തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റ കേന്ദ്രത്തില്‍നിന്ന് 526 പേര്‍ക്കു വാക്സിന്‍, കൊവിഡ് സ്പെഷ്യല്‍ വാക്സിനേഷന്‍ വന്‍ വിജയം

Google Oneindia Malayalam News

തിരുവനന്തപുരം: കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ പേര്‍ക്കു കോവിഡ് വാക്സിന്‍ നല്‍കുന്നതിനു ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേര്‍ന്നു ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കോവിഡ് സ്പെഷ്യല്‍ വാക്സിനേഷന്‍ പദ്ധതി വന്‍ വിജയം. ഒരു കേന്ദ്രത്തില്‍ പരമാവധി പേര്‍ക്കു വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ ഇന്ന് മാത്രം 526 പേര്‍ വാക്സിനെടുത്തു.

1

കോവിഡ് മുന്‍നിര പോരാളികള്‍ക്കായാണ് ഇന്നലെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ സ്പെഷ്യല്‍ വാക്സിനേഷന്‍ പൈലറ്റ് പ്രോഗ്രാം സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ പുതിയ ഉദ്യമമായ 'ട്രിവാന്‍ഡ്രം എഹെഡി'ന്റെ ജില്ലയിലെ രണ്ടാമത്തെ പദ്ധതിയാണിത്.

ഒരൊറ്റ കേന്ദ്രത്തില്‍ ഒരു ദിവസം ഇത്രയധികം പേര്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കുന്നതു സംസ്ഥാനത്തുതന്നെ ആദ്യമാണെന്നു പദ്ധതിക്കു ചുക്കാന്‍പിടിക്കുന്ന ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. മികച്ചതും സമയബന്ധിതവുമായ ആസൂത്രണമാണ് ഇതിനു വേണ്ടിവന്നത്. വാക്‌സിനേഷന്‍ വിജയകരമാക്കാന്‍ ഒപ്പംനിന്ന ആരോഗ്യവകുപ്പ് ജീവനക്കാരെയും വിവിധ വകുപ്പുകളിലെ ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരേയും കളക്ടര്‍ അഭിനന്ദിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

വേഗത്തിലും സുഗമമായും വാക്‌സിന്‍ നല്‍കുന്നതിന് അഞ്ചു ബൂത്തുകളാണ് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരുന്നത്. ഒബ്‌സര്‍വേഷന്‍ റൂം, ആംബുലന്‍സ് സൗകര്യം എന്നിവയും സജ്ജീകരിച്ചിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത റവന്യു വകുപ്പ് ജീവനക്കാര്‍, പോലീസ് ഉള്‍പ്പടെയുള്ള വിവിധ സേനാംഗങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സി.ആര്‍.പി.എഫ് സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള മുന്‍നിര പോരാളികള്‍ക്കാണ് ഇന്നലെ വാക്‌സിന്‍ നല്‍കിയത്.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Mutant virus found again in kerala

Thiruvananthapuram
English summary
covid special vaccination is a success, 526 persons vaccinated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X