തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

"വ്യാജവാർത്തകളുടെ വേരറുക്കണമെന്ന്" മനോരമ: കണ്ടപ്പോള്‍ നടുങ്ങിപ്പോയെന്ന് സിപിഎം ജില്ലാ സെക്രട്ടറി

Google Oneindia Malayalam News

തിരുവനന്തപുരം: മനോരമയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. "വ്യാജവാർത്തകളുടെ വേരറുക്കണമെന്ന" ഇന്നത്തെ മലയാള മനോരമയുടെ മുഖപ്രസംഗം വായിച്ചപ്പോൾ നടുങ്ങിപ്പോയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. മനോരമ തന്നെയാണോയെന്ന് ഒരിക്കൽ കൂടി ആവർത്തിച്ചു ഉറപ്പുവരുത്തി. വ്യാജവാർത്തകളുടെ ഉസ്താദായ മനോരമ തന്നെ ഇത്തരമൊരു മുഖപ്രസംഗമെഴുതിയതിലെ അത്ഭുതവും കൗതുകവുമാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. മുഖപ്രസംഗം പൂർണമായി വായിച്ചപ്പോഴാണ് മനസ്സിലായത് സാമൂഹ്യമാധ്യമങ്ങളോടാണ് മനോരമയുടെ അരിശമെന്നും അദ്ദേഹം പറയുന്നു.

വീണ്ടും ഓര്‍മപ്പെടുത്തലുമായി സോണിയ ഗാന്ധി; മൂന്നിടത്ത് സഖ്യ നിര്‍ദേശം, കോണ്‍ഗ്രസ് ഒരുങ്ങിവീണ്ടും ഓര്‍മപ്പെടുത്തലുമായി സോണിയ ഗാന്ധി; മൂന്നിടത്ത് സഖ്യ നിര്‍ദേശം, കോണ്‍ഗ്രസ് ഒരുങ്ങി

സാമൂഹ്യ മാധ്യമങ്ങളിൽ ഉത്തരവാദിത്വമില്ലാത്ത ചില വാർത്തകൾ ഇടം പിടിക്കുന്നു എന്നത് വസ്തുതയാണ്, എങ്കിലും അതിലും വലിയ വ്യാജവാർത്തകളുടെ ഉറവിടമാണ് മനോരമയും മാതൃഭൂമിയും അടക്കമുള്ള വലതുപക്ഷ മാധ്യമങ്ങൾ. ഇവർ പ്രസിദ്ധീകരിച്ച വ്യാജവാർത്തകളുടെ യാഥാർത്ഥ്യം സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുന്ന സാമൂഹ്യമാധ്യമങ്ങളോട് മനോരമയ്ക്ക് അരിശം തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ. യഥാർത്ഥ വസ്തുതകൾ ഒഴിവാക്കിയും മൂടിവെച്ചും ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു കാണിച്ചും എത്രയോ വാർത്തകൾ മനോരമയിൽ വന്നുപോയി. ഉദാഹരണം പറയാമെന്ന് കരുതിയാൽ ഒരുപാട് പേജ് അതിനുവേണ്ടി ചിലവഴിക്കേണ്ടി വരും.

anavoor

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയെന്ന കേസിനെക്കുറിച്ച് മനോരമ എഴുതിയ വാർത്തകളുടെ ഹെഡിംഗ് മാത്രം ചേർത്തുവച്ച് ഇന്ന് വായിച്ചാൽ മനോരമ ചീഫ് എഡിറ്റർ തന്നെ ചിരിച്ചു മണ്ണ്കപ്പി പോകും. അത്രമാത്രം വ്യാജവാർത്തകൾ ആണ് വായനക്കാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തിട്ടുള്ളത്. വാർത്തകൾ വ്യാജമാണെന്ന് തെളിഞ്ഞിട്ടും ഒരു ഖേദപ്രകടനം പോലും നടത്താതെ അടുത്ത വ്യാജ വാർത്ത തയ്യാറാക്കാൻ ഒരുമ്പെടുന്ന മാധ്യമ ഭീകരനാണ് മനോരമ. പണ്ടൊരിക്കൽ സ: ഇ കെ നായനാർ പറഞ്ഞത് പോലെ "നുണ പറഞ്ഞാൽ മണി അടിക്കുന്ന മെഷീൻ ഉണ്ടെങ്കിൽ മനോരമ പത്രം പ്രിൻറ് ചെയ്ത് തുടങ്ങുമ്പോൾ മുതൽ അത് നിർത്താതെ അടിക്കും "

ദിവസങ്ങൾക്കു മുൻപ് മാതൃഭൂമി കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സ: പിണറായി വിജയനെകുറിച്ച് ഒരു വ്യാജ വാർത്ത നൽകി. പോളിറ്റ് ബ്യൂറോയുടെ പ്രമേയത്തെ കേന്ദ്രകമ്മിറ്റിയിൽ പിണറായി വിജയൻ എതിർത്ത് സംസാരിച്ചു എന്നതാണ് വാർത്ത. കേന്ദ്രകമ്മിറ്റിയിൽ പൊളിറ്റ്ബ്യൂറോ അംഗങ്ങൾ സാധാരണ സംസാരിക്കാറില്ല എന്ന പാർട്ടിയുടെ സംഘടനാ രീതി മനസ്സിലാക്കാതെയാണ് മാതൃഭൂമി ഈ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്.

രസ്‌ന ചേച്ചി, നിങ്ങള്‍ ഞെട്ടിച്ചു; ഗ്ലാമറസ് ലുക്കിലാണെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

വാർത്ത നിഷേധിച്ചുകൊണ്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രസ്താവന മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിടെയും ഈ വ്യാജവാർത്ത ആരാണ് പ്രസിദ്ധീകരിച്ചതെന്ന് മിണ്ടിയതേയില്ല. വ്യാജവാർത്ത കൊടുക്കേണ്ടി വന്നതിൽ സ്വന്തം വായനക്കാരോട് ഒരു ഖേദപ്രകടനം പോലും മാതൃഭൂമി നടത്തിയില്ല. അവരും അടുത്ത വ്യാജ വാർത്ത തയ്യാറാക്കുന്നതിനായി പുറപ്പെട്ടു. ഈ കുത്തക മാധ്യമങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപദേശിക്കാനും അവരുടെ വേരറുക്കാനും മുഖപ്രസംഗം എഴുതുന്നത്. " സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ പൊടിതപ്പി പോകുന്നത്" എന്നും ആനാവൂര്‍ നാഗപ്പന്‍ ചോദിക്കുന്നു.

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

Thiruvananthapuram
English summary
CPM leader Anavoor Nagappan lashes out at editorial in malayala Manorama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X