തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒടുവില്‍ അനുപമക്ക് വിജയം; കുഞ്ഞിനെ നേരിട്ട് കണ്ടു... ഒരു വര്‍ഷത്തിന് ശേഷം, സമരം തുടരും

Google Oneindia Malayalam News

തിരുവനന്തപുരം: ദത്ത് വിവാദത്തിന്റെ ഒരു ഭാഗം അവസാനിക്കുന്നു. അനുപമയുടെയും അജിത്തിന്റെയുമാണ് കുഞ്ഞ് എന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. കുഞ്ഞിനെ കാണാന്‍ ശിശു ക്ഷേമ സമിതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് അനുപമ കുന്നുകുഴിയിലെ നിര്‍മല ശിശു ഭവനിലെത്തി. ഒരു വര്‍ഷത്തിന് ശേഷം ഇന്ന് അനുപമ തന്റെ കുഞ്ഞിനെ കണ്ടു. പ്രസവിച്ച് മൂന്നാം നാള്‍ വിട്ടുപോയ കുഞ്ഞിനെ ഏറെ നാളത്തെ പോരാട്ടത്തിനും സമരത്തിനും ശേഷമാണ് അനുപമയ്ക്ക് കാണാന്‍ സാധിച്ചത്.

'<strong>യെഡിയൂരപ്പ ബിജെപി വിടും; കെജെപി വീണ്ടും സജീവമാകും...' കര്‍ണാടകയെ ഇളക്കി പുതിയ പ്രവചനം</strong>'യെഡിയൂരപ്പ ബിജെപി വിടും; കെജെപി വീണ്ടും സജീവമാകും...' കര്‍ണാടകയെ ഇളക്കി പുതിയ പ്രവചനം

കുഞ്ഞിനെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വിട്ടുപോരുന്നതില്‍ സങ്കടവുമുണ്ട്. കുഞ്ഞിനെ അനുപമയ്ക്ക് കിട്ടുന്നതിന് ഇനി തടസമുണ്ടാകില്ല. പക്ഷേ, കോടതി ഉത്തരവ് വരേണ്ടതുണ്ട്. ഡിഎന്‍എ ഫലത്തിന്റെ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. അടുത്ത 30നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. കുഞ്ഞിനെ എത്രയും വേഗം പൂര്‍ണമായ തോതില്‍ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തന്റെ ആവശ്യങ്ങള്‍ നിറവേറും വരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.

a

കുഞ്ഞിനെ സ്വതന്ത്ര്യയാക്കിയുള്ള ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുന്ന നടപടിയാണ് ഇനി അടുത്തത്. അനുപമയ്ക്ക് കുഞ്ഞിനെ പരിപാലിക്കുന്നതിന് ശേഷിയുണ്ടോ എന്ന പരിശോധന നടക്കാനുണ്ട്. ഡിഎന്‍എ ഫലമായിരുന്നു പ്രധാനം. ആ ഘട്ടം കടന്നു. ഇനി കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് അനുപമയ്‌ക്കോ സര്‍ക്കാരിനോ കോടതിയില്‍ ആവശ്യപ്പെടാം. ഡിഎന്‍എ പരിശോധനാ വിവരങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് അനുപമ സിഡബ്ല്യുസിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ മാത്രമേ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡിഎന്‍എ പരിശോധനാ ഫലം കൈമാറാവൂ എന്നാണ് നിമയം.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

അതേസമയം, ദത്ത് വിവാദ കേസില്‍ പ്രതികരണവുമായി കെകെ രമ എംഎല്‍എ രംഗത്തുവന്നു. ഒരു അമ്മയുടെയും അച്ഛന്റെയും വിജയമാണിതെന്ന് അവര്‍ പ്രതികരിച്ചു. കുഞ്ഞിന് വേണ്ടി അമ്മ തെരുവില്‍ സമരം ചെയ്യേണ്ടി വന്നത് ഭരണംകൂടം കാരണമാണ്. മുഖ്യമന്ത്രി ചെയര്‍മാനായ സിഡബ്ല്യുസിയിലെ ആളുകളാണ് അനുപമയ്ക്ക് ഈ ഗതി വരുത്തിയത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സമരമെന്നും കെകെ രമ പ്രതികരിച്ചു.

അതേസമയം, ശിശു ക്ഷേമ സമിതിയെ പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വീണ്ടും രംഗത്തെത്തി. സമിതി തെറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ നടപടി ആവശ്യപ്പെടുന്നത് മറ്റുള്ളവരുടെ പ്രേരണയിലാണ്. കുഞ്ഞിനെ അമ്മയ്ക്ക് കിട്ടണം. അതായിരുന്നു സിപിഎം നിലപാട്. സര്‍ക്കാര്‍ നടപടി എടുത്തതും അതുകൊണ്ടാണെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.

Recommended Video

cmsvideo
Ajith's first wife talks about Anupama issue

Thiruvananthapuram
English summary
Child Adoption Case: Anupama meets Her Child After One Year At Child Center in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X