തിരുവനന്തപുരപത്ത് ഭക്ഷ്യവിഷബാധ: മീന്‍ കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: മത്സ്യം കറിവച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്ലറ പഴയ ചന്തയില്‍ നിന്നും മത്സ്യം വാങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മത്സ്യം വാങ്ങിയ ബിജു എന്നയാളുടെ കുടുംബത്തിനാണ് ഭക്ഷ്യവിഷ ബാധയേറ്റത്. 200 രൂപയ്ക്ക് കൊഴിയാള എന്ന മീനാണ് ഇയാള്‍ വാങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍ കറിവച്ച് കഴിച്ചിരുന്നു. ഇത് കഴിച്ച ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്.
ഇന്ന് ഉച്ചയോടെ ബിജുവിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രാച്രിയോടെ ബിജുവിന്റെ ഭാര്യയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പഴയ മീനാണ് ലഭിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ ഈ കടകള്‍ കന്ദ്രീകരിച്ച് നടക്കുമെന്നാണ് വിവരം .

അതേസമയം, നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു . 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു .
ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി . 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചു. 6 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications