട് പഴ്സണൽ സ്റ്റാഫുകളെക്കൂടി ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

കൂടുതൽ പേരിലേക്ക്

കൂടുതൽ പേരിലേക്ക്


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെക്കൂടാതെ രണ്ട് പഴ്സണൽ സ്റ്റാഫ് അംഗങ്ങളെക്കൂടിയാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കോവിഡ് ബാധിച്ച രവീന്ദ്രൻ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതിന് പിന്നാലെ രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ബാക്കി രണ്ട് പേരെയും ചോദ്യം ചെയ്യുക.

 രണ്ട് കമ്പനികൾക്ക് മാത്രം

രണ്ട് കമ്പനികൾക്ക് മാത്രം

കമ്മീഷൻ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ കരാറുകൾ ചില കമ്പനികൾക്ക് നൽകിയതിൽ ഈ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. ലൈഫ് മിഷന്റെ 26 പദ്ധതികളും രണ്ട് കമ്പനികൾക്ക് മാത്രമായാണ് ലഭിച്ചിട്ടുള്ളതെന്നും കണ്ടെത്തിയിരുന്നു. ഈ സർക്കാർ പദ്ധതികൾക്കുള്ള ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് ഈ വിവരങ്ങൾ ശിവശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചോർത്തി നൽകിയെന്നും എൻഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

നിർണ്ണായക വിവരം

നിർണ്ണായക വിവരം


സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ ശിവങ്കറിനെ ഒരു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെ ശിവശങ്കറിനെ ഒരിക്കൽ കൂടി ചോദ്യം ചെയ്യുന്നതിന് എൻഫോഴ്സിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വിട്ടയ്ക്കുക.

സ്വർണ്ണം മാത്രമല്ല

സ്വർണ്ണം മാത്രമല്ല

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ നേരത്തെ നടത്തിയ വാട്സ്ആപ്പ് മെസേജുകൾ മുൻനിർത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ച് സ്വപ്ന കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. സ്വർണ്ണക്കടത്തിന് പുറമേ ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഇലക്ട്രോണിക് ഉപകരണങ്ങൾ കടത്തിയിരുന്നുവെന്നും ഇക്കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ ടീമിന് ഇക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ പറയുന്നുണ്ട്.

Recommended Video

cmsvideo
    Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar
     എല്ലാം അറിയാമായിരുന്നു

    എല്ലാം അറിയാമായിരുന്നു

    വടക്കാഞ്ചേരിയിൽ ലൈഫ് മിഷന് കീഴിൽ ഫ്ലാറ്റുകൾ നിർമിക്കുന്നതിന് യുണിടാകിന് കോഴപ്പണം നൽകിയെന്നും ഇതുകൊണ്ടാണ് കരാർ ലഭിച്ചതെന്ന വിവരത്തെക്കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന സുരേഷ് മൊഴിയിൽ പറയുന്നുണ്ട്. ഇതിനെല്ലാം പുറമേ ലൈഫ് മിഷൻ, കെഫോൺ എന്നീ സംസ്ഥാന സർക്കാർ പദ്ധതികളിൽ സന്തോഷ് ഈപ്പനെയും ഉൾപ്പെടുത്താൻ ശിവശങ്കറിന് താൽപ്പര്യമുണ്ടായിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി. യുണിടാകിന്റെ ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴയ്ക്ക് വഴിയൊരുക്കിയതും ശിവശങ്കറായിരുന്നുവെന്നാണ് കസ്റ്റഡി അപേക്ഷയിൽ എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിട്ടുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+