സമ്പൂര്‍ണ ലോക്ഡൗണിനെ എതിര്‍ത്ത് സിപിഎം, ചെന്നിത്തലയ്ക്കും എതിര്‍പ്പ്, നിയന്ത്രണങ്ങള്‍ കടുപ്പിക്കണം!!
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ വീണ്ടും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ എതിര്‍പ്പുകള്‍. സമ്പൂര്‍ണ ലോക്കൗണിനെ എതിര്‍ത്ത് സിപിഎമ്മും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. അതൊരിക്കലും ഗുണം ചെയ്യില്ല. പ്രാദേശിക നിയന്ത്രണം കടുപ്പിക്കണമെന്നാണ് നിലപാടെന്നും സിപിഎം വ്യക്തമാക്കി. സംസ്ഥാന സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുമെന്നും അതിലൂടെ ജനവികാരം സര്‍ക്കാരിനെതിരാവുമെന്ന ഭയത്തിലാണ് സിപിഎം നേതൃത്വം.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കാനാവില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്. അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അനിവാര്യമായ സ്ഥലത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ആകാമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ആരോഗ്യവകുപ്പ് ലോക്ഡൗണ്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിദഗ്ധ സമിതി ഇതിനോട് ഇപ്പോഴും യോജിച്ചിട്ടില്ല. സംസ്ഥാനത്ത് ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് ഒരിടത്ത് സമൂഹവ്യാപനവും സ്ഥിരീകരിച്ചു.
Recommended Video
അതേസമയം പൂര്‍ണമായും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ജനജീവിതം നിശ്ചലമാകുമെന്ന് സിപിഎം പറയുന്നു. രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ട് ദിവസം ആയിരം കടന്ന സാഹചര്യത്തില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. മുഖ്യമന്ത്രിയും ഇതിനോട് യോജിക്കുന്നുണ്ട്. പ്രതിപക്ഷം പൂര്‍ണമായും ലോക്ഡൗണിനോട് യോജിപ്പില്ലെന്ന നിലപാടിലാണ്. സാധാരണക്കാരുടെ വരുമാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് പൂര്‍ണ അടച്ചിടലിനെ മന്ത്രിസഭയിലെ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്.
അതേസമയം തൃശൂര്‍ ഇരിങ്ങാലക്കുടയിലും മൂരിയാടും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കും. ഇരിങ്ങാലക്കുട്, നഗരസഭ, മൂരിയാട്, പഞ്ചായത്ത് പരിധികളിലാണ് നിയന്ത്രണം. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതാണ് കാരണം. കാലിത്തീറ്റ കമ്പനിയിലെ മുപ്പത് പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിരുന്നു. മുളങ്കുന്നതുകാവ് മെഡിക്കല്‍ കോളേജിലെ രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തിനൊപ്പം കൊല്ലം ജില്ലയിലും പ്രതിദിന രോഗവ്യാപനം മൂന്നക്കം കടന്നു. ഇതില്‍ 90 ശതമാനം സമ്പര്‍ക്കം വഴിയാണ്.












Click it and Unblock the Notifications