തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല'; സദാചാരവാദികള്‍ക്ക് മനോഹരമായ മറുപടിയെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

തിരുവനന്തപുരം: ആണ്‍കുട്ടികളുടെ പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് പൊളിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സദാചാരവാദികള്‍ക്കുള്ള ചുട്ടമറുപടി എന്നായിരുന്നു സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍ രംഗത്തെത്തി.

മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍

 നാഷ്ണൽ ഹെരാൾഡ് കേസ്;സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുൻപിൽ..രാജവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് നാഷ്ണൽ ഹെരാൾഡ് കേസ്;സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുൻപിൽ..രാജവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

1

സദാചാര വാദികള്‍ക്ക് മനോഹരമായ മറുപടി സി ഇ ടിയിലെ മിടുക്കര്‍ നല്‍കിയെന്ന് ശബരീനാഥന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. അവര്‍ കൂട്ടുകാരെല്ലാവരും ചേര്‍ന്നു ഈ സീറ്റുകളില്‍ അങ്ങ് ഒത്തുകൂടി. ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, സി ഇ ടിക്കാര്‍ക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചെന്ന് ശബരീനാഥന്‍ പറഞ്ഞു. ശബരീനാഥന്റെ വാക്കുകളിലേക്ക്....

2

സി ഇ ടി (തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികള്‍ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാര്‍ഥികള്‍, ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി! ഇതിന് മനോഹരമായ ഒരു മറുപടി സി ഇ ടി യിലെ മിടുക്കര്‍ നല്‍കി. അവര്‍ കൂട്ടുകാരെല്ലാവരും ചേര്‍ന്നു ഈ സീറ്റുകളില്‍ അങ്ങ് ഒത്തുകൂടി. ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, സി ഇ ടിക്കാര്‍ക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു- ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

3

ശബരീനാഥന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ മനോജ് വെള്ളനാട് രംഗത്തെത്തി. ആണും പെണ്ണും എവിടെയെങ്കിലും അടുത്തുടുത്തിരിക്കുന്നത് കണ്ടാല്‍ സദാചാരം മൂടിയ തലച്ചോറുള്ളവര്‍ക്ക് ഉടനെ കൃമികടി തുടങ്ങുമെന്ന് മനജോ വെള്ളനാട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

4

അങ്ങനെയുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ആണെങ്കില്‍ ആല്‍ബന്‍ഡസോള്‍ കൊടുക്കും. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ആസനത്തില്‍ ആപ്പടിക്കും. ദാ ദിതു പോലെ. തിരോന്തരം സി ഇ ടിക്ക് മുന്നിലെ വെയിറ്റിംഗ് ഷെഡിലെ ബെഞ്ച് പൊളിച്ച് കസേര പണിഞ്ഞ സദാചാരന്മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ആപ്പാണീ ചിത്രം- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

5

അതേസമയം, സി ഇ ടിയിലെ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചൊവ്വാഴ്ച വൈകീട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തിയതോടെയാണ് ഒരുമിച്ച് ഇരിക്കാന്‍ സാധിച്ചിരുന്ന ബെഞ്ചിന് പകരം ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടമാണ് വിദ്യാര്‍ത്ഥികള്‍ കണ്ടത്.

6

എന്താണ് സംഭവമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം പിടി കിട്ടിയില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് മനസിലായി. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടെയില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെയാണ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒരു ചിത്രത്തിലൂടെ ചുട്ടമറുപടി നല്‍കിയത്.

7

ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. 'അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ' എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

'ദിലീപിന് പള്‍സര്‍ സുനി ശിക്ഷിക്കപ്പെടണം, അതിജീവിതയോടുള്ളത് നീരസം മാത്രം'; രാഹുല്‍ ഈശ്വര്‍'ദിലീപിന് പള്‍സര്‍ സുനി ശിക്ഷിക്കപ്പെടണം, അതിജീവിതയോടുള്ളത് നീരസം മാത്രം'; രാഹുല്‍ ഈശ്വര്‍

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

Thiruvananthapuram
English summary
CET College Moral Policing Issue: KS Sabarinadhan support the students and his Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X