• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വട്ടിയൂര്‍ക്കാവിലെ പ്രശ്‌നം ഉടന്‍ തീരില്ല, കെപിസിസിയുടെ സംഘം മടങ്ങി, വീണയുടെ പരാതി വെള്ളത്തിലാകുമോ?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായര്‍ കെപിസിസിക്ക് നല്‍കിയ പരാതിയില്‍ നടപടി വൈകും. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ തുടര്‍ നടപടികളുണ്ടാവൂ. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തന്നെ ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണവും ശക്തമാണ്. ഇതിനിടയിലാണ് വീണയുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത്. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കില്ലെന്നാണ് വ്യക്തമാകുന്നത്.

പ്രചാരണത്തിലെ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കാനാണ് സമിതിയെ നിയമിച്ചത്. എന്നാല്‍ സമിതി ചെയര്‍മാനായ കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാമും മറ്റ് അംഗങ്ങളും ആദ്യ വട്ട സിറ്റിംഗിന് ശേഷം തിരുവനന്തപുരത്ത് നിന്ന് മടങ്ങി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതല ഇവര്‍ക്കുണ്ട്. പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മൊഴികള്‍ അന്വേഷണ കമ്മീഷന്‍ രേഖപ്പെടുത്താനുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി തന്നെ പറഞ്ഞതാണ്. എന്നാല്‍ വന്‍ കിട നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോ എന്ന് ഇപ്പോഴും ഉറപ്പില്ലാത്ത കാര്യമാണ്.

ജില്ലാ നേതൃത്വത്തിലെ പലര്‍ക്കും വീണയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്നാണ് സൂചന. അതേസമയം ആക്രികടയില്‍ വിറ്റത് ഉപയോഗിച്ച പോസ്റ്ററുകളാണെന്ന് നടപടി നേരിട്ട വി ബാലു പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതരായി നിന്നവരെ താന്‍ പിന്തുണയ്ക്കാത്തതിന്റെ പേരില്‍ കുറച്ച് നേതാക്കള്‍ ചേര്‍ന്ന് തന്നെ കുരുക്കിയെന്ന് ബാലു പറയുന്നു. പോസ്റ്റര്‍ വിറ്റത് വിവാദമായതോടെ ഇയാള്‍ നാട്ടുവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ബൂത്ത് അലങ്കരിക്കാന്‍ കൊടുത്ത വീണയുടെ പോസ്റ്റര്‍ കെട്ടുപോലും പൊട്ടിക്കാതെ ആക്രിക്കടയില്‍ വിറ്റത് ബാലുവാണെന്നായിരുന്നു ഡിസിസിയുടെ കണ്ടെത്തല്‍.

cmsvideo
  പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

  അതേസമയം ബാലു പറയുന്നത് ഇത് നുണയാണെന്നാണ്. തദ്ദേശത്തില്‍ നന്ദന്‍കോട് വാര്‍ഡില്‍ വിമതനെ താന്‍ പിന്തുണച്ചിരുന്നു. അതിന്റെ പേരിലാണ് കുറ്റക്കാരനാക്കുന്നത്. കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ആക്രമണം പേടിച്ചാണ് നാടുവിട്ടത്. അന്വേഷണ സംഘം എല്ലാം കണ്ടെത്തട്ടെയെന്നും ബാലു പറഞ്ഞു. അേേതസമയം ഈ പോസ്റ്ററുകള്‍ വില്‍ക്കാനാവുന്നില്ലെന്ന് പോസ്റ്റര്‍ വാങ്ങിയ മണികണ്ഠന്‍ പറയുന്നു. 51 കിലോ പോസ്റ്റര്‍ 500 രൂപയ്ക്കാണ് മണികണ്ഠന്‍ വാങ്ങിയത്. ഇതിലൊന്ന് പോലും വില്‍ക്കരുതെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

  Thiruvananthapuram

  English summary
  congress report on vattiyoorkavu election mismanagement will delay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X