Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവർ എസ്എഫ്ഐ പ്രവർത്തകരല്ല ദുശ്ശാസനന്മാർ', എസ്എഫ്ഐക്കെതിരെ കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: ലോ കോളേജ് അക്രമത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും ശശി തരൂരും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍. കെഎസ്യു യൂണിറ്റ് പ്രസിഡണ്ട് സഫ്‌ന അടക്കമുളളവരാണ് ആക്രമിക്കപ്പെട്ടത്. എസ്എഫ്ഐയെ സർക്കാർ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും കലാലയങ്ങൾ ചോരക്കളമായേക്കാമെന്ന് ചെന്നിത്തല പ്രതികരിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ ഗുണ്ടകളുടെ ക്രൂരമർദനത്തിനിരയായ കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അവരെ അശ്വസിപ്പിക്കയും, വിദ്യാർത്ഥികൾക്ക് എല്ലാ തരത്തിലുള്ള പിന്തുണയും ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തു. തിരുവനന്തപുരം ലോ കോളേജിലെ KSU യൂണിറ്റ് പ്രസിഡന്റ് സഫ്നയെ വലിച്ചിഴച്ച് നിലത്തിട്ട് വലിച്ചിഴച്ചു തേപ്പുപെട്ടി വരെ ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്ന് സഫ്ന പറയുന്നുണ്ട്. ക്രൂരമായ ആൾക്കൂട്ട മർദ്ദനം നടത്തിയ എസ് എഫ് ഐ ഇതാണോ നിങ്ങൾ കാഴ്ചവെക്കുന്നു എന്ന് പറയുന്ന സ്ത്രീപക്ഷ രാഷ്ട്രീയവും നവോത്ഥാനവും.?

കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലുകൾ കയറിയിറങ്ങി നിരവധി കെ എസ് യു പ്രവർത്തകരെയാണ് എസ് എഫ് ഐ അക്രമകാരികൾ മർദ്ദിച്ചത്. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നിവ എങ്ങനെയെല്ലാം വിനിയോഗിച്ച് അക്രമത്തിന് വഴിതെളിച്ചു വിടാം എന്ന് കരുതുന്ന എസ്എഫ്ഐ പൊലീസിന്റെ കണ്മുന്നിൽ വെച്ച് അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകൾ ഇന്നോവ കാറിൽ മദ്ദ്യപിച്ച് രാത്രിയിൽ സഞ്ചാരിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികളിൽ നിന്ന് അറിയാൻ കഴിയുന്നത്. സംസ്ഥാന സർക്കാരിന്റെ യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തെ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും കലാലയങ്ങൾ ചോരക്കളമായേക്കാം..''

11

ശശി തരൂർ എംപിയുടെ പ്രതികരണം: ''തികച്ചും ഞെട്ടിപ്പിക്കുന്നതും അപമാനകാരവുമായ ആക്രമണമാണ് കെ എസ് യു വിന്റെ യൂണിറ്റ് പ്രസിഡന്റ് ആയ പെൺകുട്ടിക്കെതിരെ തിരുവനന്തപുരം ലോ കോളേജിൽ സംഭവിച്ചത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസ ങ്ങളെ അക്രമത്തിലൂടെയല്ല നേരിടേണ്ടത്. ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്തു നിന്നും അടിയന്തര നടപടി ഉണ്ടാകണം''.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം:''ലോക സമാധാനത്തിന് വേണ്ടി മുഖ്യമന്ത്രി രണ്ട് കോടി മാറ്റിവയ്ക്കുമ്പോള്‍, അനുയായികളായ എസ്.എഫ്.ഐ നേതാക്കള്‍ കോളജ് ക്യാംപസിനകത്ത് പെണ്‍കുട്ടികളോടു പോലും ക്രൂരമായ അക്രമമാണ് അഴിച്ചുവിടുന്നത്.
അക്രമത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ട മുഖ്യമന്ത്രി, നിയമസഭയില്‍ മറുപടി പറഞ്ഞത് സി.പി.എം നേതാവിനെ പോലെയായിരുന്നു, ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി . നിയമം കൈയില്‍ എടുത്തവര്‍ക്കെതിരെയും സ്ത്രീകളോട് ക്രൂരമായി ആക്രമം നടത്തിയവര്‍ക്കുമെതിരെയും ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടത്. അക്രമികളെ മുഖ്യമന്ത്രി തന്നെ ന്യായീകരിച്ചാല്‍ നീതി എവിടെ നിന്ന് ലഭിക്കും.

ക്യാംമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ക്രൂരമായ അക്രമങ്ങള്‍ എല്ലാ മറയും നീക്കി പുറത്ത് വന്നിരിക്കുകയാണ്. തിരുവനന്തപുരം ലോകോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കോബ്, കട്ടപ്പന സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥി ഗായത്രി, തിരൂര്‍ കോളജിലെ വിദ്യാര്‍ഥിനി എന്നിവര്‍ക്ക് നേരെയുള്ള അക്രമം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. തിരുവനന്തപുരം ലോ കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിന് ഇരയായ കെ.എസ്.യു നേതാക്കളെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു''.

ബെന്നി ബെഹനാന്റെ പ്രതികരണം: '' തിരുവനന്തപുരം ഗവൺമെൻറ് ലോ കോളജിൽ കെ എസ് യു യൂണിറ്റ് പ്രസിഡണ്ട് സഫ്ന അടക്കമുള്ള കെഎസ്‌യു പ്രവർത്തകരെ നിഷ്ഠൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച എസ് എഫ് ഐ പ്രവർത്തകരുടെ ഹീനമായ നടപടിയെ ശക്തമായി അപലപിക്കുന്നു. ഒരു പെൺകുട്ടിയെ കലാലയത്തിൽ വെച്ച് സഹപാഠികളുടെ നേതൃത്വത്തിൽ, പുറമേനിന്നുള്ള ഗുണ്ടകളും ചേർന്ന് ഉടുത്തിരുന്ന വസ്ത്രത്തിൽ പിടിച്ചുവലിച്ചു തറയിലേക്ക് തള്ളിയിട്ട് മർദ്ദനം നടത്തുന്നത് കേരളത്തിൽ ആദ്യമാണ്. ഇവർ SFl പ്രവർത്തകരല്ല ദുശ്ശാസനൻമാരാണ്.

Recommended Video

cmsvideo
    MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

    ഈ നീച പ്രവർത്തി നടത്തിയ ക്രിമിനലുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനെതിരെ പൊതു മനഃസാക്ഷി ഉണർന്ന് ഒന്നടങ്കം പ്രതിഷേധിക്കേണ്ടതാണ്. ഒരു പെൺകുട്ടിക്കും പൊതുപ്രവർത്തനത്തിൽ ഇറങ്ങി എന്ന കാരണം നിമിത്തം ഇത്തരത്തിൽ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന നിർഭാഗ്യകരമായ സംഭവം ഇനിയുണ്ടാവാൻ ഇടയാവരുത്'' .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+