തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അയ്യപ്പത്താവളം ഒഴിപ്പിക്കുന്നതിനെ ചൊല്ലി നെടുമങ്ങാട്ട് സംഘർഷം; നൂറോളം പേർക്കെതിരെ കേസെടുത്തു, നഗരം മണിക്കൂറോളം മുൾമുനയിൽ

  • By Desk
Google Oneindia Malayalam News

നെടുമങ്ങാട് : നെടുമങ്ങാട് കച്ചേരിനടയിൽ കോടതി മതിലിനു പുറത്ത് പൊതുനിരത്തിൽ സ്ഥാപിച്ച അയ്യപ്പത്താവളം ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കം സംഘർഷത്തിനിടയാക്കി. ഭക്തജനങ്ങളും പൊലീസും ഇരുഭാഗങ്ങളിൽ നിലയുറപ്പിച്ചത് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിലാക്കി. ഒടുവിൽ പന്തൽ പൊളിച്ചു നീക്കാൻ കർമ്മസമിതി പ്രവർത്തകർ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് സംഘർഷാവസ്ഥ അയഞ്ഞത്.

ശശികല മലചവിട്ടിയത് അമ്പത് തികയും മുമ്പേ? സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം... ശശികലയുെ മറുപടിയും!

പൊതുസ്ഥലം കൈയേറിയുള്ള നിർമ്മാണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭയും പോലീസും കർമ്മസമിതി പ്രവർത്തകർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുപരിപാടികൾ നടത്തുന്ന സ്ഥലത്താണ് പന്തൽ സ്ഥാപിച്ചതെന്നും ഇതു നീക്കം ചെയ്യില്ലെന്നും കർമ്മസമിതി നിലപാട് അറിയിച്ചു. ഇതേതുടർന്ന് പന്തൽ നീക്കം ചെയ്യാൻ പൊലീസും നഗരസഭയും രംഗത്തെത്തുകയായിരുന്നു.

Nedumangad conflict

ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള കർമ്മസമിതി പ്രവർത്തകർ അയ്യപ്പ ചിത്രവുമേന്തി നഗരത്തിൽ നാമജപ പ്രദക്ഷിണം നടത്തി. നെടുമങ്ങാട് എ.എസ്.പിയുടെ അഭാവത്തിൽ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി ഡി.അശോകിന്റെയും സ്റ്റേഷൻ ഓഫീസർ സജിമോന്റെയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചു.

നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി. ഹരികേശൻ നായരുടെയും നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സ്ഥിതിഗതികൾ രൂക്ഷമായി. നഗരപ്രദക്ഷിണം കഴിഞ്ഞെത്തിയ കർമ്മസമിതി പ്രവർത്തകരെ പൊലീസ് പന്തലിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. തുടർന്ന് പ്രവർത്തകർ ശരണം വിളിയുമായി റോഡിന് എതിർവശത്ത് കുത്തിയിരുന്നപ്പോൾ പൊലീസ് സംഘം ലാത്തിയും ഷീൽഡുമേന്തി പന്തലിന് വലയം തീർത്തു.

ഉച്ചയോടെ ബി.ജെ.പി,ആർ.എസ്.എസ് നേതൃത്വം പന്തൽ നീക്കം ചെയ്യാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ലഘിച്ച് പൊതുവഴിയിൽ പന്തൽ സ്ഥാപിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിന് നൂറോളം പേർക്കെതിരെ കേസ് എടുത്തതായി നെടുമങ്ങാട് സി.ഐ സജിമോൻ പറഞ്ഞു. എന്നാൽ അയ്യപ്പത്താവളം പൊളിച്ചതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഭക്തരോടുള്ള വെല്ലുവിളിയാണെന്നും ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിയും കർമ്മസമിതി ഭാരവാഹിയുമായ കൊല്ലങ്കാവ് മണിക്കുട്ടൻ ആരോപിച്ചു.

Thiruvananthapuram
English summary
Conflict in Nedumangad for Sabariala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X